Category: kerala

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

മലയാള സിനിമയുടെ സുവർണ്ണ വർഷമായി 2026 എഴുത്തപ്പെടേണ്ടി വരും. ഈ വർഷം ബോക്സോഫിൽ വിജയം നേടിയ അഞ്ച് ചിത്രങ്ങളിൽ നാലു ചിത്രങ്ങളും വലിയ താരങ്ങളോ, അണിയറ പ്രവർത്തകരോ ഉള്ളവരല്ല. പ്രകമ്പനം, ആട് 3, വാഴ 2, മോഹിനിയാട്ടം, മധുവിധു എന്നിങ്ങനെ ഈ വർഷത്തെ ഹിറ്റുകളുടെയെല്ലാം പ്രത്യേകത തന്നെ ഈ സിനിമകളെല്ലാം കോമഡിയ്ക്ക് പ്രാധാന്യം നൽകുന്നതാണ് എന്നതാണ്. കണ്ടു മടുത്ത ഡാർക്ക് ത്രില്ലർ സിനിമകളിൽ നിന്നും , ചോര തുപ്പുന്ന ആക്ഷൻ സിനിമകളിൽ നിന്നും പ്രേക്ഷകന്റെ അഭിരുചികൾ മാറുന്നു […]
Read more

റെക്കോർഡ് വിലയിൽനിന്ന് കൂപ്പുകുത്തി തേങ്ങവില

ചെർക്കള ∙ റെക്കോർഡ് വിലയിൽ നിന്നു കൂപ്പുകുത്തി വീണു പച്ചത്തേങ്ങ വില. ഒരു കിലോ പച്ചത്തേങ്ങയ്ക്കു 42 രൂപയും ഉണങ്ങിയതിനു 52 രൂപയുമായിട്ടാണു വിലയിടിഞ്ഞത്. ഏഴു മാസത്തിനിടെ ഒരു കിലോയ്ക്കു 36 രൂപയാണ് ഇതുവരെ കുറഞ്ഞത്. ഇതിന്റെ ചുവടുപിടിച്ച് കൊപ്രയ്ക്കും വിലയിടിഞ്ഞു. കിലോയ്ക്കു 200 രൂപയുണ്ടായിരുന്ന കൊപ്രയ്ക്കു 150 രൂപയായി. ഉണ്ട കൊപ്രയ്ക്കു 225 രൂപയിൽ നിന്നു 180 ആയി കുറഞ്ഞു. വെളിച്ചെണ്ണ വില ലീറ്ററിനു 260 രൂപയിലെത്തി. വില ഇനിയും താഴുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകളെന്നു […]
Read more

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം കാലാവസ്ഥയിൽ വന്ന വ്യതിയാനമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് നിലവിൽ ലോഡ് ഷെഡ്ഡിങ് ഇല്ലെന്നും വൈദ്യുതി ഉപഭോഗം കൂടുമ്പോൾ ട്രിപ്പ് ആകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങൾ ഉള്ളത് കേരളത്തിലാണെന്നും അതും ഉപഭോഗം കൂട്ടുന്നതിന് ഇടയാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന് 250 മെഗാവാട്ട് വൈദ്യുതി ലഭിച്ചിട്ടുണ്ടെന്നും ചിലപ്പോൾ അധികവൈദ്യുതി ലഭിക്കാമെന്നും നിലവിൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മഴ പെയ്യാനുള്ള സാധ്യതയുണ്ടെങ്കിൽ പ്രശ്‌നമുണ്ടാകില്ലെന്നും അദ്ദേഹം […]
Read more

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ആറാംവളവിൽ നവീകരണ പ്രവർത്തനങ്ങൾക്കിടെ താഴ്ച്ചയിലേക്കു മറിഞ്ഞ എസ്‌കവേറ്റർ ഉയർത്തിയെടുക്കുന്നതിനായി ചുരത്തിൽ ഇന്ന് പകൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഖലാസിമാരെ ഉപയോഗിച്ച് രാവിലെ പത്തിനും വൈകിട്ട് അഞ്ചിനുമിടയിലുള്ള സമയത്തായിരിക്കും പ്രവൃത്തി നടത്തുക. സംരക്ഷണഭിത്തിയുടെ പ്രവൃത്തിക്കിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് എസ്‌കവേറ്റർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് പതിച്ചത്. ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണനിയന്ത്രണവും മറ്റു വാഹനങ്ങൾക്ക് ഭാഗികനിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ഒൻപതാം വളവിൽ പുതിയ കൈവരിയൊരുക്കുന്നതിന്റെ തുടർപ്രവൃത്തിയും ബുധനാഴ്ച നടക്കും. […]
Read more

സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. 1,11,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,875 രൂപയാണ്. ഇന്നലെ രാവിലെ പവന് 520 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും 800 രൂപ താഴ്ന്ന് 1,11,400 രൂപയില്‍ എത്തിയിരുന്നു. എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം […]
Read more

എട്ട് ജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യത

തിരുവന്തപുരം: പൊള്ളുന്ന ചൂടിൽ ആശ്വാസമായി കേരളത്തിൽ വേനൽമഴ തുടങ്ങി. ചൊവ്വാഴ്ച മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായി മഴപെയ്തു. വടക്കൻ കേരളത്തിൽ ചൊവ്വാഴ്ച വൈകുന്നേരംവരെ മഴ കുറവായിരുന്നു. വ്യാഴാഴ്ച മുതൽ സംസ്ഥാനത്താകെ മഴ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാവകുപ്പ് അധികൃതർ പറയുന്നത്. വിവിധ ദിവസങ്ങളിലായി എട്ട് ജില്ലകൾക്ക് കനത്തമഴയ്ക്കുള്ള മഞ്ഞമുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച കണ്ണൂരും കാസർകോടും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് കനത്തമഴയ്ക്ക് സാധ്യത. ശനിയാഴ്ചവരെ ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. […]
Read more

കേരളത്തിന്‍റെ ജനമനസറിയാൻ ഇനി നാല് നാള്‍ മാത്രം

ഡൽഹി: കേരളത്തിലെയും മറ്റു മൂന്നു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനമനസറിയാൻ ഇനി നാല് നാൾ മാത്രം ബാക്കി. തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കം എക്സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ ഇന്ന് പുറത്തു വിടും. എക്സിറ്റ് പോളുകള്‍ ഇന്ന് പുറത്തുവരാനിരിക്കെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് മുന്നണികള്‍. നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പമെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കിൽ […]
Read more

ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി

കൊച്ചി: ലൈംഗിക അതിക്രമകേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചെന്ന് പ്രത്യേക അന്വേഷണസംഘം. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ നടന്‍ ബോബി കുര്യന്‍ സഹായിച്ചതിനും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു. കുറ്റപത്രം അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെങ്കിലും രഞ്ജിത്ത് അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നത് തെളിയിക്കുന്ന വിവരങ്ങളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. എന്നിരിക്കിലും കേസിന് മുമ്പ് ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നതായി വിവരമുണ്ട്. കേസില്‍ എസ്‌ഐടി കൂടുതല്‍ വകുപ്പുകള്‍ […]
Read more

പാൽ വില വർധിച്ചേക്കും, മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനത്തിന് സാധ്യത

തിരുവനന്തപുരം: മിൽമ പാൽ വില വ‌ർധന ഇന്ന് ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം പരിഗണിക്കും. ലിറ്ററിന് നാല് രൂപ വരെ കൂട്ടാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ വില വ‌ർധനയ്ക്കള്ള നീക്കം തുടങ്ങും. വില വ‌ർധനയിൽ ധാരണയിലെത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുകയാണെങ്കിൽ മെയ് 1 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നേക്കും. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽവില […]
Read more

പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

ഡൽഹി: പശ്ചിമബം​ഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിം​ഗ് ബൂത്തിലെത്തുന്നത്. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തില് മത്സര രം​ഗത്തുള്ളത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ അടക്കം സുപ്രധാന മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. കൊൽക്കത്ത അടക്കം ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ കഴിഞ്ഞ തവണ തൃണമൂൽ കോൺ​ഗ്രസിനായിരുന്നു മേൽക്കൈ. 142 ൽ 123 […]
Read more

Recent News