‘കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ എത്തും’; എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുറത്തുവന്ന എക്സിറ്റ് പോൾ സർവേകൾ പരിശോധിച്ചാൽ ഇടതുപക്ഷത്തെ അധികാരത്തിൽ കൊണ്ടുവരാനുള്ള ജനങ്ങളുടെ പരസ്യ പ്രഖ്യാപനമാണ് കാണാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സീറ്റുകളുടെ എണ്ണത്തിൽ ചില പത്രങ്ങൾ നൽകുന്ന കണക്കുകളിൽ ആത്മനിഷ്ഠമായ ഘടകങ്ങൾ ഉണ്ടാകാമെങ്കിലും, സർവേകളുടെ അന്തർലീനമായ സന്ദേശം എൽഡിഎഫിന് അനുകൂലമാണെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. സർവേകളിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം ഗവൺമെന്റിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് എല്ലാവരും സമ്മതിച്ചിട്ടുണ്ട് എന്നതാണ്. […]
Read more

