തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം നടന്ന സംഭവത്തിൽ തീ അണയ്ക്കാൻ റോബോട്ടിക് സംവിധാനം ഉപയോഗിക്കുമെന്ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ പറഞ്ഞു. റോബോട്ടിനെ ഉപയോഗിച്ച് തീ കെടുത്താനാണ് നിലവിൽ ശ്രമിക്കുന്നത്. എറണാകുളത്ത് നിന്നും സംവിധാനം എത്തിക്കുമെന്നും നിതിൻ അഗർവാൾ പറഞ്ഞു. സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ എത്തുക എന്നത് വെല്ലുവിളിയാണെന്നും അപകടത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; തീയണയ്ക്കാൻ റോബോട്ടിക് സംവിധാനം ഉപയോഗിക്കുമെന്ന് ഫയർഫോഴ്സ് മേധാവി
