Category: kerala

മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസർ​ഗോഡ്: കാസർ​ഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സലായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിക്ക്‌ പാമ്പ് കടിയേറ്റത്. മുറ്റത്ത് കളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരങ്ങളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. മൂർഖനാണ് കുട്ടിയെ കടിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അവശനിലയിലായ കുട്ടി പരിയാരം മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. ആന്തരിക അവയവങ്ങളെല്ലാം നിലച്ച മട്ടായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. വെൻ്റിലേറ്ററിൽ […]
Read more

‘നാണം കെട്ട പരാജയത്തിന്റെ ബാക്കിയാണ് തന്റെ സസ്പെൻഷനെന്ന്’ ബി. അശോക്

തിരുവനന്തപുരം : മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിൽ സർക്കാർ അച്ചടക്ക നടപടിയെടുത്ത സാഹചര്യത്തിൽ സർക്കാരിനും മുൻ ചീഫ് സെക്രട്ടറിക്കുമെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്. ഏപ്രിൽ 9 ന് ജനം പുറത്താക്കിയ സർക്കാരാണ് തന്നെ സസ്പെൻഡ് ചെയ്തതെന്ന് ബി. അശോക് പരിഹസിച്ചു. സസ്പെൻഷൻ ഓർഡറിൽ നടപടിയുടെ കാരണം വ്യക്തമല്ലെന്നും അതിനാൽ കോടതിയിൽ പോകാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ സർക്കാർ സ്വാഭാവികമായും തീരുമാനം പുനപരിശോധിക്കും. നാണം കെട്ട പരാജയത്തിന്റെ […]
Read more

‘ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും’ ; പി വി അൻവർ

കോഴിക്കോട്: ബേപ്പൂരിൽ മുഹമ്മദ് റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കുമെന്ന് പി വി അൻവർ. മറിച്ചു സംഭവിച്ചാൽ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ബേപ്പൂരിൽ വിജയം ഉറപ്പാണെന്നും അൻവർ പറഞ്ഞു. 65000 ത്തിന് മുകളിൽ റിയാസിന് വോട്ട് കിട്ടില്ല. ഇപ്പോളും വ്യക്തിഹത്യ നടത്തിയെന്നാണ് റിയാസ് പറയുന്നത്. പൊതുമരാമത്ത് വകുപ്പിൽ അടക്കം അഴിമതി നടന്നു എന്ന് ബിജു പ്രഭാകർ പറഞ്ഞു. എന്തുകൊണ്ടാണ് റിയാസ് മറുപടി പറയാത്തതെന്നും പി വി അൻവർ ചോദിച്ചു. […]
Read more

എക്സിറ്റ് പോൾ തള്ളിക്കളയുന്നു; LDF വരും- ടി പി

കോഴിക്കോട്: എക്സിറ്റ് പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഉണ്ടായിരുന്നുവെന്നും അന്ന് ഷൈലജ ടീച്ചർ തോൽക്കുമെന്ന് പ്രവചിച്ചിരുന്നുവെന്നും എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ. അന്നത്തെ എക്സിറ്റ് പോൾ നിരീഷണം തെറ്റായിരുന്നു. ഇത്തവണത്തേത് സ്വീകരിക്കാനാവില്ല. വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ട്. ഇത് യാഥാർഥ്യത്തിൽനിന്ന് വ്യത്യസ്തമാണെന്നും ടി.പി. രാമകൃഷ്ണൻ കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചു. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല. എല്ലാം മാധ്യമ സൃഷ്ടിമാത്രമാണ്. എക്സിറ്റ് പോളിൽ ഏറ്റവും മികച്ച പിന്തുണ മുഖ്യമന്ത്രിക്കാണ്. ഭരണത്തുടർച്ച ഉണ്ടാകുമെന്ന് തീർച്ചയാണ്. എത്ര സീറ്റ് എൽ.ഡി.എഫിനെന്ന് പ്രവചിക്കാൻ താനില്ലെന്നും എൽ.ഡി.എഫ്. കൺവീനർ […]
Read more

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി. ഡി സതീശനെ പിന്തുണച്ച് സാദിഖലി തങ്ങൾ

മലപ്പുറം: കോൺ​ഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ വി ഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്. സർവേകളിൽ വി ഡി സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനമെടുക്കുക. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അർഹതപ്പെട്ടത് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ കാലങ്ങളിൽ ലീഗിന് നല്ല പരിഗണന മന്ത്രി സഭയിൽ അടക്കം ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഒന്നും ചോദിച്ച് വാങ്ങാൻ […]
Read more

തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചു കൊന്നു

തിരുവനന്തപുരം: അമ്പൂരിയില്‍ അച്ഛനെ മകന്‍ അടിച്ചു കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. മകന്‍ ഷാനു തോമസിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സംഘര്‍ഷത്തിനിടെ അമ്മാവന്‍ വര്‍ഗീസിനും കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. ഷാനുവിന്റെ വിവാഹവാര്‍ഷികമായിരുന്നു ഇന്നലെ. ആഘോഷ പരിപാടികള്‍ക്ക് ശേഷം ഷാനുവും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രശ്‌നത്തില്‍ ഇടപെട്ട ഷാനുവിന്റെ അമ്മയും അമ്മാവനും നിയന്ത്രിക്കാന്‍ ശ്രമിച്ചു. ഇതിനിടെ വര്‍ഗീസിനെ കത്തി കൊണ്ട് കുത്തി. ബഹളം കേട്ടെത്തിയ തോമസ് […]
Read more

‘ജനങ്ങൾ വോട്ട് ചെയ്തത് എൽഡിഎഫ് സർക്കാരിനെ താഴെ ഇറക്കാൻ’ ; എം എം ഹസ്സൻ

തിരുവനന്തപുരം: എൽഡിഎഫ് തീരുമാനിച്ച സത്യപ്രതിജ്ഞ പന്തലിൽ യുഡിഎഫ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസ്സൻ. ഗോവിന്ദൻ മാഷ് പറഞ്ഞത് അധികാരത്തിൽ വരുമെന്നാണ്. പിണറായി വിജയനും അതുതന്നെയാണ് വിശ്വസിക്കുന്നത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് അനുകൂലമാണ്. ആദ്യം മുതൽ പാർട്ടി ഇത് പറയുന്നതാണ്. അത് ഉറപ്പിക്കുന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ. മുന്നണിയെ അധികാരത്തിൽ എത്തിക്കാനാണ് ശ്രമിച്ചതെന്നും ,ജനങ്ങൾ എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ വോട്ട് ചെയ്തതെന്നും എം എം ഹസ്സൻ […]
Read more

എറണാകുളത്ത് ട്രെയിൻ തട്ടി സ്ത്രീ മരിച്ച നിലയിൽ

കൊച്ചി: ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് അപകടമരണം ഉണ്ടായത്. പുലർച്ചെയുള്ള വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. അതേസമയം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
Read more

എക്സിറ്റ് പോൾ തള്ളുന്നു, ഭരണ വിരുദ്ധ വികാരമില്ല; എ കെ ബാലൻ

പാലക്കാട്: എക്സിറ്റ് പോൾ തള്ളുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ പറഞ്ഞു. കേരള സർക്കാരിനെതിരായ വികാരം ഇല്ലെന്നും ഭരണ വിരുദ്ധ വികാരമില്ലാമില്ലെന്നും എ കെ ബാലൻ പറഞ്ഞു. കേരളത്തിൽ ബിജെപി ഒരു സീറ്റ് പോലും നേടില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ. ലീഗിന്റെ അജണ്ട ലീഗ് തന്നെ തീരുമാനിക്കണം. പുറത്തു നിന്നുള്ളവർ അതിൽ കൈ കൈകടത്തരുതെന്നാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ കെ ബാലൻ. അതേസമയം, എക്സിറ്റ് പോളുകൾ […]
Read more

ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ച മരിച്ച നിലയിൽ

ബം​ഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി ആദിത്യൻ (19) ആണ് മരിച്ചത്. ബാംഗ്ലൂർ ബി ടി എൽ സ്കൂൾ ഓഫ് നേഴ്സിങ്ങിലെ രണ്ടാം വർഷ ബി എസ് സി നേഴ്സിങ് വിദ്യാർത്ഥിയായിരുന്നു മരിച്ച ആദിത്യൻ. ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റൽ മുറിയിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യൻ താമസിച്ചിരുന്നത്. കൂടെയുള്ളവർ കോളേജിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് ആദിത്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ […]
Read more

Recent News