കൊച്ചി : മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഇന്‍ഡസ്ട്രി ഏറ്റവും കാത്തിരിക്കുന്ന ഒന്നാണ് ദൃശ്യം 3. മലയാളത്തില്‍ മാത്രമല്ല മറുഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരിലും ആ കാത്തിരിപ്പ് ഉണ്ട്. അത്രയധികം മറുഭാഷാ റീമേക്കുകള്‍ ഉണ്ടായ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം എന്നതുതന്നെ അതിന് കാരണം. മെയ് 21 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ ജോര്‍ജുകുട്ടിയുടെ മൂന്നാം വരവ് ശരിക്കും ആവേശം ഉണ്ടാക്കുന്നുണ്ടോ പ്രേക്ഷകര്‍ക്കിടയില്‍? ഇപ്പോഴിതാ അതിനുള്ള സൂചന നല്‍കിക്കൊണ്ട് ചിത്രത്തിന്റെ ആദ്യ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗില്‍ നിന്നുള്ള സംഖ്യയാണ് അത്. ഇന്ത്യയില്‍ ഔദ്യോഗികമായ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടില്ലെങ്കിലും ചില വിദേശ മാര്‍ക്കറ്റുകളില്‍ റിലീസിന് രണ്ടാഴ്ച ശേഷിക്കെത്തന്നെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ റിലീസ് ദിന ഫാന്‍സ് ഷോകളുും ഹൗസ്ഫുള് ആയി തുടങ്ങിയിട്ടുണ്ട്. വിദേശ മാര്‍ക്കറ്റുകളില്‍ പ്രീമിയര്‍ ഷോകളുടെയും റിലീസ് ദിന ഷോകളുടെയും ടിക്കറ്റുകള്‍ വിറ്റതില്‍ നിന്ന് ചിത്രം 75,000 ഡോളര്‍ പിന്നിട്ടതായി ട്രാക്കറായ ജെറിന് ജോര്‍ജുകുട്ടി അറിയിക്കുന്നു. ആദ്യ വാരാന്ത്യത്തിലേക്കുള്ള വിദേശ ബുക്കിംഗ് 1.15 ലക്ഷം ഡോളര്‍ ആണെന്നും. കേരളത്തിലെ ഫാന്‍സ് ഷോ ടിക്കറ്റ് വില്‍പ്പന കൂടി പരിഗണിച്ചാല്‍ ദൃശ്യം 3 ഇതിനകം നേടിയിരിക്കുന്നത് 1.50 കോടിയാണ്. ഇന്നലെ പുറത്തെത്തിയിരിക്കുന്ന കണക്കാണ് ഇത്.
ദൃശ്യം 3 ആദ്യ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്ത്
