കൊട്ടിയൂർ വൈശാഖ മഹോത്സവം: ആരോഗ്യ സുരക്ഷയോടെയുള്ള തീർഥാടനം ഉറപ്പുവരുത്തും

തിരുവനന്തപുരം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുന്നോടിയായി തീർഥാടകരുടെ ഉൾപ്പെടെയുള്ളവരുടെ പൊതുജന ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് ആരോഗ്യവകുപ്പ് നടപടി ഊർജിതമാക്കി. ഡി എം ഒ ഇൻ ചാർജ് ഡോ.കെ സി സച്ചിന്റെ നേതൃത്വത്തിൽ ഉത്സവ സ്ഥലത്ത്‌ സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷ നടപടികൾ ചർച്ച ചെയ്തു. ഡി എം ഒ യുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുമായി ചർച്ച നടത്തി. പഞ്ചായത്ത് തലത്തിൽ യോഗവും വിളിച്ചു ചേർത്തു. കൊതുക് ജന്യ രോഗ നിയന്ത്രണത്തിനായി ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും കൊട്ടിയൂർ പിഎച്ച് സി യുടെയും നേതൃത്വത്തിൽ ഫോഗിംഗ് നടത്തി. ഉത്സവ പ്രദേശത്തെ 111 ഓളം കിണറുകൾ ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ലോറിനേറ്റ് ചെയ്തു. അറുപതോളം കടകളിൽ ഭക്ഷണ-പാനീയ പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *