Category: kerala

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്ഡിആർഎഫ്) നിന്ന് 4 ലക്ഷം രൂപയും നൽകാനാണ് മന്ത്രിസഭാ യോ​ഗം തീരുമാനിച്ചത്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകും. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്താനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. സംസ്ഥാനത്തെ […]
Read more

സ്വര്‍ണവില 1,14,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,480 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് കുറഞ്ഞത്. 14,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളും കാരണം ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നിരിക്കുകയാണ്. ഇതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 […]
Read more

വാല്‍പ്പാറ വാഹനാപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന സഹഡ്രെെവറും മരിച്ചു

മലപ്പുറം : നാടിനെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കോയമ്പത്തൂരിലെ ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സഹ ഡ്രൈവര്‍ നൗഷാദ് അലിയാണ് മരിച്ചത്. പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. നൗഷാദ് അലിയുടെ ആരോഗ്യം വഷളായിട്ടും ഡോക്ടര്‍മാരെത്താന്‍ വൈകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കോയമ്പത്തൂരില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു നൗഷാദ് അലി. അപകടത്തില്‍ പരുക്കേറ്റ ഷഹദിന്‍, മുഹമ്മദ് ഫായിസ് എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്. മരിച്ച പാങ്ങ് കളത്തില്‍തൊടി സാജിതയുടെ മകന്‍ […]
Read more

സ്ഫോടനസ്ഥലം സന്ദർശിച്ച് സുരേഷ് ഗോപി; സംഭവത്തിൽ കേന്ദ്ര സംഘത്തിന്റെ അന്വേഷണം ഉണ്ടാകും

തൃശൂർ: ത‍ൃശൂർ മുണ്ടത്തിക്കോട് സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്‌ഫോടനം നടന്ന സ്ഥലത്ത് നിലവിൽ ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിവരികയാണ്. കൂടുതൽ വ്യക്തതയ്ക്കായി കൂടുതൽ കഡാവർ നായകളെ എത്തിച്ച് പരിശോധന തുടരുമെന്നും സുരേഷ് ഗോപി അറിയിച്ചു. ഫോറൻസിക് പരിശോധനകൾക്കാണ് പ്രധാനമായും മുൻഗണന നൽകുന്നത്. അവിടെ നിന്നും ആവശ്യമായ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി. സ്‌ഫോടനം നടന്ന സ്ഥലത്ത് ഇനിയും പൊട്ടാത്ത സ്‌ഫോടകവസ്തുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരം വസ്തുക്കൾ […]
Read more

പൂരം നടത്തിപ്പ്: ‘ദേവസ്വങ്ങളുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കും; വിഎൻ വാസവൻ

തൃശ്ശൂർ: പൂരം നടത്തിപ്പിൽ തീരുമാനമെടുക്കാൻ നാളെ രാവിലെ പത്തരയ്ക്ക് യോഗം ചേരുമെന്ന് ദേവസ്വംമന്ത്രി വി എൻ വാസവൻ. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകി. പാറമേക്കാവ് തിരുവമ്പാടി ദേവസങ്ങളുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരുക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നുണ്ട്. സർക്കാർ അതീവ ​ഗൗരവത്തോടെയാണ് ഇക്കാര്യത്തെ കാണുന്നതെന്ന് മന്ത്രി വിഎൻ വാസവൻ മാധ്യമങ്ങളോട് പറ‍ഞ്ഞു. പരുക്കേറ്റവർക്ക് വിദഗ്ദ സംഘത്തിന്റെ ചികിത്സയാണ് ഉറപ്പാക്കുന്നത്. 10 പേർ ഐസിയുവിലുണ്ട്. ചിലരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിലാണെന്ന് മന്ത്രി അറിയിച്ചു. […]
Read more

വെടിക്കെട്ട് ദുരന്തം: വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക കണക്ക്

തൃശ്ശൂർ: മുണ്ടത്തിക്കോട് സ്ഫോടനസമയത്ത് വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് റിപ്പോർട്ട്.. പൊലീസിന്റെ പ്രാഥമിക കണക്കാണിത്. സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അപകടം അന്വേഷിക്കും. സംഭവത്തിൽ പൊലീസ് സ്വമേധയ കേസെടുത്തിരുന്നു. നിലവിൽ 13 പേർ മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഫോടന സ്ഥലത്ത് നിന്ന് ശരീര ഭാ​ഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഡിഎൻഎ പരിശോധന നടത്തും. ഒമ്പത് സിഐമാർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്ന് രണ്ട് ശരീര ഭാ​ഗങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെടുത്തത്. വീണ്ടും ശരീരഭാ​ഗങ്ങൾ […]
Read more

വിവാഹ ചടങ്ങിനിടെ ബഹളം വെച്ചത് ചോദ്യം ചെയ്തു; യുവാവിന്‍റെ താടി അടിച്ചുപൊട്ടിച്ച കേസിൽ പ്രതികൾ പിടിയില്‍

കോഴിക്കോട്: വിവാഹ ചടങ്ങിനിടെ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിന്‍റെ പല്ല് അടിച്ചു പൊട്ടിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കോഴിക്കോട് കല്ലൂത്താന്‍കടവ് ഫ്ളാറ്റിൽ താമസിക്കുന്ന രാഗേഷ് ബാബു, വിഷ്ണു, കിരണ്‍ ശങ്കര്‍, അജയ് എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 13ന് രാത്രി 10.30ഓടെ എസ്‌കെ പൊറ്റക്കാട് ഹാളില്‍ വെച്ച് നടന്ന വിവാഹ ചടങ്ങിനിടെ ഇവർ ബഹളമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് കല്ലുത്താന്‍കടവ് ഫ്‌ളാറ്റില്‍ തന്നെ താമസിക്കുന്ന ഭാരതി എന്ന യുവാവ് പൊലീസിനെ വിളിക്കുകയായിരുന്നു. ഈ വിരോധത്തില്‍ പ്രതികള്‍ […]
Read more

തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ ഡ്രൈ ഡേ ; സംസ്ഥാന സർക്കാരിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കേരള അതിര്‍ത്തിയിലെ മദ്യ നിയന്ത്രണത്തിന് സ്റ്റേ ഏര്‍പ്പെടുത്തി ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാണ് സ്റ്റേ ചെയ്തത്. തമിഴ്നാട് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ ഡ്രൈ ഡേയുടെ ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അബ്കാരി നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് വോട്ടെടുപ്പ് പ്രദേശത്ത് മാത്രമാണ് നിയന്ത്രണം. പോളിങ് പ്രദേശത്തിന് പുറത്ത് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കമ്മീഷനും അധികാരമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുമളിയിലെ ബാറുടമയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഡ്രൈ ഡേ പ്രഖ്യാപിച്ച […]
Read more

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; തീയണയ്ക്കാൻ റോബോട്ടിക് സംവിധാനം ഉപയോഗിക്കുമെന്ന് ഫയർഫോഴ്സ് മേധാവി

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം നടന്ന സംഭവത്തിൽ തീ അണയ്ക്കാൻ റോബോട്ടിക് സംവിധാനം ഉപയോഗിക്കുമെന്ന് ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ പറഞ്ഞു. റോബോട്ടിനെ ഉപയോഗിച്ച് തീ കെടുത്താനാണ് നിലവിൽ ശ്രമിക്കുന്നത്. എറണാകുളത്ത് നിന്നും സംവിധാനം എത്തിക്കുമെന്നും നിതിൻ അഗർവാൾ പറഞ്ഞു. സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ എത്തുക എന്നത് വെല്ലുവിളിയാണെന്നും അപകടത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read more

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; അടിയന്തര ഇടപ്പെടലുമായി മുഖ്യമന്ത്രി

തൃശൂര്‍: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അടിയന്തര ഇടപെടൽ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി ഇക്കാര്യം സംസാരിച്ചു. പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തണം. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. ഇത് മോണിറ്റര്‍ ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയര്‍ ആന്‍ഡ് […]
Read more

Recent News