Category: kerala

സ്നേഹത്തണൽ വൃദ്ധസദനത്തിലെ ബാലപീഡനക്കേസ് പ്രതികൾ പിടിയിലായി

പത്തനംതിട്ട: സ്നേഹത്തണൽ വൃ​ദ്ധസദനത്തിലെ ബാലപീഡനക്കേസ് പ്രതികൾ പിടിയിൽ. സിജോ, ബെന്നി, റെജി എന്നിവരാണ് പിടിയിലായത്. പത്തനംതിട്ടയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വൈദ്യപരിശോധനക്ക് ഹാജരാക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. കട്ടപ്പന സ്വദേശിയായ കുട്ടിയെ കൂടാതെ സ്ഥാപനത്തിൽ ഉണ്ടായിരുന്ന കോട്ടയം സ്വദേശിയായ 17കാരനും മർദനമേറ്റിരുന്നു. കുട്ടിയുടെ കാലിനും കൈയ്ക്കും പുറത്തും പരിക്കേറ്റതിതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് കുട്ടിയുടെ പരാതിയിൽ സ്ഥാപനത്തിലെ മാനേജർ റെജി, ജീവനക്കാരൻ സിജോ, ബെന്നി എന്നിവർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തത്. തുടർന്ന് പ്രതികൾ ഒളിവിലായിരുന്നു. 17 വയസുള്ള […]
Read more

സംസ്കൃത സർവകലാശാലയിൽ ബി.എ ബി.എഡ് പഠിക്കാം; അവസാന തീയതി ജൂലൈ മൂന്ന്

കാലടി: ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിൽ ആരംഭിക്കുന്ന നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമായ ബി.എ ബി. എഡ്. പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, സംസ്കൃതം ജനറൽ, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം എന്നീ വിഷയങ്ങളിലാണ് പ്രോഗ്രാമുകൾ. ദേശീയ പൊതു പ്രവേശന പരീക്ഷ (എൻ.സി.ഇ.ടി) സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അമ്പത് ശതമാനം അഗ്രിഗേറ്റ് മാർക്കോടെ അല്ലെങ്കിൽ ഗ്രേഡോടെ പ്ലസ്‍ടു […]
Read more

‘ആലപ്പുഴയിൽ രണ്ട് മെഡിക്കൽ കോളേജ് എന്തിന്?’; തുറന്നടിച്ച് ജി. സുധാകരൻ

ആലപ്പുഴ: ഹരിപ്പാട് മെഡിക്കൽ കോളേജ് ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ രംഗത്ത്. ഒരു ജില്ലയിൽ തന്നെ രണ്ട് സർക്കാർ മെഡിക്കൽ കോളേജുകളുടെ ആവശ്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള ആലപ്പുഴ (വണ്ടാനം) മെഡിക്കൽ കോളേജ് അങ്ങേയറ്റം ശോചനീയാവസ്ഥയിലാണെന്നും അത് നവീകരിക്കാനായി താൻ സമർപ്പിച്ച 14 പ്രൊപ്പോസലുകൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജിൽനിന്ന് 15 കിലോമീറ്റർ മാത്രം ദൂരപരിധിയിലുള്ള ഹരിപ്പാട് പുതിയൊരു കോളേജ് വരുന്നത് അനാവശ്യമാണെന്നും പ്രാദേശിക എംഎൽഎയുടെ […]
Read more

കാലാവധി നാളെ അവസാനിക്കുന്നു, ജോർജ് കുര്യൻ മന്ത്രിസ്ഥാനം രാജിവെക്കും

ഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യൻ സംഘടന ചുമതലയിലേക്ക് മടങ്ങും. കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് പ്രധാനമന്ത്രിക്ക് ഉടൻ കൈമാറും. ജോർജ് കുര്യൻ്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. എന്നാൽ ദേശീയ തലത്തിലോ, കേരളത്തിലോയെന്ന കാര്യം പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത ജോര്‍ജ് കുര്യന്‍ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. രാജ്യസഭ എംപി സ്ഥാനത്ത് നാളെ കാലാവധി അവസാനിക്കുന്ന കുര്യന്‍ ഉടന്‍ രാജിക്കത്ത് നല്‍കും. പശ്ചിമ ബംഗാള്‍ […]
Read more

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി

മലപ്പുറം: ദീര്‍ഘകാലമായി അനിശ്ചിതത്വത്തിലായിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് മൈസൂരു റെയില്‍ പാതയ്ക്ക് സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചതോടെ പദ്ധതിക്ക് പുതിയ ജീവന്‍ വയ്ക്കുന്നു. വയനാട് ഉള്‍പ്പെടെയുള്ള മലബാര്‍ മേഖലയെയും തെക്കന്‍ കേരളത്തെയും കര്‍ണാടകയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ഈ സ്വപ്ന പദ്ധതിക്ക് നീണ്ട നാളുകള്‍ക്ക് ശേഷം ലഭിക്കുന്ന വലിയൊരു പിന്തുണയാണിത്. ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഈ റെയില്‍വേ ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ശാശ്വത പരിഹാരമാകുമെന്ന് കൃഷിമന്ത്രിയും കല്‍പ്പറ്റ എംഎല്‍എയുമായ ടി. സിദ്ധിഖ് വ്യക്തമാക്കി. […]
Read more

പിഎം ശ്രീ പദ്ധതി; ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുടെ ഭാഗമാകുമ്പോള്‍ സ്‌കൂള്‍ ഘടനയിലും ബ്രാന്‍ഡിങിലും ഉണ്ടായേക്കാവുന്ന മാറ്റങ്ങളില്‍ ഇളവ് തേടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ ഘടനയില്‍ വരുത്തേണ്ട മാറ്റമാണ് നിലവില്‍ സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നത്. നിലവിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി എന്നിങ്ങനെയുള്ള ഘടന മാറ്റേണ്ടി വരും. ദേശീയ വിദ്യാഭ്യാസ നയത്തില്‍ അത് ഫൗണ്ടേഷന്‍, പ്രിപ്പറേറ്ററി, മിഡില്‍ സ്റ്റേജ്, സെക്കന്‍ഡറി എന്ന് മാറും. ഇക്കാര്യത്തില്‍ വ്യക്തതയും ഇളവും തേടി കേന്ദ്രത്തെ സമീപിക്കാനാണ് സംസ്ഥാന തീരുമാനം. സ്‌കൂള്‍ ഘടനയിലും ബ്രാന്‍ഡിങിലും […]
Read more

തൂഫാൻ വാരിയറായി കാന്തപുരം ഉസ്‌താദ്‌’; ബാഡ്ജ് ധരിപ്പിച്ച് ആഭ്യന്തര മന്ത്രി

മലപ്പുറം: തൂഫാൻ വാരിയറായി കാന്തപുരം AP അബൂബക്കർ മുസ്ലിയാർ. ബാഡ്ജ് ധരിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മുക്ത കേരളം എല്ലാവരും ആഗ്രഹിക്കുന്നുവെന്ന് കാന്തപുരം മുസ്‌ലിയാർ പറഞ്ഞു. സർക്കാരിൻ്റെ പദ്ധതിയെ അഭിനന്ദിക്കുന്നു.പദ്ധതി സ്വാഗതാർഹമാണ്. പള്ളികളിലടക്കം ഇതിനെപറ്റി പറയുന്ന കാര്യം സംഘടനയുമായി ചേർന്ന് ആലോചിക്കും.ജാതി മത ഭേദമെന്യ എല്ലാവരും പദ്ധതിയുടെ ഭാഗം ആകണം. തൂഫാൻ വിജയത്തിന് എല്ലാവരെയും തൂഫാൻ വാരിയർ ആക്കുമെന്നും കാന്തപുരം മുസ്‌ലിയാർ വ്യകത്മാക്കി. കാന്തപുരം AP അബുബക്കറിനെ തൂഫാൻ വാരിയർ ആക്കും. കാന്തപുരം പിന്തുണ […]
Read more

പാനൂരിലെ ആദിത്യയുടെ മരണം; ആണ്‍ സുഹൃത്ത് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന്

കണ്ണൂര്‍: പാനൂരില്‍ അധ്യാപിക ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. അറസ്റ്റിലായ ആണ്‍ സുഹൃത്ത് ശരണ്‍, ആദിത്യയെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ആദിത്യ ശ്രമിച്ചതോടെയാണ് മര്‍ദനം. ശരണ്‍ ആദിത്യയെ കുറിച്ചു മോശം സന്ദേശങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. തലശേരി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ചാണ് മര്‍ദിച്ചത്. കഴിഞ്ഞ എട്ടാം തിയതി തലശേരി ബസ്റ്റാന്‍ഡ് പരിസരത്തുവെച്ച് മകളെ ശരണ്‍ മര്‍ദിച്ചിരുന്നുവെന്നാണ് ആദിത്യയുടെ അമ്മ പൊലീസിന് നല്‍കിയ […]
Read more

ഗവിയില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നൽകും

പത്തനംതിട്ട: ഗവിയില്‍ അങ്കണവാടി ജീവനക്കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് ധനസഹായം നല്‍കാന്‍ തീരുമാനം. 11 ലക്ഷം രൂപ ധനസഹായം നല്‍കാൻ തീരുമാനമായി. കൊല്ലപ്പെട്ട യുവതിയുടെ കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ സ്‌പോണ്‍സര്‍ ചെയ്യും. ഗവിയില്‍ പ്രധാന ഇടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. പൊലീസ് ഔട്ട്‌പോസ്റ്റും സ്ഥാപിക്കും. ജനീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കൊല്ലപ്പെട്ട മേനകയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ദ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. […]
Read more

എബോള ആശങ്ക ഒഴിയുന്നു; സൗത്ത് സുഡാനില്‍ നിന്നെത്തിയ സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: സൗത്ത് സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീയെ ഡിസ്ചാര്‍ജ് ചെയ്തു. പരിശോധനയ്ക്കായി പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച രക്ത സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവ് ആയത്. അതേസമയം, സംസ്ഥാനത്ത് പകര്‍ച്ച വ്യാധികളുമായി ബന്ധപ്പെട്ട് ആശങ്ക തുടരുകയാണ്. ഇന്നലെ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയത് 13539 പേര്‍. പനി വ്യാപനം കൂടുതല്‍ മലപ്പുറത്താണ്. 2734 പേര്‍ മലപ്പുറത്ത് ചികിത്സ തേടി. ഇന്നലെ ഡെങ്കിപ്പനി […]
Read more

Recent News