ഇന്ത്യയ്ക്ക് അഭിമാനം; വേൾഡ് ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി അനാഹത് സിങ്

വേൾഡ് ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ഇന്ത്യയുടെ അനാഹത് സിങ്. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരാൾ ഈ കിരീടം നേടുന്നത്. കാനഡയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു അനാഹതിന്റെ വിജയം. ഈജിപ്തിന്റെ രണ്ടാം സീഡ് റുഖയ്യ സലേം ആയിരുന്നു ഫൈനലിൽ 18-കാരിയുടെ എതിരാളി.

ആദ്യ ഗെയിം തന്നെ 11-3ന് ആധികാരികമായി പിടിച്ചെടുത്ത അനാഹതിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. രണ്ടാം ഗെയിം 11-7നും മൂന്നാം ഗെയിം 11-9നും സ്വന്തമാക്കി. 2010-ന് ശേഷം വനിതാ ലോക ജൂനിയർ കിരീടം നേടുന്ന ഈജിപ്തുകാരിയല്ലാത്ത ആദ്യ താരമെന്ന റെക്കോർഡും അനാഹതിന്റെ പേരിലായി. ഇതോടെ ഈജിപ്തിന്റെ 15 വർഷത്തെ കുതിപ്പിനും ഇന്ത്യൻ താരം വിരാമമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *