Category: kerala

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴയിട്ട് MVD

പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന് മുന്‍വശം നിയമവിരുദ്ധമായി ലൈറ്റുകള്‍ ഘടിപ്പിച്ചതിന് 5000 രൂപയും പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപയുമാണ് പിഴ ചുമത്തിയത്.പത്തനംതിട്ട മെഴുവേലി സ്വദേശി അമലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് പിഴ ചുമത്തിയത്. വാഹനത്തിന്റെ സ്‌പെയര്‍പാര്‍ട്‌സ് വാങ്ങാന്‍ പോകവേ ആണ് വാഹന പരിശോധന നടത്തി പിഴ ചുമത്തിയത്. അതേസമയം പെറ്റി അടയ്ക്കാന്‍ തയ്യാറാണെന്നാണ് വാഹനവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. നിയമം എല്ലാവര്‍ക്കും […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ടാണ് പിന്‍വലിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലേര്‍ട്ടും പിന്‍വലിച്ചിട്ടുണ്ട്. ഇന്ന് 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് […]
Read more

മുലയൂട്ടൽ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി കെ മുരളീധരൻ

തിരുവനതപുരം: ആരോഗ്യമുളള തലമുറയെ വാർത്തെടുക്കാൻ കുഞ്ഞ് ജനിച്ച ആദ്യ മണിക്കൂറിനുള്ളിൽ തന്നെ മുലയൂട്ടൽ ആരംഭിക്കുകയും ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ പറഞ്ഞു. ലോക മുലയൂട്ടൽ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ മുലയൂട്ടലിനെക്കുറിച്ചുള്ള അവബോധക്കുറവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അത്തരം കുടുംബങ്ങളിലേക്ക് ആരോഗ്യപ്രവർത്തകരും ആശാ പ്രവർത്തകരും കൂടുതൽ സജീവമായി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണം. […]
Read more

‘റോളക്സ്’ അപ്‌ഡേറ്റ് പങ്കുവച്ച് സൂര്യ

ചെന്നൈ: തെന്നിന്ത്യൻ സിനിമയിൽ ഒരിടയ്ക്ക് തരംഗമായി മാറിയ ഫ്രാഞ്ചൈസി ആയിരുന്നു എൽ.സി.യു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായി എത്തിയ വിക്രം എന്ന സിനിമയിൽ തന്റെ മുൻ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന ഫ്രാഞ്ചൈസി ചർച്ചകൾ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാവുന്നത്. ഇതിന് പിന്നാലെ എൽ.സി.യു സ്ഥിരീകരിച്ച് ലോകേഷും രംഗത്തുവന്നിരുന്നു. അത്തരത്തിൽ വിക്രം സിനിമയിൽ ടെയിൽ എൻഡിൽ പ്രത്യക്ഷപ്പെടുന്ന എൽ.സി.യുവിലെ പ്രധാന പ്രതിനായക കഥാപാത്രമായിരുന്നു സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രം. […]
Read more

‘സർവ്വകലാശാലകളുടെ മതേതര മൂല്യങ്ങൾ യു.ഡി.എഫ് സർക്കാർ സംഘപരിവാറിന് അടിയറവെച്ചു’; പിണറായി വിജയൻ

തിരുവനന്തപുരം: സർവ്വകലാശാലകളുടെ മതേതര മൂല്യങ്ങൾ സംഘപരിവാറിന് അടിയറവെച്ച് യു.ഡി.എഫ് സർക്കാർ അവരുടെ ‘ബി ടീമായി’ പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്ത് കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ വജ്ര ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സർക്കാർ രാജ്യത്തെ സർവ്വകലാശാലകളെ കാവിവത്കരിക്കാൻ ഗവർണർമാരെയാണ് ആയുധമാക്കുന്നത്. മുൻ ഗവർണർ ഇതിനായി കാട്ടിക്കൂട്ടിയ കോലാഹലങ്ങൾ കേരളം മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർവ്വകലാശാല സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ആർ.എസ്.എസിന്റെ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിനെതിരെ എൽ.ഡി.എഫ് ശക്തമായ നിലപാടെടുത്തപ്പോൾ, […]
Read more

മഴക്കെടുതി: ജീവൻ നഷ്ടപ്പെട്ടത് 26 പേർക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത തുടരുന്നു. ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മിമി മുതൽ 204.4 മിമി വരെ മഴ ലഭിച്ചേക്കും. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാവിലെ 5.30 മുതൽ നാളെ രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന […]
Read more

ഇന്നും മഴ ശക്തം ;10 ജില്ലകളിൽ ഇന്ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത തുടരുന്നു. ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മിമി മുതൽ 204.4 മിമി വരെ മഴ ലഭിച്ചേക്കും. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാവിലെ 5.30 മുതൽ നാളെ രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന […]
Read more

‘കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിനെപ്പോലെ തരംതാഴരുത്, മുഖ്യമന്ത്രി കോന്നി സന്ദർശിച്ചില്ല’; കെ യു ജനീഷ് കുമാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗം അറിയിച്ചില്ലെന്നാണ് കോന്നി എംഎല്‍എയുടെ പരാതി. മുഖ്യമന്ത്രി ഫോട്ടോ എടുത്ത് മടങ്ങിയെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ പോലെ മുഖ്യമന്ത്രി തരം താഴരുതെന്നും ജനീഷ് കുമാര്‍ വിമര്‍ശിച്ചു. കോന്നിയില്‍ മുഖ്യമന്ത്രി വന്നില്ലെന്നും മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ കോഴഞ്ചേരിയില്‍ വിളിച്ച് ചേര്‍ത്തയോഗത്തിലേക്ക് തന്നെ വിളിച്ചില്ലെന്നാണ് ജനീഷ് കുമാര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഒഴിവാക്കി. മന്ത്രി വിഷ്ണുനാഥിനെതിരെയും ജനീഷ് കുമാര്‍ […]
Read more

മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ, വീട്ടിൽ വെള്ളം കയറിയവർക്ക് 10,000; ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ വീതം നൽകും. ഈ സഹയാത്തിന് അർഹരാകാൻ ക്യാമ്പിൽ പോകണമെന്നില്ല. മുഴുവൻ വീടും തകർന്നവർക്ക് ആറു ലക്ഷവും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷവും നൽകും. തിരിച്ചുവീട്ടിലേക്ക് പോയി താമസിക്കാൻ സാധിക്കാത്തവർക്ക് വാടക നൽകും. വീടുകളിൽ വെള്ളം കയറി പ്രയാസം നേരിട്ടവർക്ക് ദിവസം 300 രൂപ വീതം നൽകും. കടകളിൽ […]
Read more

കോഴിക്കോട് പന്തീരങ്കാവ് ടോൾ പ്ലാസക്ക് സമീപം കാറിന് തീപിടിച്ചു

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവ് ടോൾ പ്ലാസക്ക് സമീപം കാറിന് തീപിടിച്ചു. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Read more

Recent News