ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത
ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസവാർത്ത. ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്‌സലൻസിൽ നടന്ന കായികക്ഷമതാ പരിശോധന പേസര്‍ ജസ്പ്രീത ബുംറ വിജയകരമായി പൂര്‍ത്തിയാക്കി. നേരത്തെ പ്രഖ്യാപിച്ച 15 അംഗ ഇന്ത്യൻ ടീമിൽ ബുംറയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും, ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിക്കുന്നതിന് വിധേയമായിട്ടായിരിക്കും ടീമിലുള്‍പ്പെടുത്തുക എന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ബുംറയ്ക്ക് ലോർഡ്‌സിൽ നടന്ന അവസാന മത്സരത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ഓഗസ്റ്റ് 15-ന് ഗാലെയിലാണ് ശ്രീലങ്കക്കെതികായ ആദ്യ ടെസ്റ്റ്. […]
Read more

