കോഴിക്കോട്: എൽഡിഎഫ് സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ന്യൂനക്ഷ ഏകീകരണം എൽഡിഎഫിന് എതിരാകില്ല. മുസ്ലിം വോട്ട് 50 ശതമാനത്തിൽ അധികമുള്ള ബേപ്പൂരിൽ എൽഡിഎഫ് റെക്കോർഡ് വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോളിൽ കഴിഞ്ഞ തവണ തോറ്റയാളാണ് താൻ, സർവകാല റെക്കോർഡ് വോട്ടാണ് തനിക്ക് ലഭിച്ചതെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. ജനവിധി തനിക്ക് അനുകൂലമാണെന്നും മെയ് നാലിന് യഥാർത്ഥ ഫലം അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ഭരണ തുടർച്ചയ്ക്കു അനുകൂല സാഹചര്യം ആണ് നിലവിലുള്ളത്. 2021 ൽ കിട്ടിയ 82000 വോട്ടിൽ കൂടുതൽ ബേപ്പൂരിൽ ഇത്തവണ എൽഡിഎഫിന് ലഭിക്കും. സ്ത്രീ വോട്ടർമാരുടെ വോട്ടിങ് കൂടിയതിൽ അനുകൂല പ്രതീക്ഷയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന കാലം പെൻഷൻ കുടിശ്ശികയുള്ള കാലമായിരുന്നു. എൽഡിഎഫ് സർക്കാർ കുടിശ്ശികയുമില്ലാതെ നൽകിയെന്നും ജനക്ഷേമ പ്രവർത്തനങ്ങളിൽ ഊന്നിയായിരുന്നു എൽഡിഎഫ് സർക്കാർ പ്രവർത്തിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
