പത്തനംതിട്ട: പത്തനംതിട്ടയിൽ അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തിൽ കോടികളുടെ നഷ്ടമാണ് പത്തനംതിട്ട ജില്ലയിൽ വ്യാപാരികൾക്കുണ്ടായിരിക്കുന്നത്. ഓണവിപണി മുന്നിൽ കണ്ടെടുത്ത് സ്റ്റോക്ക് ഒറ്റരാത്രികൊണ്ട് നശിച്ചു. റാന്നി നഗരത്തിൽ വെള്ളമൊഴിഞ്ഞതിന് പിന്നാലെ റോഡും കടകളുമൊക്കെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയാണ്. റാന്നിയിൽ വെള്ളമൊഴിഞ്ഞെങ്കിലും ആറന്മുളയിൽ ഇനിയും വെള്ളമൊഴിഞ്ഞിട്ടില്ലാത്ത സാഹചര്യമാണ്. അവിടുത്തെ ചെളിയും മണ്ണുമൊക്കെ നീക്കി സാധാരണ നിലയിലേക്ക് കടകൾ എത്തിക്കുക, ഒപ്പം തന്നെ അവിടുത്തെ ശാശ്വതമായ ഒരു പരിഹാരവും വ്യാപാരികളടക്കം ആവശ്യപ്പെടുന്നുണ്ട്. അതേസമയം ആശ്വാസകരമായ ഒരു വാർത്തയാണ് പമ്പയിലെ ജലനിരപ്പ് കാര്യമായിത്തന്നെ കുറയുന്നു എന്നുള്ളത്.
പ്രളയത്തിൽ വ്യാപകരികൾക്ക് കോടികളുടെ നഷ്‌ടം
