Category: kerala

ദൃശ്യം 3 ആദ്യ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്ത്

കൊച്ചി : മലയാളത്തിലെ അപ്കമിം​ഗ് റിലീസുകളില്‍ ഇന്‍ഡസ്ട്രി ഏറ്റവും കാത്തിരിക്കുന്ന ഒന്നാണ് ദൃശ്യം 3. മലയാളത്തില്‍ മാത്രമല്ല മറുഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരിലും ആ കാത്തിരിപ്പ് ഉണ്ട്. അത്രയധികം മറുഭാഷാ റീമേക്കുകള്‍ ഉണ്ടായ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാ​ഗം എന്നതുതന്നെ അതിന് കാരണം. മെയ് 21 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ ജോര്‍ജുകുട്ടിയുടെ മൂന്നാം വരവ് ശരിക്കും ആവേശം ഉണ്ടാക്കുന്നുണ്ടോ പ്രേക്ഷകര്‍ക്കിടയില്‍? ഇപ്പോഴിതാ അതിനുള്ള സൂചന നല്‍കിക്കൊണ്ട് ചിത്രത്തിന്‍റെ ആദ്യ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ […]
Read more

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പാലക്കാട് സ്വദേശി നൗഷിജ (24)യാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. നാല് കാറും രണ്ട് ബൈക്കുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ അമിതവേ​ഗതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. നൗഷിജ, ഭർത്താവ് ആഷിക്, അലി അക്ബർ എന്നിവർ ഫുട്പാത്തിലൂടെ നടന്നുവരികയായിരുന്നു. അലി അക്ബർ ഫാഷൻ ഡിസൈനിംഗ് ഹാൻഡ് വർക്കർ ആണ്. നിതീഷ് എന്നയാളുടെ കാറിലിടിച്ചാണ് അപകടമുണ്ടാക്കിയ കാര്‍ നിന്നത്. അമിതവേഗതയിൽ നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ആദ്യം ഫുട്പാത്തിലേക്ക് കയറുകയും […]
Read more

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഫ്ലെക്‌സിന്റെ വലിപ്പം നോക്കിയല്ലെന്ന് കെ. മുരളീധരൻ

കൊച്ചി: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഫ്ലെക്‌സിന്റെ വലിപ്പം നോക്കിയല്ലെന്നും ജനവികാരം കണക്കിലെടുക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പ്രകടനങ്ങള്‍ നാട്ടുകാര്‍ കണ്ട് ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ ഇതൊക്കെ പതിവാണ്. ജനവികാരം കണക്കിലെടുത്തുകൊണ്ടുള്ള തീരുമാനമെടുക്കും എന്നാണ് താൻ പ്രതീക്ഷിക്കുന്നത്. എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഒരു പ്രശ്‌നവുമില്ല. ഞായറാഴ്ച്ച തീരുമാനം വരും. അന്തിമ തീരുമാനം വന്നിട്ട് തന്റെ അഭിപ്രായം പറയാമെന്നും കെ. മുരളീധരന്‍ പറഞ്ഞു. ആരെ പാര്‍ട്ടി തീരുമാനിച്ചാലും ഞാന്‍ അംഗീകരിക്കും. […]
Read more

മുഖ്യമന്ത്രിപ്പോര് തെരുവിൽ: നടുറോഡിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയിൽ ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാശ്രമം. കോൺഗ്രസ് പ്രവർത്തകനായ ഫ്രാൻസിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പോലീസുകാർ ഇടപെട്ട് ഇയാളെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. കെപിസിസി ആസ്ഥാനത്ത് സ്ഥാപിച്ച കെ.സി വേണുഗോപാലിനെ അനുകൂലിച്ചുകൊണ്ടുള്ള ഫ്‌ളെക്‌സ് ബോർഡിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഈ ഫ്ലക്സിൽ ഒരുവിഭാഗം പാലഭിഷേകവും നടത്തിയിരുന്നു. ആലുവയിൽ വി.ഡി സതീശൻ അനുകൂലികൾ വാഹനത്തിൽ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം വി.ഡി. സതീശനുവേണ്ടി എരുമേലി […]
Read more

വിദ്യാഭ്യാസമില്ലെങ്കിൽ പകരം സുപ്രധാന 2 വകുപ്പുകളിൽ ഒന്ന് ചോദിക്കാൻ ലീഗ്

മലപ്പുറം: മുഖ്യമന്ത്രിപ്പോരിൽ വി ഡി സതീശനുള്ള പിന്തുണ തുടരാൻ മുസ്ലീം ലീഗ്. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തും. അതേസമയം, നാലു മന്ത്രിമാരെ കുറിച്ച് ലീഗിൽ ഏകദേശ ധാരണയായിട്ടുണ്ട്. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെഎം ഷാജി, എൻ ഷംസുദ്ദീൻ എന്നിവര്‍ മന്ത്രിമാരാകും. അഞ്ചാം മന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് ശേഷമാകും. വിദ്യാഭ്യാസ വകുപ്പിലെങ്കിൽ ആരോഗ്യം അല്ലെങ്കിൽ റവന്യു വകുപ്പ് വേണമെന്ന ആവശ്യമുയർത്താനാണ് ലീഗ് നീക്കം. അഞ്ചാം മന്ത്രിയിൽ തർക്കവും തുടങ്ങിയിട്ടുണ്ട്. സ്റ്റാഫ്‌, ബോർഡ്‌ […]
Read more

‘മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല’; സന്ദീപ് വാര്യർ

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണു​ഗോപാലിനുള്ള പിന്തുണ തള്ളാതെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് താൻ കണ്ടിട്ടില്ലെന്നും ആർക്കാണ് പിന്തുണ നൽകിയിരിക്കുന്നതെന്ന് പുറത്ത് പറയാനില്ലെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. എംഎൽഎമാരോട് അഭിപ്രായം ചോദിച്ചാണ് പാർട്ടി തീരുമാനം എടുക്കുകയെന്നും സന്ദീപ് വാര്യർ പറഞ്ഞു. മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയിൽ കെ.സി വേണു​ഗോപാലിനാണ് സന്ദീപ് വാര്യറുടെ പിന്തുണയെന്ന് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം […]
Read more

കോണ്‍ഗ്രസിലെ ‘മുഖ്യമന്ത്രി പോരി’ല്‍ പ്രതികരണവുമായി റോബിന്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആരാവും യുഡിഎഫ് മുഖ്യമന്ത്രി എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം. എന്നാല്‍ ആ പേര് തീരുമാനിക്കാന്‍ കോണ്‍​ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പാര്‍ട്ടി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഇന്നലെ തിരുവനന്തപുരത്തെത്തി ഈ വിഷയത്തില്‍ എംഎല്‍എമാരുടെ ഹിതപരിശോധന നടത്തിയിരുന്നു. പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന കോണ്‍​ഗ്രസ് നേതാക്കളുടെ പോരില്‍ വിമര്‍ശനവും പരിഹാസവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ കോണ്‍​ഗ്രസ് നേതാക്കളെ വിമര്‍ഷിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് […]
Read more

പാറപ്പുറത്ത് നിൽക്കവേ കാൽ വഴുതി വീണ് കോളേജ് വിദ്യാർഥി മരിച്ചു

കൊച്ചി: കോതമംഗലത്ത് സഹപാഠികൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാർഥി മുങ്ങി മരിച്ചു. പാലക്കാട് കൂടല്ലൂർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആനക്കര മലമക്കാവ് മുതിരപ്പാറ വീട്ടിൽ എംഎസ് അനീഷിന്റെ മകൻ എംഎ അതുൽ (19) ആണ് മരിച്ചത്. പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജ് ബിസിഎ രണ്ടാം സെമസ്റ്റർ വിദ്യാർഥിയാണ്. ബുധനാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം. പുതുപ്പാടി മുളവർ കവലയ്ക്ക് സമീപം കോതമംഗലം പുഴയിലെ കുംഭപ്പിള്ളി കടവിൽ കുളിക്കാനെത്തിയ ആറംഗ സംഘത്തിലൊരാളായിരുന്നു അതുൽ. പുഴയിലെ പാറപ്പുറത്ത് നിൽക്കുന്നതിനിടെ […]
Read more

AICC നിരീക്ഷകൻ മുകുൾ വാസ്നിക്കിന്റെ കയ്യിലെ രഹസ്യ ലിസ്റ്റ് പുറത്ത്

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിക്കായുള്ള തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെ എംൽഎ മാരുടെ പിൻതുണ വ്യക്തമാക്കുന്ന ലിസ്റ്റ് പുറത്ത്. എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ കയ്യിലെ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ് പുറത്തുവന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ചിത്രം പുറത്തുവിട്ടത്. സന്ദീപ് വാര്യര്‍, അഡ്വ. സജീവ് ജോസഫ്, അഡ്വ. ടി ഒ മോഹനന്‍, ഉഷ വിജയന്‍, അഡ്വ. ടി സിദ്ദിഖ് എന്നിവരുടെ പിന്തുണ കെ സിക്കാണ്. ഐസി ബാലകൃഷ്ണന്‍ കെസിയെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ […]
Read more

ഒല്ലൂരിൽ കെ. രാജനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് പ്രാദേശിക കോൺഗ്രസ് നേതൃത്വം

പട്ടിക്കാട്: തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ അടുത്ത ദിവസം പാണഞ്ചേരി പഞ്ചായത്തിലെത്തിയ മന്ത്രി കെ. രാജനെ പ്രാദേശിക കോൺഗ്രസ് നേതൃത്വം അനുമോദിച്ചത് രാഷ്ട്രീയ വിവാദമാകുന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന പഞ്ചായത്തിൽ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ചേർന്ന് നിയുക്ത എംഎൽഎയെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചതിലാണ് വിവാദം. 1500 വോട്ടുകൾ കോൺഗ്രസ് ലീഡ് പ്രതീക്ഷിച്ചിരുന്ന പഞ്ചായത്തിൽ ഫലം വന്നപ്പോൾ 1146 വോട്ടുകൾക്ക് കെ. രാജനാണ് ലീഡ്. ഇത് പ്രാദേശിക നേതാക്കളുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്ന് ആരോപിച്ച് ഒരു കൂട്ടം പ്രവർത്തകർ […]
Read more

Recent News