Category: kerala

പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

തിരുവനന്തപുരം: പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ ചോർത്തിയും മാർക്ക് ദാനം ചെയ്തും ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചെന്നു ആരോപിച്ച് പൊലീസുകാർ ഡി.ജി.പിക്ക് പരാതി നൽകി. എന്നാൽ പരാതി തള്ളി റാങ്ക് പട്ടികയുമായി മുന്നോട്ട് പോവുകയാണ് പൊലീസ് ട്രയിനിങ് കോളജിലെ ഉന്നത ഉദ്യോഗസ്ഥർ. പൊലീസിലെ പരിശീലനവും സെമിനാറുകളുമടക്കം നടത്തുന്ന വിഭാഗമാണ് തിരുവനന്തപുരം തൈക്കാടുള്ള പൊലീസ് ട്രെയിനിങ് കോളജ്. സ്റ്റേഷൻ ഡ്യൂട്ടിയും,ക്യാമ്പ് ഡ്യൂട്ടിയ ഒഴിവാക്കാനായി ഇവിടെ കയറിക്കൂടാൻ പൊലീസുകാരുടെ തള്ള് കൂടിയതോടെയാണ് ഡെപ്യൂട്ടേഷനുള്ള പരീക്ഷ […]
Read more

വേനൽക്കാലത്ത് വേണം അതീവ ജാഗ്രത

തിരുവനന്തപുരം: മനുഷ്യശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന സൂര്യതാപം ഏൽക്കാതിരിക്കാൻ ഏറെ ശ്രദ്ധവേണമെന്ന് ആരോഗ്യവിദഗ്തർ. നേരിട്ട്‌ വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കുകയെന്നതാണ്‌ പ്രധാന മുൻകരുതൽ. ഉയർന്ന താപനിലയുള്ളപ്പോൾ തുടർച്ചയായി ശരീരത്തിൽ സൂര്യരശ്മികൾ പതിക്കുന്നത്‌ ജീവഹാനിയുണ്ടാക്കാം. ദിനംപ്രതിയെന്നവിധം മരണം റിപ്പോർട്ട് ചെയ്തു തുടങ്ങി. പകൽ പുറംജോലികളിലേർപ്പെടുന്നവർ അതീവശ്രദ്ധ പുലർത്തണമെന്ന് വിദഗ്‌ധർ. ജോലിസമയക്രമീകരണം സംബന്ധിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യതാപമേറ്റ് ചികിത്സയിലായിരുന്ന വർക്കല ഇടവ മാന്തറ വീട്ടിൽ ഷൈൻ (43) മരിച്ചതാണ് തിരുവനന്തപുരം ജില്ലയിലെ അവസാന സംഭവം. കെട്ടിടങ്ങൾക്കു മുകളിൽ ഷീറ്റിടുന്ന ജോലിചെയ്യുന്ന ഷൈൻ […]
Read more

ICSE, ISC പരീക്ഷകളിൽ തിളങ്ങി കേരളം

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. റെക്കോഡ് വിജയശതമാനമാണ് കേരളത്തിലെ സ്‌കൂളുകൾ സ്വന്തമാക്കിയത്. പത്താം ക്ലാസിൽ 99.96 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.97 ശതമാനം പേരും വിജയിച്ചു. ആകെ വിജയശതമാനം യഥാക്രമം 99.18-ഉം 99.13-മാണ്. കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസാണ് ഫലം പ്രഖ്യാപിച്ചത്. കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ cisce.org വഴിയും results.cisce.org വഴിയും ഫലങ്ങൾ പരിശോധിക്കാം. ഇതിന് പുറമെ ഡിജിലോക്കർ , എസ്എംഎസ് സംവിധാനങ്ങൾ വഴിയും മാർക്ക് […]
Read more

മണിപ്പൂർ ഡയറിയുടെ സംവിധായകൻ മോശമായി പെരുമാറി’; പരാതിയുമായി കുംഭമേള താരം

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവെന്ന കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. മണിപ്പൂര്‍ ഡയറിയുടെ സംവിധായകന്‍ മോശമായി പെരുമാറിയെന്നും പെണ്‍കുട്ടി പരാതിയില്‍ ഉന്നയിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ വിഎച്ച്പി നേതാവ് അനില്‍ വിളയിലടക്കം പ്രതികളാണ്. മോശമായി പെരുമാറിയതിന് സംവിധായകന്‍ സനോജ് മിശ്രക്കെതിരെയും കേസെടുത്തു. ഇവര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ ചുമത്തി. കേസ് മധ്യപ്രദേശ് പൊലീസിന് കൈമാറുമെന്ന് സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കി.
Read more

മട്ടന്നൂരിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ : മട്ടന്നൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവ് മരിച്ചു. പുളിയനമ്പ്രം കാട്ടിലെ പറമ്പത്ത് സ്വദേശി റഹ്‌മയിൽ മുഹമ്മദ് തസ്ലീമാണ് കണ്ണൂരിലെ മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. ഇരുട്ടി ,മട്ടന്നൂർ റോഡിൽ നരയൻപാറയിൽ വെച്ചായിരുന്നു ഇന്ന് രാവിലെ എട്ടരയോടെ അപകടമുണ്ടായത്.. വൈദ്യുതി പോസ്റ്റിലിടിച്ചു കത്തിയ ബൈക്കും തസ്ലീമും ഓവുചാലിലേക്ക് വീഴുകയായിരുന്നു കത്തിയ ബൈക്കിനടിയിൽ നിന്നും ഗുരുതരമായി പരുക്കേറ്റ തസ്ലീമിനെ നാട്ടുകാർ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

അതിജീവിതയെ അപമാനിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി

തിരുവനന്തപുരം: അതിജീവിതയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ രാഹുൽ ഈശ്വറിനെതിരായ ഹർജി തള്ളി കോടതി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. തിരുവനന്തപുരം അഡീഷ്ണൽ സിജെഎം കോടതിയാണ് പ്രോസിക്യൂഷൻ്റെ ആവശ്യം തള്ളിയത്. സൈബർ കേസിലെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയാണ് തള്ളിയിരിക്കുന്നത്. അതിജീവിതയെ ഭീഷണിപ്പെടുത്തി, സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു, മറ്റ് ക്രിമിനൽ കേസുകളിൽ രാഹുൽ ഈശ്വർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് പ്രതിക്ക് നൽകിയ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ […]
Read more

കെ.എൻ.എ. ഖാദറിന്റെ ആത്മകഥ പ്രകാശനംചെയ്തു

കൊച്ചി: മുൻ എം.എൽ.എ.യും മുസ്ലിം ലീഗ് നേതാവുമായ കെ.എൻ.എ. ഖാദറിന്റെ ആത്മകഥ ‘വ്യാകരണമില്ലാത്ത ജീവിതം’ പ്രകാശനംചെയ്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കൈമാറിയാണ് പുസ്തകം പ്രകാശനംചെയ്തത്. പുസ്തകത്തിന്റെ പേരിൽ തന്നെ പ്രത്യേകതയുണ്ടെന്നും പേര് വായിച്ചാൽതന്നെ പുസ്തകംവായിക്കാൻ താത്പര്യം തോന്നുമെന്നും വി.ഡി. സതീശൻ ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. കെഎൻഎ ഖാദറിന്റെ ജീവിതത്തിന്റെ ഘട്ടങ്ങളെക്കുറിച്ച് പുസ്തകത്തിൽ പറയുന്നുണ്ട്. എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരനായതെന്നും പിന്നീട് എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരനല്ലാതെ ആയതെന്നും മുസ്ലിംലീഗുകാരനായതെന്നുമെല്ലാം അതിൽ പറയുന്നുണ്ട്. പുസ്തകപ്രകാശനം നടത്താൻ എന്നെ ക്ഷണിച്ചതിലൂടെ […]
Read more

തൃശ്ശൂരിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

തൃശ്ശൂർ: തൃശ്ശൂർ ആനക്കലിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. അവണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ തൃശ്ശൂരിലെ ഭർതൃവീട്ടിലാണ് കൊലപാതകം നടന്നത്. രാവിലെ മുറിയിൽ വെച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു ശിവപ്രസാദ്. ശിവപ്രസാദിന്റെ അമ്മ നിലവിളിച്ചതിനെ തുടർന്ന് അയൽക്കാർ ഓടിയെത്തി. ഉണ്ണിമായയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയിൽ;ല. കൊലയ്ക്ക് ശേഷം വീടുവിട്ട്പോയ ശിവപ്രസാദിനെ അയ്യന്തോളിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിന് […]
Read more

പാലക്കാട് മൃഗാശുപത്രിക്ക് സമീപം വൻ തീപ്പിടിത്തം

പാലക്കാട്: പാലക്കാട്ട് മൃഗാശുപത്രിക്ക് സമീപം വൻ തീപ്പിടിത്തം. ആളൊഴിഞ്ഞ പറമ്പിലാണ് തീപ്പിടിത്തമുണ്ടായതെന്നതിനാൽ ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. തീ നിയന്ത്രണവിധേയമാക്കി. വിവിധ ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യക്കൂമ്പാരങ്ങൾ കൂട്ടിയിട്ട സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. ചുറ്റും ജനവാസമേഖലയായതിനാൽ തീയണയ്ക്കാനായി പ്രദേശത്തേക്കെത്താൻ ആദ്യം അല്പം വൈകി. സമീപത്തെ ഫ്‌ളാറ്റുകളിൽ ഉൾപ്പെടെ കയറിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പഴം വിൽപ്പനയ്ക്കായി ഉപയോഗിക്കുന്ന പെട്ടികൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രദേശത്തുണ്ടായിരുന്നു. ഉടമയോട് ഇവ ഒഴിവാക്കാൻ നിർദേശിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ലെന്നാണ് വിവരം.
Read more

പേട്രിയറ്റ് നാളെ തിയറ്ററുകളിൽ എത്തും

കൊച്ചി: മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പേട്രിയറ്റ്. പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സിനിമ എന്നതാണ് പേട്രിയറ്റിന്റെ പ്രധാന ഹൈലൈറ്റ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം നാളെ തിയറ്ററുകളിൽ എത്തും. തതവസരത്തിൽ പേട്രിയറ്റിന് ആശംസകൾ അറിയിച്ച് കൊണ്ട് ബി ഉണ്ണികൃഷ്ണൻ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. 125 കോടിക്കു മുകളിലാണ് ചിത്രത്തിൻ്റെ മുൽമുടക്കെന്നാണ് അറിവെന്ന് പറഞ്ഞ ഉണ്ണികൃഷ്ണൻ ആന്റോ ജോസഫിനെ കുറിച്ചും പറയുന്നുണ്ട്. മുൻവിധിയില്ലാതെ സിനിമ കാണണമെന്നും പ്രേക്ഷകരോടായി അദ്ദേഹം പറഞ്ഞു. […]
Read more

Recent News