Category: kerala

ബിജെപിക്ക് നാഥനില്ല; വിമർശിച്ച് എ എ റഹീം എംപി

തിരുവനന്തപുരം: സംസ്ഥാനത്തു ബിജെപി നാഥനില്ലാത്ത അവസ്ഥയിലും, കുത്തഴിഞ്ഞ നിലയിലും ആണെന്ന് എംപി എ എ റഹീം. നഗരസഭാ ഭരണം പിടിച്ചെടുത്തതിന്റെ പേരിൽ അക്രമം അഴിച്ചുവിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആർ ശ്രീലേഖ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തുവിട്ട സംഭവത്തിലും അദ്ദേഹം രൂക്ഷ വിമർശനം നടത്തി. ആർ ശ്രീലേഖയ്ക്കു ഐപിഎസ് ഹാങ്ങോവർ മാറിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ശ്രീലേഖയെ നിലയ്ക്ക് നിർത്തണം. നിയമപരമായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുമേൽ അനാവശ്യമായ സമ്മർദം കൊടുക്കരുത്. വിയോജിപ്പ് മാന്യമായി രേഖപ്പെടുത്തിയാൽ […]
Read more

അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ വിമര്‍ശനം

കൊച്ചി: ബിഗ് ബോസ് മുന്‍താരവും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അഖില്‍ മാരാര്‍ ഒരു അഭിമുഖത്തിനിടെ നടത്തിയ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം. പ്രസവം എന്നത് ഒരു കാലത്ത് സ്ത്രീകള്‍ വളരെ ആസ്വദിച്ച് ചെയ്തിരുന്ന കാര്യമാണെന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്. ആശുപത്രികള്‍ അതിനെ സങ്കീര്‍ണ്ണമാക്കിയെന്നും. ഒരു മാസം മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് വൈറല്‍ ആയത്. അതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളും ട്രോളുകളുമൊക്കെ അഖിലിന്‍റെ അഭിപ്രായപ്രകടനത്തിനെതിരെ വരുന്നുണ്ട്. “ഒരു കാലത്ത് സ്ത്രീകൾ പ്രസവം […]
Read more

രണ്ടു ദിവസമായി സ്വർണവില ഇങ്ങനെ

തിരുവനന്തപുരം: അക്ഷയ തൃതീയയുടെ ഭാഗമായി രണ്ടു ദിവസം ഏറ്റവും ഉയർന്ന നിലയിൽ തുടർന്നതിന് പിന്നാലെ, സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അക്ഷയ തൃതീയ ദിനമായ ഏപ്രിൽ 19നും തലേദിവസമായ 18നും 1,14,240 രൂപയായിരുന്നു ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് നൽകേണ്ടിയിരുന്ന വില. കഴിഞ്ഞ ദിവസവും ഇന്നും പവന് വില 1,13,880 രൂപയാണ്. ഏപ്രിൽ 2ന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര നിലവാരത്തിലും സ്വർണത്തിന് വില കുറഞ്ഞിട്ടുണ്ട്.അക്ഷയ തൃതീയ ദിനത്തിൽ […]
Read more

സെൻസറിംഗ് പൂർത്തിയാക്കി ക്ലീൻ U സർട്ടിഫിക്കറ്റുമായി ഷറഫുദീൻ ചിത്രം “മധുവിധു”

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു”വിൻ്റെ സെൻസറിംഗ് പൂർത്തിയായി. ക്ലീൻ U സർട്ടിഫിക്കറ്റ് നേടിയ ചിത്രം ഏപ്രിൽ 23 ന് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം ആയാണ് “മധുവിധു” എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം […]
Read more

ഡ്രജ്ജര്‍ അഴിമതിക്കേസ്: കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീംകോടതി പിന്‍വലിച്ചു

ഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസിൽ കേന്ദ്ര സര്‍ക്കാരിന് പിഴചുമത്തിയ നടപടി സുപ്രീം കോടതി പിന്‍വലിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം. തെറ്റായ വിവരം നല്‍കിയതിന് 25,000 രൂപയാണ് പിഴയിട്ടിരുന്നത്. കേസിൽ കേന്ദ്രം അറിയിച്ച വിവരം തെറ്റാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നെതര്‍ലാന്‍ഡിലേക്ക് അന്വേഷണത്തിനായി പോകേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും അപേക്ഷയും കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു രാവിലെ കോടതിയെ അറിയിച്ചത്. എന്നാൽ […]
Read more

വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന് നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. വോട്ടെണ്ണൽ കഴിയും വരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്നാണ് നിർദേശം. സീൽ ചെയ്യാത്ത മുറികളും തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിർദേശം. നെന്മാറ മണ്ഡലത്തിന്റെ മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനിച്ചതിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടിയിട്ടുണ്ട്. കോഴിക്കോട് പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂം വിവാദം അണയുന്നതിന് പിന്നാലെയാണ് പാലക്കാട് നെന്മാറയിലും സ്ട്രോങ്ങ് റൂം വിവാദം […]
Read more

ഫാത്തിമ തഹ്‌ലിയയ്ക്ക് എതിരെ അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ്

കോഴിക്കോട്: ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ് . സ്ട്രോങ്ങ് റൂം തുറക്കുന്ന വിവരം തഹ്‌ലിയ നേരത്തെ അറിഞ്ഞിട്ടും നേതൃത്വത്തെ അറിയിച്ചില്ലെന്ന് യുഡിഎഫ് വിമർശിച്ചു. തഹ്‌ലിയ പലപ്പോഴും ഏകപക്ഷീയമായി തീരുമാനം എടുക്കുന്നെന്നുവെന്നാണ് ലീഗിന്റെ പ്രധാന വിമർശനം. തിരഞ്ഞെടുപ്പ് സമയത്തും പല വിഷയങ്ങളും യുഡിഎഫിനെ അറിയിച്ചില്ലെന്നും വിമർശനമുണ്ട്. ജെഡിടി യിലെ സ്ട്രോങ്ങ് റൂമിനു സമീപത്തെ റിസർവ് റൂം തുറന്നത് സ്ഥാനാർഥികളോ ഏജന്റുമാരോ അറിയാതെ ആണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ജില്ലാ നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ വരണാധികാരി […]
Read more

കേരളത്തിന് ആശങ്കയായി സമുദ്ര താപതരംഗം

കൊച്ചി: കേരള തീരത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ചൂടുകൂടുന്ന പ്രതിഭാസം കണ്ടെത്തി. കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള സമുദ്രതാപതരംഗം ശക്തമാകുന്നുവെന്ന് ഭൗമശാസ്ത്രമന്ത്രാലയത്തിന്റെ കീഴിൽ സമുദ്രപഠനങ്ങൾ നടത്തുന്ന ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകൊയ്‌സ്) ഡയറക്ടർ ഡോ ടി. എം . ബാലകൃഷ്‌ണൻ നായർ പറഞ്ഞു.ഉഷ്‌ണതരംഗങ്ങളെക്കുറിച്ച് പഠിക്കാനായി ഇൻകോയ്‌സ് വികസിപ്പിച്ചെടുത്ത മറൈൻ ഹേറ്റ് വേവ് അഡ്വൈസറി സർവീസസ് (മഹസ് ) ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട്. താപതരംഗം സമുദ്രത്തിലെ മത്സ്യങ്ങൾക്കും ആവാസ വ്യവസ്ഥക്കും പ്രതിസന്ധി ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. […]
Read more

അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം

കണ്ണൂർ: മരിച്ച നിതിൻ രാജിൻ്റെ കുടുംബം കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി. നിതിന്റെ അച്ഛനും സഹോദരി ഭർത്താവുമാണ് കോളേജിലെത്തിയത്. നിതിൻ താമസിച്ച ഹോസ്റ്റൽ മുറിയും അപകട സ്ഥലവും സന്ദർശിച്ച് കോളേജ് പ്രിൻസിപ്പലിനെ കാണാനാണ് എത്തിയത്. എന്നാൽ, കോളേജിലെത്തിയ കുടുംബം വികാരാധീതരാവുകയും പ്രിൻസിപ്പലിനെ കാണാതെ മടങ്ങുകയും ചെയ്യുകയായിരുന്നു. മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു നിതിൻ്റെ അച്ഛൻ്റെ പ്രതികരണം. നിതിനെ കൊന്നതാണെന്നും അവർ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നിതിൻ്റെ അച്ഛൻ പറഞ്ഞു. എല്ലാവരും കൂടെ ഉപദ്രവിച്ച് കൊന്നതാണെന്നും അദ്ദേഹം പറഞ്ഞു. […]
Read more

രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി

ആലപ്പുഴ: കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം നടത്തിയ പ്രതി സിനിൽ സവാദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ബിഎൻഎസ് 351(2), 78 എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇരയെ ഭീഷണിപ്പെടുത്തി, പിന്തുടർന്ന് ശല്യം ചെയ്യുക എന്നീ വകുപ്പുകളാണ് ചുമത്തിയത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. ഇരയുടെ രഹസ്യമൊഴി മാവേലിക്കര കോടതി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം പൊലീസിനെതിരെ യുവതി ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. തന്റെ […]
Read more

Recent News