വ്യോമപാത വിലക്ക് നീട്ടി പാക്കിസ്ഥാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി പാക്കിസ്ഥാൻ. പാക് വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മെയ് 24 പുലർച്ചെ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പാക് വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യയും ഉടൻ തന്നെ നീട്ടിയേക്കും. ഇതോടെ ഒരു രാജ്യങ്ങളും വ്യോമപാത അടച്ചിടൽ ഒന്നാംവർഷത്തിലേക്ക് നീങ്ങുകയാണ്.

കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും വ്യോമപാത അടച്ചിരുന്നു. 2025 ഏപ്രിൽ 24 മുതൽ ആണ് ഇന്ത്യൻ വിമാനങ്ങളെ പാക്കിസ്ഥാൻ വിലക്കിയത്. തൊട്ടു പിന്നാലെ ഏപ്രിൽ 30 മുതൽ ഇന്ത്യൻ വ്യോമപാത പാക്കിസ്ഥാൻ വിമാനങ്ങൾ ഉപയോഗിക്കുന്നതും ഇന്ത്യ വിലക്കി.

പാക്കിസ്ഥാൻ എയർപോർട്ട് അതോറിറ്റി നൽകിയ നോട്ടീസ് പ്രകാരം ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതോ ഇന്ത്യൻ വിമാനകമ്പനികൾ പ്രവർത്തിപ്പിക്കുന്നതോ ആയ യാതൊരു വിമാനങ്ങൾക്കും പാക് വ്യോമപാത അനുവദിക്കില്ല. പാക്കിസ്ഥാനെതിരെ ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് ഏപ്രിൽ 24 ന് പുലർച്ചെ 5:30 ന് അവസാനിക്കാനിരിക്കുകയാണ്. എന്നാൽ ഇന്ത്യയും വിലക്ക് നീട്ടുമെന്നാണ്‌ വിവരം.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News