Category: kerala

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി പിടിയില്‍ ; പ്രതി കുറ്റം സമ്മതിച്ചു

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ അറസ്റ്റിലായ സജി കുറ്റം സമ്മതിച്ചു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. പ്രതിയെ നേരത്തെ വീടിന് സമീപത്തെ പറമ്പിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ ദിവസങ്ങളായി കാണാനില്ലായിരുന്നു. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനായ സജിയോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ […]
Read more

പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ അരികിലേക്ക് മൂര്‍ഖൻ പാമ്പ് ഇഴഞ്ഞെത്തി

എറണാകുളം: കൂത്താട്ടുകുളത്ത് മൂർഖൻ പാമ്പിന്‍റെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർത്ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൂത്താട്ടുകുളം മംഗലത്ത് താഴം പനയക്കുന്നേൽ പ്രസാദിന്‍റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥിയായ ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞു എത്തുകയായിരുന്നു. പാമ്പിനെ കണ്ട ശ്രീനന്ദന കട്ടിലിന്‍റെ മുകളിൽ കയറി കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം, ഇന്നും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ആളുകള്‍ക്ക് പാമ്പുകടിയേറ്റു. ഇടുക്കിയിൽ രണ്ടുപേർക്ക് പാമ്പുകടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല് സ്വദേശി 14 കാരൻ അജയ്, […]
Read more

SSLC ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന് നടക്കും

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15 ന് നടക്കും. പ്ലസ് ടു (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) ഫലപ്രഖ്യാപനം മെയ് 22നും പ്ലസ് വൺ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂൺ 10നും നടക്കും. മെയ് നാലിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനാൽ പുതിയ സർക്കാരിൽ ചുമതലയേൽക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും ഫലപ്രഖ്യാപനം നടത്തുകയെന്നാണ് കരുതുന്നത്. മെയ് ആദ്യവാരം തന്നെ പരീക്ഷ ഫലങ്ങൾ പ്രഖ്യാപിക്കണമെന്നായിരുന്നു തീരുമാനമെങ്കിലും ഗൾഫ് മേഖലയിലെ പ്രതിസന്ധികൾ വന്നതോടെ സമയക്രമത്തിൽ മാറ്റം വരുത്തുകയായിരുന്നു. ഇതേ […]
Read more

നിയന്ത്രണം വിട്ട മിനി ലോറി പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി

കൊച്ചി: ഇടപ്പള്ളി – അരൂർ ദേശീയ പാതയിൽ തൈക്കൂടത്ത് നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി. ഇന്ന് പുലർച്ചെ 5:30 ഓടെ ആയിരുന്നു അപകടം. അപകടത്തിൽപ്പെട്ട പാഴ്‌സൽ ലോറി മണിക്കൂറുകളോളം കൈവരിക്ക് താഴെ തൂങ്ങി കിടന്നു. ഡ്രൈവറടക്കം രണ്ടുപേരായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. ഇരുവർക്കും ലോറിയിൽ നിന്ന് പാളത്തിലേക്ക് ഊർന്നിറങ്ങാൻ കഴിഞ്ഞത് ആശ്വാസമായി. വൈറ്റില ഭാഗത്തുനിന്നും അരൂർ ഭാഗത്തേക്ക് പോവുന്ന ദിശയിലാണു അപകടം. ലോറിയുടെ മുൻവശത്തെ ടയർ പാലത്തിന്റെ കൈവരി തകർത്ത് പുഴയിലേക്ക് വീഴുന്ന രീതിയിലായിരുന്നു. […]
Read more

പോസ്റ്റൽ ബാലറ്റ് കേസിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

കൊച്ചി: പോസ്റ്റൽ ബാലറ്റ് കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 20000 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നത് ഗുരുതരമായ അവസ്ഥയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജോലി ചെയ്തവരാണവരെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ട് ചെയ്യാൻ അവസരം നൽകില്ല എന്നതിൽ എന്തിനാണ് ഇത്ര പിടിവാശിയെന്ന് ചോദിച്ച ഹൈക്കോടതി ഇത് നിർഭാഗ്യകരമാണെന്നും വിമര്‍ശിച്ചു.ഇന്ത്യയിലെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും ഹൈക്കോടതി പറഞ്ഞു. റൂൾ 27 പ്രകാരം ബാലറ്റ് നൽകാനാകുമോ എന്നതിൽ ഇന്ന് തെരഞ്ഞെടുപ്പ് […]
Read more

പെരുമ്പാവൂരിൽ 2 വിദ്യാർത്ഥികൾ കനാലിൽ മുങ്ങി മരിച്ചു

കൊച്ചി: എറണാംകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ കുളിക്കാനെത്തിയെ ആറ് കോളേജ് വിദ്യാർത്ഥികളിൽ രണ്ടു പേർ മുങ്ങി മരിച്ചു. ആറ് പേരും കൂവപ്പടി ചെറുകുന്നം കെഎംസി കോളേജിലെ വിദ്യാത്ഥികളാണ്. ഒഴുക്കിൽപ്പെട്ട മൂന്നാമൻ കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം , കൊല്ലം സ്വദേശികളായ അജ്മൽ,അജ്‌സൽ എന്നിവരാണ് മരണമടഞ്ഞത്. ഇവർ പഠിക്കുന്ന കോളേജിന്റെ അടുത്തായാണ് പെരിയാർ വാലി കനാൽ പോകുന്നത്. ഹർത്താൽ ആയതിനാൽ ഇന്ന് കോളേജിന് അവധി പ്രഖ്യാപിച്ചിരുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ കനത്ത ചൂട് ആയതിനാലാണ് […]
Read more

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ജലവിതരണം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30-ന് ജലവിതരണം പൂർണമായോ ഭാഗികമായോ മുടങ്ങുമെന്ന് അറിയിപ്പ്. അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റ്‌ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി വാട്ടർ അതോറിറ്റിയുടെ 72 എം എൽ ഡി , 75 എം എൽ ഡി ജലശുദ്ധീകരണശാലകളിൽ ഉൽപാദനം നിർത്തിവയ്ക്കുന്നതാണ് ഒരു കാരണം. ഇതിന് പുറമെ വെള്ളയമ്പലം ജംഗ്ഷനിലെ പ്രധാന പൈപ്പ് ലൈനിൽ കേടായ വാൽവ് മാറ്റി സ്ഥാപിക്കുന്ന പ്രവർത്തിയും നടക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ വെള്ളിയാഴ്ച രാവിലെ […]
Read more

ആശുപത്രികളിൽ ആന്‍റി വെനം ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്

ഡൽഹി: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം ആവര്‍ത്തിക്കുന്നതിലെ ആശങ്കകള്‍ക്കിടെ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളിൽ ആന്‍റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പാമ്പു കടിയേൽക്കുന്നതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിരുന്നു.ജനങ്ങള്‍ ശ്രദ്ധ ചെലുത്തണം. പാമ്പ് കടിയേറ്റുല്ല മരണങ്ങള്‍ കുറയ്ക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഡിസംബര്‍ വരെ ആറുലക്ഷം പേര്‍ ആന്‍റി റാബിസ് വാക്സിനേഷൻ എടുത്തിട്ടുണ്ട്. കൃത്യമായി പരിശോധിച്ച് ഒരു പ്രശ്നവുമില്ലെന്ന് തെളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
Read more

രാഹുൽ ഗാന്ധി വിലക്കിയിട്ടും മുഖ്യമന്ത്രി ചർച്ച

ഡൽഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തി. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന തന്‍റെ നിര്‍ദ്ദേശം പാലിക്കപ്പെടാത്തതില്‍ നേതാക്കളെ രാഹുല്‍ അമര്‍ഷം അറിയിച്ചു. വിവാദത്തില്‍ മുസ്ലീംലീഗിന് പിന്നാലെ കേരളകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും അതൃപ്തിയിലാണ്. സാധാരണ തെരഞ്ഞെടുുപ്പ് ഫലം വന്ന ശേഷമാണ് ഇത്തരം പിടിവലിയെങ്കില്‍, അനുകൂല സാഹചര്യം പ്രതീക്ഷിച്ചുള്ള മുഖ്യമന്ത്രി കസേര തര്‍ക്കം അനാവശ്യമാണെന്ന കടുത്ത നിലപാടാണ് രാഹുല്‍ ഗാന്ധി അറിയിച്ചത്. യോഗ്യത സംബന്ധിച്ച നേതാക്കളുടെ അവകാശവാദങ്ങളും, സമൂഹമാധ്യമങ്ങളിലൂടെയുള്ള അണികളുടെ പോര്‍വിളിയും എത്രയും വേഗം അവസാനിപ്പിക്കാന്‍ കെപിസിസിക്ക് […]
Read more

ബംഗളൂരുവിന് സമീപം വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബംഗളൂരു: ബംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി.ടി.(37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇരുവരും. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നിയമനടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ […]
Read more

Recent News