വേനൽക്കാലത്ത് വേണം അതീവ ജാഗ്രത

തിരുവനന്തപുരം: മനുഷ്യശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന സൂര്യതാപം ഏൽക്കാതിരിക്കാൻ ഏറെ ശ്രദ്ധവേണമെന്ന് ആരോഗ്യവിദഗ്തർ. നേരിട്ട്‌ വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കുകയെന്നതാണ്‌ പ്രധാന മുൻകരുതൽ. ഉയർന്ന താപനിലയുള്ളപ്പോൾ തുടർച്ചയായി ശരീരത്തിൽ സൂര്യരശ്മികൾ പതിക്കുന്നത്‌ ജീവഹാനിയുണ്ടാക്കാം. ദിനംപ്രതിയെന്നവിധം മരണം റിപ്പോർട്ട് ചെയ്തു തുടങ്ങി. പകൽ പുറംജോലികളിലേർപ്പെടുന്നവർ അതീവശ്രദ്ധ പുലർത്തണമെന്ന് വിദഗ്‌ധർ. ജോലിസമയക്രമീകരണം സംബന്ധിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യതാപമേറ്റ് ചികിത്സയിലായിരുന്ന വർക്കല ഇടവ മാന്തറ വീട്ടിൽ ഷൈൻ (43) മരിച്ചതാണ് തിരുവനന്തപുരം ജില്ലയിലെ അവസാന സംഭവം. കെട്ടിടങ്ങൾക്കു മുകളിൽ ഷീറ്റിടുന്ന ജോലിചെയ്യുന്ന ഷൈൻ കഴിഞ്ഞ 19-ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും സൂര്യാതാപമാണെന്ന സംശയത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിലേക്കു മാറ്റിയെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *