Category: kerala

ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

തിരുവനന്തപുരം: ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ് കുമാര്‍. വാടകയ്‌ക്കെടുത്ത ഇന്നോവ ക്രിസ്റ്റയില്‍ മാത്രമാണ് അദ്ദേഹം യാത്ര ചെയ്തത്. മുന്‍ ചെയര്‍പേഴ്‌സണ്‍മാര്‍ ഉപയോഗിച്ച, ആറ് വര്‍ഷം മാത്രം പഴക്കമുള്ള ഔദ്യോഗിക വാഹനമാണ് ഉപയോഗിക്കാതെ കിടക്കുന്നത്. അതിന് പകരം മാസം 50,000 രൂപ വീതം വാടക കൊടുത്താണ് ഇന്നോവ ക്രിസ്റ്റ ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ഡ്രൈവറെ ഉപയോഗിക്കാതെ ദിവസ വേതനത്തിന് ഡ്രൈവറെ വെച്ചാണ് കെ വി മനോജ് കുമാറിന്റെ യാത്ര. ടാക്‌സി വാഹനമായ ഇന്നോവ ക്രിസ്റ്റയില്‍ […]
Read more

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” യുടെ ടൈറ്റിൽ ഗാനം പുറത്ത്. ഓ സുകുമാരി എന്ന ഗാനത്തിൻ്റെ ലിറിക് വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. രാജ് പെരിയാർ വരികൾ രചിച്ച ഗാനം ആലപിച്ചത് അഭിജിത് റാവു ആണ്. ഭരത് മഞ്ജിരാജു ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റർടൈൻമെന്റ്‌സ് […]
Read more

പ്രിയദര്‍ശിനിക്ക് പിന്നാലെ ബസ് സർവീസ് നിർത്തി തൃശൂരിലെ കോണ്‍ഗ്രസ് നേതാവ്

തൃശൂർ: സംസ്ഥാന സർക്കാരിന്റെ പ്രിയദര്‍ശിനി സൗജന്യ യാത്രയ്ക്ക് പിന്നാലെ തൃശൂരിലെ കോണ്‍ഗ്രസ് നേതാവ് ബസ് സർവീസ് നിർത്തി. ഡിസിസി സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്തിന്‍റെ നാല് ബസ് സര്‍വീസുകൾ ആണ് നിർത്തിയത്. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീകളുടെ സൗജന്യ യാത്രയെ സ്വാഗതം ചെയ്യുന്നുവെങ്കിലും സ്വകാര്യ ബസ് വ്യവസായത്തെ താങ്ങിനിര്‍ത്താന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നൗഷാദിന്‍റെ അഭിപ്രായം. 50 ശതമാനം നികുതിയിളവ് കൊണ്ടുമാത്രം കേരളത്തിലെ സ്വകാര്യ ബസുകൾക്ക് പിടിച്ചുനിൽക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രിയദര്‍ശിനി സൗജന്യ യാത്ര അനുവദിച്ചതിന് പിന്നാലെ പല […]
Read more

കോഴിക്കോട് ക്ഷേത്രഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു

കോഴിക്കോട്: കോഴിക്കോട് വടകരയിൽ പട്ടാപ്പകൽ ക്ഷേത്രത്തിൽ കവർച്ച. ചെമ്മരത്തൂർ മേക്കോത്ത് പരദേവത ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് മോഷണം നടന്നത്. സംഭവത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ലഹരിക്കും മയക്കുമരുന്നിനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വടകരയിലും പൊലീസ് പരിശോധന ശക്തമാക്കി. വടകര പൊലീസും ഡോഗ് സ്ക്വാഡും സംയുക്തമായാണ് നഗരത്തിന്റെ വിവിധ […]
Read more

കേരളത്തിന് തിരിച്ചടി; മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ നീക്കി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയിൽ നിന്നും കേരള പ്രതിനിധിയെ നീക്കി. ഏകപക്ഷിയമായാണ് കേരള പ്രതിനിധി ടി.കെ. ശിവരാജനെ മാറ്റിയത്. പകരം ഉത്തർപ്രദേശ് സ്വദേശി എം.എൽ ശർമയെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജനെ ലഭ്യമാകുന്നില്ല എന്നാണ് ഉത്തരവിൽ പറയുന്നത്. അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി ദേശീയ ഡാം സുരക്ഷാ അതോറിറ്റി (NDSA) രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയെയാണ് പുനഃസംഘടിപ്പിച്ചത്. മുൻ സി.ഡബ്ല്യു.സി ചീഫ് എഞ്ചിനീയർ ടി.കെ. ശിവരാജനായിരുന്നു കേരളത്തെ പ്രതിനിധീകരിച്ചിരുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജൻ ഒഴിഞ്ഞുവെന്നാണ് കേന്ദ്രം […]
Read more

രണ്ട് ചുമതല വഹിക്കാൻ പ്രയാസം; കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയാറെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: ഏത് സമയത്തും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാൻ താൻ തയാറാണെന്ന് മന്ത്രി സണ്ണി ജോസഫ്. തനിക്കെതിരെ ഫ്ലെക്സ് വയ്ക്കുന്നത് ആരാണെന്ന് അറിയില്ല. രണ്ട് ചുമതലയും വഹിച്ചു പോകാനുള്ള പ്രയാസം നേതൃത്വത്തെ അറിയിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു. പറയാനുള്ളത് പാർട്ടി യോഗങ്ങളിൽ പറയാമെന്നും ഫ്ളക്സിലെ കാര്യങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്, കോട്ടയം, ഡിസിസി ഓഫീസുകൾക്ക് മുന്നിലും തൃശൂരിലും ഫ്ലക്സുകൾ ഉയർന്നിരുന്നു. ഒരാൾ ഇരട്ട […]
Read more

മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ ടീമുകളുടെ നോക്കൌട്ട് മോഹത്തെ പെരുവഴിയിലാക്കുമോ?

ന്യൂയോര്‍ക്ക്: ഗ്രൂപ്പ് ഘട്ടത്തില്‍ കിട്ടുന്ന മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ ടീമുകളുടെ നോക്കൌട്ട് മോഹത്തെ പെരുവഴിയിലാക്കുമോ? ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്ന് തുല്യ പോയിന്റ് എങ്കില്‍ നോക്കൌട്ടിലെത്താന്‍ എന്തൊക്കെ പരിഗണിക്കും. നോക്കാം ഫിഫയുടെ സങ്കീര്‍ണമായ നിയമങ്ങള്‍. 12 ഗ്രൂപ്പുകള്‍. 48 ടീമുകള്‍. ആദ്യ നോക്കൌട്ടിലേക്ക് 32 ടീമുകള്‍. 12 ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് യോഗ്യത. അതായത് 24 ടീമുകള്‍ക്ക്. ബാക്കി 8 ടീമുകള്‍ക്ക് കൂടി അവസരം. എല്ലാം ഗ്രൂപ്പുകളിലേയും ഏറ്റവും മികച്ച എട്ട് ടീമുകളാവും ഗ്രൂപ്പ് ഘട്ട കടമ്പ […]
Read more

അയോധ്യ രാമക്ഷേത്രത്തിൽ നടന്നത് വൻതട്ടിപ്പ്

ഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച 60 കിലോ വെള്ളികട്ടികളും കാണാനില്ലെന്ന സൂചന നൽകി എസ്ഐടി. പ്രാണപ്രതിഷ്ഠ ചടങ്ങിൽ വിഗ്രഹത്തിന് സമർപ്പിച്ച വെള്ളിക്കട്ടികളാണ് മോഷണം പോയതായി കരുതുന്നത്. കോടിക്കണക്കിന് രൂപ നഷ്‌ടമായെന്ന് പ്രാഥമിക നിഗമനം. ക്ഷേത്ര ജീവനക്കാർക്ക് പുറത്തേക്ക് അന്വേഷണം വ്യാപിപിച്ചേക്കും. അതേസമയം, ക്ഷേത്ര ട്രസ്റ്റ് പിരിച്ചു വിടുമെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത യോഗത്തിൽ നിന്ന് ജനറൽ സെക്രട്ടറിയും വിഎച്ച്പി നേതാവുമായ ചമ്പത് റായിയെ മാറ്റി […]
Read more

തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ 27 കാരൻ കൊല്ലപ്പെട്ടു

തൃശൂർ: തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ കൊലപാതകം. ഒഡീഷക്കാരനായ ധൻപതി നായിക് (27) എന്നയാളാണ് കൊല്ലപ്പെട്ടത്. തൃശൂർ നഗരത്തിൽ വാടക വീട്ടിൽ വെച്ചാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. നാല് സ്ത്രീകളും രണ്ട് പുരുഷൻമാരും അറസ്റ്റിലായി. ഒഡീഷ സ്വദേശികളാണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. കഴിഞ്ഞ 18 ന് രാത്രിയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതര സംസ്ഥാനക്കാർക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം.
Read more

മന്ത്രിക്ക് കത്തുമായി ശശി തരൂർ

തിരുവനന്തപുരം: പുതിയതായി പ്രഖ്യാപിച്ച ജെ സി ഡാനിയേൽ ഇന്‍റർനാഷണൽ ഫിലിം സിറ്റിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ, അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ഥിരം വേദിയായി തിരുവനന്തപുരത്തെ നിലനിർത്തണമെന്ന ശക്തമായ ആവശ്യവുമായി ഡോ. ശശി തരൂർ എം.പി. ഇക്കാര്യമുന്നയിച്ച് സംസ്ഥാന സാംസ്കാരിക-സിനിമ-ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന് അദ്ദേഹം കത്തയച്ചു. കഴിഞ്ഞ 30 വർഷമായി ഐഎഫ്എഫ്കെയുടെ ആസ്ഥാനം തിരുവനന്തപുരമാണെന്നും അത് അവിടെത്തന്നെ തുടരണമെന്നും ശശി തരൂർ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ മുപ്പതാം പതിപ്പ് പൂർത്തിയാക്കിയ ഐഎഫ്എഫ്കെ, തിരുവനന്തപുരത്തിന്‍റെ മണ്ണിൽ […]
Read more

Recent News