സ്നേഹത്തണൽ വൃദ്ധസദനത്തിലെ ബാലപീഡനക്കേസ് പ്രതികൾ പിടിയിലായി

പത്തനംതിട്ട: സ്നേഹത്തണൽ വൃ​ദ്ധസദനത്തിലെ ബാലപീഡനക്കേസ് പ്രതികൾ പിടിയിൽ. സിജോ, ബെന്നി, റെജി എന്നിവരാണ് പിടിയിലായത്. പത്തനംതിട്ടയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വൈദ്യപരിശോധനക്ക് ഹാജരാക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

കട്ടപ്പന സ്വദേശിയായ കുട്ടിയെ കൂടാതെ സ്ഥാപനത്തിൽ ഉണ്ടായിരുന്ന കോട്ടയം സ്വദേശിയായ 17കാരനും മർദനമേറ്റിരുന്നു. കുട്ടിയുടെ കാലിനും കൈയ്ക്കും പുറത്തും പരിക്കേറ്റതിതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് കുട്ടിയുടെ പരാതിയിൽ സ്ഥാപനത്തിലെ മാനേജർ റെജി, ജീവനക്കാരൻ സിജോ, ബെന്നി എന്നിവർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തത്. തുടർന്ന് പ്രതികൾ ഒളിവിലായിരുന്നു. 17 വയസുള്ള കുട്ടിയെ ബാലവേല ചെയ്യിപ്പിച്ചതായും മർദിച്ചതായും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *