Category: kerala

മുഖ്യമന്ത്രി കസേരക്ക് ചരടുവലി

തിരുവനന്തപുരം: ഹൈക്കമാന്‍ഡ് കര്‍ശനമായി വിലക്കിയിട്ടും സംസ്ഥാന കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരക്കായുള്ള ചരടുവലി ശക്തമായി തന്നെ തുടരുന്നു. കെ സി വേണുഗോപാലിന് പിന്തുണ നല്‍കുന്ന യുവ നേതൃനിരയിലെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ദില്ലിയില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലിന്‍റെ പേരില്‍ അദ്ദേഹത്തിന്‍റെ അനുയായിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പാലക്കാട്ടെ ക്ഷേത്രത്തില്‍ തുലാഭാരത്തിന് ബുക്ക് ചെയ്തു. മൂവാറ്റുപുഴയില്‍ വിഡി സതീശനായി ഫ്ലക്സ് ഉയര്‍ന്നു. കേരളത്തില്‍ ഒരു ദളിത് മുഖ്യമന്ത്രി വേണ്ടേയെന്ന ചോദ്യത്തിന് നാലിന് മറുപടി പറയാമെന്ന് കൊടിക്കുന്നില്‍ […]
Read more

തുടര്‍ച്ചയായി ആറാം തവണ; ഇടുക്കിയിൽ തൊഴിലാളിക്ക് വീണ്ടും പാമ്പ് കടിയേറ്റു

തൊടുപുഴ: സംസ്ഥാനത്ത് ഇന്നും പാമ്പ് കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസി (48) ക്കാണ് പാമ്പുകടിയേറ്റത്. പാണ്ടിപ്പാറയിൽ വീട്ടുമുറ്റം കെട്ടുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ മോൻസിയെ ഇടുക്കി മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ ആറാം തവണയാണ് മോൻസിക്ക് പാമ്പിന്റെ കടിയേൽക്കുന്നത്. അതേസമയം കിടപ്പുമുറിയിൽ മൂർഖനെത്തിയ സംഭവം ഇന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നന്മണ്ടയിൽ പന്ത്രണ്ടുകാരൻ പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ […]
Read more

‘മതത്തിന്റെ അന്തഃസത്ത ഇല്ലാതാക്കാൻ കഴിയില്ല’; ശബരിമല യുവതി പ്രവേശനത്തിൽ വീണ്ടും നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും നിരീക്ഷണവുമായി ജസ്റ്റിസ് നാ​ഗരത്ന. പരിഷ്കാരത്തിന്റെ പേരിൽ ഒരു മതത്തിന്റെയും അന്തഃസത്ത ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് ആവർത്തിച്ച് സുപ്രീംകോടതി. അനിവാര്യ മത ആചാരത്തെക്കുറിച്ചുള്ള വാദത്തിനിടെയാണ് നീരിക്ഷണം. ഒരു അവിശ്വാസിക്ക് മതപരമായ വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.
Read more

‘നിയുക്‌ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങൾ’; മൂവാറ്റുപുഴയിൽ വീണ്ടും ഫ്ലക്സ്

കൊച്ചി: എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായി വീണ്ടും ഫ്ലക്സ് ബോർഡ്. മൂവാറ്റുപുഴ നഗരത്തിലാണ് ഇന്ന് രാവിലെ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കിഴക്കേക്കര മണിയംകുളം കവലയിലാണ് “നിയുക്‌ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഫ്ലക്സ് ബോർഡ് സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതോടെ നീക്കം ചെയ്യുകയും ചെയ്തു. ഇന്നലെ എറണാകുളം ജില്ലയിൽ വി .ഡി സതീശനെ അനുക്കൂലിച്ചും പ്രതികൂലിച്ചുമായി ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നിരുന്നു. ഇന്നലെയാണ് ആലുവ ഡിസിസി ഓഫീസിന് മുന്നിൽ വി. ഡി സതീശന് […]
Read more

മിൽമ പാൽ വില കൂട്ടുന്നതിൽ തീരുമാനമായി; ലിറ്ററിന് 4 രൂപ കൂട്ടും

കൊച്ചി: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. അതേസമയം പ്രഖ്യാപനം ഇന്നുണ്ടാവില്ലെന്നും തീരുമാനം മെയ് 6ന് ശേഷമാകും നടപ്പിലാക്കുകയെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു. പാൽ വില വർദ്ധിപ്പിക്കാൻ ചേർന്ന യോ​ഗത്തിലാണ് ഡയറക്ടർ ബോർഡ് തീരുമാനം വ്യക്തമാക്കിയത്. ഇന്ന് തന്നെ വില വര്‍ധന പ്രാബല്യത്തില്‍ വരുത്താത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് ഭരണ സമിതി നേതൃത്വം നൽകുന്ന എറണാകുളം യൂണിയൻ രംഗത്തെത്തി. സംസ്ഥാനത്ത് പാൽ വില കൂടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പാലിന് […]
Read more

തൃശ്ശൂരില്‍ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂര്‍: ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോള്‍ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടില്‍ അലി സഖാഫിയുടെ മകള്‍ 7വയസുള്ള സന്‍ഹാ മഹ്‌റിന്‍ ആണ് കുഴഞ്ഞുവീണ് മരിച്ചത്. വെട്ടിക്കാട്ടിരി എസ് എന്‍ എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സന്‍ഹ. ശ്രീകൃഷ്ണപുരത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കുട്ടി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ മണ്ണാര്‍ക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. സഫ്‌നയാണ് മാതാവ്. സഹോദരന്‍ സഹല്‍.
Read more

അനോഷിനെ നാളെ ഡിസ്ചാർജ് ചെയ്യും; കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരം

തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ സഹോദരൻ അനോഷിനെ നാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. കുട്ടി നടന്ന് തുടങ്ങിയെന്നും കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടർമാര്‍ അറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അനോഷ്. കഴിഞ്ഞ 19നാണ് അനോഷിനും ആൽജോയ്ക്കും പാമ്പുകടിയേറ്റത്. വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങുന്നതിനിടെയാണ് എട്ടുവയസ്സുകാരൻ ആൽജോയെയും മൂത്ത സഹോദരൻ അനോഷിനെയും ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത്. കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് വീണ്ടും പല തവണ ശംഖുവരയന്‍ പാമ്പുകളെ കണ്ടെത്തിയിരുന്നു. വീടിനുള്ളില്‍ […]
Read more

മലപ്പുറത്ത് സൈനികന്‍ കിണറ്റില്‍ വീണ് മരിച്ച നിലയിൽ

മലപ്പുറം: കൂറ്റമ്പാറയില്‍ മുന്‍ സൈനികന്‍ കിണറ്റില്‍ വീണു മരിച്ചു. വലമ്പുറം സ്വദേശി ജോസ് (55)ആണ് മരിച്ചത്. മോട്ടോര്‍ നന്നാക്കാന്‍ കിണറ്റില്‍ ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്. നിലമ്പൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് ജോസിനെ കിണറ്റില്‍ നിന്നും പുറത്തെടുത്തത്.
Read more

ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം. മുണ്ടക്കൈ ഗവ. എല്‍പി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ. കെ സുല്‍ത്താന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. കട്ടില്‍, അലമാര. ജനല്‍പാളി, വാഷ് ബേസിന്‍, ഷവര്‍ തുടങ്ങിയവയാണ് മോഷണം പോയത്. സുല്‍ത്താന്റെ പരാതിയില്‍ മേപ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടൗണ്‍ഷിപ്പില്‍ ലഭിച്ച വീട്ടിലേക്ക് താമസം മാറുമ്പോള്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ച ഫര്‍ണീച്ചറടക്കം 1.50 ലക്ഷം രൂപയോളം വില വരുന്ന സാധന സാമഗ്രികളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം […]
Read more

കെ. സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ വഴിപാട് നടത്തി യൂത്ത് കോൺഗ്രസ് നേതാവ്

പാലക്കാട്: കെ. സി വേണുഗോപാൽ മുഖ്യമന്ത്രി ആകുന്നതിന് കളഭം കൊണ്ട് തുലാഭാരം വഴിപാട് നടത്തി യൂത്ത് കോൺ​ഗ്രസ് നേതാവ്. പാലക്കാട് ഒലവക്കോട്, കല്ലേക്കുളങ്ങര ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ആയ അഡ്വക്കേറ്റ് സി.എം അനിൽകുമാർ ആണ് വഴിപാട് നേർന്നത്. കെ. സി ഇഷ്ടപ്പെടുന്നയാളാണ്, മനസ്സിൽ കെ. സി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. ഇത് പരസ്യപ്രസ്താവനയല്ല ഒരു വഴിപാടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി ക്ഷേത്രത്തിലെ പ്രതിഷ്ഠ കണ്ടാണ് കൈപ്പത്തി കോൺഗ്രസിന്റെ […]
Read more

Recent News