Category: kerala

പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. പേരാമ്പ്ര കൂത്താളിയിലാണ് സംഭവം. പഞ്ചായത്ത് ജീവനക്കാരി ശ്വേതയ്ക്കാണ് പരിക്കേറ്റത്. രാവിലെ ഓഫീസിലെത്തി കമ്പ്യൂട്ടറില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം. വലിയ ശബ്ദത്തോടെ സ്ലാബിന്‍റെ ഒരു ഭാഗം ശ്വേതയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തണ്ടോറ ഉമ്മര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഓഫീസില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവം ഉണ്ടായത്.പരിക്കേറ്റ ശ്വേതയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി പേരാമ്പ്ര ഇഎംഎസ് […]
Read more

വെള്ളാപ്പള്ളി രാജിവെക്കണമെന്ന് എസ്എൻഡിപി സംരക്ഷണസമിതി

ആലപ്പുഴ: വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് എസ്എൻഡിപി സംരക്ഷണസമിതി. കെ. കെ മഹേശൻ്റെ മരണത്തിലും വെള്ളാപ്പള്ളി പ്രതിയാണെന്ന് എസ്എൻഡിപി സംരക്ഷണസമിതി ചെയർമാർ എസ്. ചന്ദ്രസേനൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ സ്വാധീനം കൊണ്ടാണ് വെള്ളാപ്പള്ളി പല കേസുകളിൽ നിന്നും രക്ഷപ്പെട്ടതെന്നും എസ്. ചന്ദ്രസേനൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അനുമതി നൽകിയതിനിടെയാണ് എസ്എൻഡിപി സംരക്ഷണസമിതിയുടെ പ്രതികരണം വന്നിരിക്കുന്നത്. എസ്എൻഡിപി യോഗത്തെ കൊള്ളയടിച്ചുവെന്നും അഴിമതി നടത്തിയെന്നുമുള്ള കൃത്യമായ തെളിവുകളോടെയുള്ള കുറ്റപത്രം […]
Read more

VD സർക്കാരിലും വിവാദം

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻറെ വിൽപനയ്ക്ക് സാധ്യത തുറന്ന ബജറ്റിൽ നികുതി ഘടന പ്രഖ്യാപിച്ചതിൽ യുഡിഎഫ് സർക്കാരിലും വിവാദം. നികുതി ഘടന പരിഷ്കാരം എക്സൈസ് മന്ത്രി എം ലിജു മുൻകൂട്ടി അറിഞ്ഞില്ലെന്നാണ് വിവരം. നയപരമായ മാറ്റമെങ്കിൽ എക്സൈസ് വകുപ്പാണ് തയാറാക്കേണ്ടത്. ഇക്കാര്യം പാർട്ടിയിൽ ചർച്ചയാകാനാണ് സാധ്യത. വിദേശ മദ്യ ചട്ടങ്ങളിൽ എൽഡിഎഫ് സർക്കാർ കൊണ്ടു വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നികുതി ഘടന […]
Read more

LDF വേണ്ട പരിഗണന നൽകുന്നില്ല

തിരുവനന്തപുരം: ഘടകകക്ഷികൾക്ക് എൽഡിഎഫിൽ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നു കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയായ പഞ്ചായത്ത് അസോസിയേഷനിൽ, 20 അംഗങ്ങളെ പ്രതിപക്ഷ മുന്നണിക്കു ലഭിച്ചിട്ടും അതിൽ ഒരെണ്ണംപോലും കേരള കോൺഗ്രസിനു (എം) സിപിഎം നൽകിയില്ലെന്നതാണു കേരള കോൺഗ്രസിനെ (എം) ചൊടിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനും പാർട്ടി നേരത്തേ കത്തുനൽകിയെങ്കിലും ഒരു പരിഗണനയും നൽകിയില്ലെന്നാണ് ആരോപണം. ആദ്യഘട്ടമായി പാർട്ടിയുടെ പ്രതിഷേധം കത്തിലൂടെ സിപിഎമ്മിനെ അറിയിക്കാൻ തീരുമാനിച്ചു. […]
Read more

കേരള ഫോക്‌ലോർ അക്കാദമി പുരസ്‌കാരങ്ങൾ: ജൂൺ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:കേരള ഫോക്‌ലോർ അക്കാദമി 2025 വർഷത്തെ വിവിധ പുരസ്‌കാരങ്ങൾക്കായി നാടൻ കലാകാരന്മാരിൽ നിന്നും ഗവേഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ജൂൺ 30-നകം അക്കാദമി ഓഫീസിൽ ലഭിക്കണം. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷത്തെ പ്രവർത്തനങ്ങളാണ് പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുന്നത്. 65 വയസ് പൂർത്തിയായവർ, നാടൻ കലാരംഗത്ത് 30 വർഷത്തിലധികമായി ആചാര്യസ്ഥാനം അലങ്കരിക്കുന്നവർ, മുൻവർഷങ്ങളിൽ അക്കാദമിയുടെ ഏതെങ്കിലും അവാർഡിന് അർഹരായവർ എന്നിവർക്ക് ഫെലോഷിപ്പിന് അപേക്ഷിക്കാം. നാടൻ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 20 വർഷത്തെ […]
Read more

ആധാർ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിൽ; നിർബന്ധിത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യം

തിരുവനന്തപുരം: കേരളത്തിൽ ആധാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ സുഗമമാക്കുന്നതിനായി സംസ്ഥാന ഐ.ടി. മിഷന്റെ നേതൃത്വത്തിൽ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നോഡൽ ഏജൻസിയായ ഐ.ടി. മിഷൻ, കുട്ടികളുടെ ആധാർ രജിസ്‌ട്രേഷൻ, നിർബന്ധിത ബയോമെട്രിക് പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 1. കുട്ടികളുടെ ആധാർ രജിസ്‌ട്രേഷൻ (0 -5 വയസ്സ്) നവജാത ശിശുക്കൾ ഉൾപ്പെടെ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് ആധാർ എന്റോൾമെന്റ് ചെയ്യാവുന്നതാണ്. കുട്ടികളുടെ എന്റോൾമെന്റ് സമയത്ത് […]
Read more

സർക്കാർ ക്ഷേമ പദ്ധതികളിൽ നിന്ന് പിന്മാറുന്നു; ബജറ്റിനെതിരെ വിമര്‍ശനവുമായി എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്‍റെ കന്നി ബജറ്റിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ബജറ്റ് അദാനിക്ക് വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സമ്പൂർണ സ്വകാര്യവത്കരണത്തിനുള്ള ആമുഖ പ്രസംഗമാണ് മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഭാഷണം. പൊതുമേഖല സ്ഥാപനങ്ങൾ പൂട്ടുകയും, കോർപ്പറേറ്റുകൾക്ക് സ്വത്ത് നൽകുകയും ചെയ്യുന്നു. നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആശയം പറയുന്ന സതീശൻ വിപരീത ദിശയിൽ നീങ്ങുന്നുവെന്നും അദ്ദേഹം ​കുറ്റപ്പെടുത്തി. ചാർട്ടേഡ് വിമാനത്തിലെ വി.ഡിയുടെ യാത്ര എല്ലാം വിൽക്കാൻ വേണ്ടിയാണെന്നും എല്ലാം അദാനിക്ക് വേണ്ടിയാണെന്നും എം. വി ​ഗോവിന്ദൻ വിമർശിച്ചു. […]
Read more

സഹകരണ മേഖലയ്ക്ക് 114 കോടി; പബ്ലിക് കോ-ഓപ്പറേറ്റീവ് പാർട്ണർഷിപ്പ് വരുന്നു

തിരുവനന്തപുരം: സഹകരണ മേഖലയിൽ (കോ-ഓപ്പറേഷൻ) 2026-27 സംസ്ഥാന ബഡ്ജറ്റിൽ 114.44 കോടി രൂപയും എക്സൈസിന് 23.31 കോടി രൂപയുമാണ് നീക്കി വെച്ചിട്ടുള്ളത്. സഹകരണ മേഖലയിൽ പി.സി.പി. (പൊതു സഹകരണ പങ്കാളിത്തം) പദ്ധതികൾ ആരംഭിയ്ക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും സംയുക്തമായി അടിസ്ഥാന സൗകര്യങ്ങൾ, പൊതുസേവനങ്ങൾ, സാമ്പത്തിക വികസന പ്രവർത്തനങ്ങൾ എന്നിവ ജനങ്ങൾക്ക് ലഭ്യമാക്കുന്ന വികസന മാതൃകയാണ് പബ്ലിക് കോ-ഓപ്പറേറ്റീവ് പാർട്ട്ണർഷിപ്പ് (PCP). ഈ മാതൃകയിൽ സർക്കാർ, ധനസഹായം, ഭൂമി, നയപരമായ പിന്തുണ, സാങ്കേതിക മാർഗ്ഗനിർദ്ദേശം […]
Read more

വായനയാണ് വിജ്ഞാന വിസ്ഫോടന കാലത്തെ ഏറ്റവും വലിയ കരുത്ത്: മുഖ്യമന്ത്രി

തിരുവനന്തപുരം: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിജ്ഞാനലോകത്തിൽ സ്വയം നവീകരിക്കാനും പുതിയ അറിവുകൾ ആർജിക്കാനും വായന അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.  വിജ്ഞാന വിസ്ഫോടന കാലത്തെ ഏറ്റവും വലിയ കരുത്താണ് വായനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംസ്ഥാന പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, വിവര പൊതുജന സമ്പർക്ക വകുപ്പുകളുടേയും സഹകരണത്തോടെ പി എൻ ഫൗണ്ടേഷൻ കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച 31-ാം ദേശീയ വായനോത്സവത്തിന്റെ ഭാഗമായ വായനാദിനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ പുസ്തകവും അറിവിന്റെ പുതിയ ലോകങ്ങളിലേക്കുള്ള വാതിലുകളാണ്. മനുഷ്യനെ കൂടുതൽ സമ്പന്നനാക്കുന്ന […]
Read more

ജി.സുകുമാരൻ നായരെ വീണ്ടും NSS ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയായി ജി.സുകുമാരൻ നായരെ വീണ്ടും തെരഞ്ഞെടുത്തു. ബജറ്റ് യോഗമാണ് ഐക്യകണ്ഠേന അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തത്. ട്രഷററായി എൻ വി അയ്യപ്പൻ പിള്ളയും തുടരും. കാലാവധി അവസാനിച്ചതിനെ തുടർന്ന്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്ന മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ പുറത്തായി. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഒഴിവ് വന്ന 9 സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും കാലാവധി തീർന്നതിനാലാണ് വീണ്ടും ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് എടുക്കാത്തതെന്നുമാണ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ […]
Read more

Recent News