എക്സിറ്റ് പോൾ തള്ളുന്നു, ഭരണ വിരുദ്ധ വികാരമില്ല; എ കെ ബാലൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: എക്സിറ്റ് പോൾ തള്ളുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ പറഞ്ഞു. കേരള സർക്കാരിനെതിരായ വികാരം ഇല്ലെന്നും ഭരണ വിരുദ്ധ വികാരമില്ലാമില്ലെന്നും എ കെ ബാലൻ പറഞ്ഞു. കേരളത്തിൽ ബിജെപി ഒരു സീറ്റ് പോലും നേടില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ. ലീഗിന്റെ അജണ്ട ലീഗ് തന്നെ തീരുമാനിക്കണം. പുറത്തു നിന്നുള്ളവർ അതിൽ കൈ കൈകടത്തരുതെന്നാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ കെ ബാലൻ.

അതേസമയം, എക്സിറ്റ് പോളുകൾ കാര്യമായി എടുക്കുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. നേരത്തെയും ഇത് തെറ്റിയിട്ടുണ്ടെന്നും ഇടതുപക്ഷത്തിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. പകുതിയിലധികം ന്യുനപക്ഷ വോട്ടർമാരുള്ള മണ്ഡലത്തിലാണ് താൻ മത്സരിക്കുന്നത്. ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് വോട്ട് നേടി എൽഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിൽ എൽഡിഎഫിന് വീഴ്ചകൾ ഉണ്ടാകില്ല . വാകര താലൂക്കിൽ നേരത്തെ തന്നെ കുറഞ്ഞ വോട്ടാണ് ഇടതുമുന്നണിക്ക് കിട്ടിയത്. ഇത് മനസ്സിലാക്കി തിരുത്തൽ നടത്തിയെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News