Category: kerala

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; വസ്തു തർക്കവും സഹോദരന്റെ മാനസിക പീഡനവും കൊലയ്ക്ക് കാരണം: സജി

ഇടുക്കി: നെടുങ്കണ്ടത്ത് മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് സമ്മതിച്ച് പ്രതി സജി. സഹോദരൻ റെജിയുടെ മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതുമാണ് പകയ്ക്ക് കാരണമെന്ന് സജി പൊലീസിനോട് പറഞ്ഞു. മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം ആക്ഷേപിച്ചിരുന്നു. സജിയെ വിവാഹം കഴിക്കാൻ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായി. ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് ഒളിവിൽ പോയ സജി വീടിന് സമീപത്തെ മലമുകളിൽ കഴിയുകയായിരുന്നു. പൊലീസിന്റെയും നാട്ടുകാരുടെയും പരിശോധനകളെല്ലാം സജി കൃത്യമായി മനസ്സിലാക്കി. […]
Read more

ലോഡ് ഷെഡിങ്ങ് അല്ല, വൈദ്യുതി നിയന്ത്രണം : കെ കൃഷ്ണന്‍കുട്ടി

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമാണ് ഉള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ്ങ് അല്ലെന്നും ഓവര്‍ലോഡ് വരുന്നത് നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ലോഡ് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ് നിയന്ത്രണമെന്നും അല്ലാതെ കേരളം മുഴുവന്‍ ഇല്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ‘പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ് വന്നത്. പശ്ചിമേഷ്യയിലെ യുദ്ധവും വൈദ്യുതി ഉപഭോഗം കൂട്ടി. പാചകം വൈദ്യുത ഉപകരണങ്ങളില്‍ ആക്കി. വൈദ്യുതി നിയന്ത്രണം ലോഡ് കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രമാണ്. വൈദ്യുതി വാങ്ങാന്‍ […]
Read more

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്

കാസർകോട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വ്യാജ ചിത്രം എഡിറ്റ് ചെയ്ത് ആർഎസ്എസ് വേഷത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിൽ ചന്തേര പോലീസ് കേസെടുത്തു. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ‘പടന്ന നാട്’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ എം.വി.സി മുഹമ്മദ് കുഞ്ഞി എന്ന വ്യക്തിയാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. കൂടാതെ, കേരളത്തിലുടനീളമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഇത് വ്യാപകമായി ഫോർവേഡ് ചെയ്യപ്പെട്ടതായും ലീഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി. […]
Read more

മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോട്ടയം: കോട്ടയം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം ചെറുവള്ളി പള്ളിപ്പടിയിലാണ് സംഭവം. കങ്ങഴ കാഞ്ഞിരപ്പാറ മഴവഞ്ചേരിയിൽ വിഷ്ണു (32) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം എത്തിയ വിഷ്ണു ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു. ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ വിഷ്ണുവിനെ കാണാതായതോടെ സുഹൃത്തുക്കൾ ഫയർഫോഴ്‌സിന്റെ വിവരം അറിയിച്ചു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.
Read more

വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വയനാട്: വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബീനാച്ചി അമ്പലപ്പറമ്പിൽ അബ്‌ദുള്ളയുടെയും ഹസ്നയുടെയും മകൻ മുഹമ്മദ് ഫാദിൽ (14) ആണ് മരിച്ചത്. വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്ന് രാവിലെ 6:30 ഓടെയാണ് മുഹമ്മദ് ഫാദിൽ തൂങ്ങി നിൽക്കുന്നത് വീട്ടുകാർ കണ്ടത്. തുടർന്ന് സുൽത്താൻ ബത്തേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപതിയിലേക്ക് മാറ്റി. ഗവൺമെന്റ് ഹൈസ്‌കൂളിൽ onbathaam ക്ലാസ് വിദ്യാർത്ഥിയാണ് […]
Read more

സർക്കാർ ടൗൺ ഷിപ്പ് ;7 കുടുംബങ്ങൾക്ക് താക്കോൽ കൈമാറി

വയനാട്: വയനാട് ദുരന്തബാധിതർക്ക് സർക്കാർ നൽകുന്ന ടൗൺഷിപ്പിലെ ഏഴ് കുടുംബങ്ങൾക്ക് താക്കോൽ കൈമാറി. 178 കുടുംബങ്ങൾക്കാണ് സർക്കാർ വീടുവെച്ച് നൽകുന്നത്. അതിൽ ഏഴ് കുടുംബങ്ങൾക്കാണ് സർക്കാർ ഇന്ന് താക്കോൽ കൈമാറിയത്. എന്നാൽ എല്ലാവരും ഒരുമിച്ച് മാത്രമേ താമാസം ആരംഭിക്കുകയുള്ളു എന്ന് ദുരന്തബാധിതർ പറഞ്ഞു. കിഫ്കോണിന്റെയും ഊരാളുങ്കലിന്റെയും പ്രതിനിധികൾ ഗുണഭോക്താക്കളുമായി ചർച്ച നടത്തിയതിന് ശേഷമാണ് തക്കോൽ കൈമാറിയത്. ആദ്യമായിട്ടാണ് സർക്കാർ ടൗൺഷിപ്പിൽ കുടുംബങ്ങൾക്ക് താക്കോൽ കൈമാറുന്നത്. 178 കുടുംബങ്ങളിലെ ഏഴ് കുടുംബങ്ങൾക്ക് ആദ്യഘട്ടം എന്ന പേരിൽ ആണ് താക്കോൽ […]
Read more

കനത്ത മഴയിൽ എണ്ണപ്പന കടപുഴകി വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ കനത്ത മഴയിൽ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വിളക്കുപാറ ഇടക്കൊച്ചി തടത്തിൽ സ്വദേശി സരിത (37) ആണ് മരിച്ചത്. ഇന്ന് രാവിലെ എസ്റ്റേറ്റിലെ കാടുവെട്ടിത്തെളിക്കുന്ന ജോലിക്കായി എത്തിയതായിരുന്നു സരിത ഉൾപ്പെടെയുള്ള തൊഴിലാളികൾ. ജോലി ചെയ്യുന്നതിനിടെ കനത്ത മഴ പെയ്തതോടെ ഇവർ സമീപത്തെ മരച്ചുവട്ടിൽ അഭയം പ്രാപിച്ചു. ഈ സമയത്ത് വീശിയടിച്ച കാറ്റിൽ സമീപത്തുണ്ടായിരുന്ന ആഞ്ഞിലിമരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീഴുകയും, പന ഒടിഞ്ഞ് സരിതയുടെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. […]
Read more

കോഴിക്കോട് വൻ തീപിടുത്തം; 8 കടകൾ കത്തി നശിച്ചു

കോഴിക്കോട് : പുറമേരിയിൽ ഇലക്ട്രിക്ക് ലൈറ്റ് കട പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. പുറമേരി സർവീസ് സഹകരണ ബാങ്കിന് സമീപത്തെ യൂപ്പർ എന്ന കടയിലാണ് തീ പിടിത്തമുണ്ടായത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റ് 8 കടകളും കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. പുറമേരി സർവീസ് സഹകരണ ബാങ്കിന് സമീപത്തെ യൂപ്പർ എന്ന കടയിലാണ് തീ പിടിച്ചത്. ഇലക്ട്രിക്കൽ ലൈറ്റുകൾ വില്പന നടത്തുന്ന കടയിലാണ് ആദ്യം പുക ഉയർന്നത്. പിന്നാലെ തീ പടർന്ന് മറ്റ് കടകളിലേക്കും […]
Read more

ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ ചെന്നിത്തലയുടെ മുഴുവൻ പേജ് പരസ്യം; എ. പ്രിജിൻ ബാബുവിന് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരസ്യം നൽകിയതിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി കെപിസിസി. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി എ. പ്രിജിൻ ബാബുവിനാണ് നോട്ടീസ് നൽകിയത്. കടുത്ത അച്ചടക്ക ലംഘനമാണ് നടന്നതെന്നും ഫീച്ചർ നൽകിയതിൽ വിശദീകരണം നൽകണമെന്നുമാണ് കെപിസിസി അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾക്കും നിർദ്ദേശത്തിനും വിരുദ്ധമായി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ ഫോക്കസ് ഫീച്ചറായി മുഴുവൻ പേജ് പരസ്യം നൽകിയ എ. പ്രിജിൻ ബാബുവിൻ്റെ നടപടി കടുത്ത […]
Read more

തൃക്കരിപ്പൂരിലെ ശൈശവ വിവാഹം; പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്

‌കാസർകോട്: തൃക്കരിപ്പൂരിലെ ശൈശവ വിവാഹത്തിൽ പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്. ചന്തേര പൊലീസ് ആണ് എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിലെ പുരോഹിതൻ റഹ്മത്തുള്ള മദനിയുടെ മൊഴിയെടുത്തത്. ചൈൽഡ് ലൈനോട് വിശദീകരിച്ചതുപോലെ അന്നു നടന്ന കാര്യം പൂർണമായും പൊലീസിനോടും വിശദീകരിച്ചുവെന്ന് റഹ്മത്തുള്ള പ്രതികരിച്ചു. പള്ളിയിൽ നടക്കുന്ന വിവാഹം സംബന്ധിച്ച് സമയം പള്ളി കമ്മിറ്റി അറിയിക്കുകയും പുരോഹിതനെത്തി മതാചാരപ്രകാരം ചടങ്ങ് നിർവഹിക്കലുമാണ് പതിവ്. വധുവിൻ്റെ പ്രായം അടക്കം മറ്റ് കാര്യങ്ങൾ അറിയില്ലെന്നും റഹ്മത്തുള്ള മദനി പറഞ്ഞു. മതപരമായി വിവാഹം നടന്നെന്നും ഇദ്ദേഹം […]
Read more

Recent News