Category: latest

അന്താരാഷ്ട്ര നഗരമായി ഉയരാന്‍ കിഴക്കന്‍ സൗദി

റിയാദ്: അന്താരാഷ്ട്ര നഗര ആസൂത്രണ പദ്ധതിയുടെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യയിലെ നഗരങ്ങള്‍. ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമൻ സെറ്റില്‍മെന്‍റ്സ് പ്രോഗ്രാമുമായി സഹകരിച്ചാണ് പദ്ധതി. യു.എന്‍-ന്‍റെ നൂതന ഒമ്പതിന ചട്ടങ്ങള്‍ പാലിച്ച് ലോക നഗരങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. നഗരത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും, മികച്ച നഗരാസൂത്രണം നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. കിഴക്കന്‍ സൗദിയിലെ നഗരങ്ങളായ ദമ്മാം, അല്‍കോബാര്‍, ദഹ്റാന്‍ നഗരങ്ങളെയാണ് പദ്ധതിയുടെ ഭാഗമാക്കുക. ഒപ്പം പരിസ്ഥിതി, മൊബിലിറ്റി, പാർപ്പിടം, ആരോഗ്യം, സേവനങ്ങൾ, ഭരണം എന്നിവ ഉൾക്കൊള്ളുന്ന […]
Read more

ദുബൈയിൽ റൂം ഷെയറിങ്ങിനും സബ്‌ലെറ്റിങ്ങിനും ഇനി പുതിയ നിയമം

ദുബൈ: വാടകച്ചെലവ് കുറയ്ക്കുന്നതിനായി ഷെയറിങ് അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്ന പ്രവാസികൾക്ക് സുപ്രധാന നിർദേശങ്ങളുമായി ദുബൈ. സബ് കോൺട്രാക്ട് അടിസ്ഥാനത്തിൽ റൂമുകൾ വാടകയ്ക്ക് നൽകുന്നതും (അനധികൃത സബ്‌ലെറ്റിങ്) അമിതമായി ആളുകൾ തിങ്ങിപ്പാർക്കുന്ന ബെഡ്‌സ്‌പേസ് സമ്പ്രദായങ്ങളും തടയുന്നതിനായി പുതിയ നിയമം നിലവിൽ വന്നിട്ടുണ്ട്. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പുതിയ പരിഷ്കാരം. നിയമവിരുദ്ധമായ ബെഡ്-സ്‌പേസുകൾ, അനുമതിയില്ലാത്ത മുറി വിഭജനം, തിക്കിയുള്ള താമസം എന്നിവ തടയാനാണ് പുതിയ പെർമിറ്റ് സംവിധാനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്.
Read more

അജ്മാനിൽ ഭൂരിഭാഗം യാത്രക്കാരും ടാക്സി ബുക്ക് ചെയ്തത് ഡിജിറ്റൽ സംവിധാനം വഴി

ദുബൈ: യുഎഇയിലെ അജ്മാനിൽ യാത്രക്കാരുടെ ടാക്സി ബുക്കിങ് രീതി ഏതാണ്ട് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുകയാണ്. ഈ വർഷം ആദ്യ ആറുമാസത്തെ കണക്കുകൾ പ്രകാരം 95 ശതമാനത്തിലേറെ യാത്രക്കാരും ടാക്സി ബുക്ക് ചെയ്തത് ഡിജിറ്റൽ ആപ്ലിക്കേഷൻ വഴിയാണ്. മറ്റ് രീതികൾ 5 ശതമാനത്തിന് താഴെയായി കുറഞ്ഞു. അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്ക് അനുസരിച്ച് ഈവർഷം ആദ്യ ആറുമാസത്തിൽ 7,46,046 പേരാണ് ടാക്സി സേവനം മുൻകൂട്ടി ആവശ്യപ്പെട്ടത്. ഇതിൽ 7,10,905 പേരും ടാക്സി ബുക്ക് ആശ്രയിച്ചത് ഡിജിറ്റൽ […]
Read more

സ്വർണക്കടയിലെത്തി ആരുടെയും കണ്ണിൽപ്പെടാതെ ബ്രേസ്ലെറ്റ് കൈക്കലാക്കി യുവതി

കുവൈത്ത് സിറ്റി: കുവൈത്ത് തലസ്ഥാനത്തെ പ്രശസ്തമായ സൂഖ് അൽ-മുബാറകിയയിലെ സ്വർണക്കടയിൽ നിന്ന് 500 ദിനാർ വിലമതിക്കുന്ന സ്വർണ ബ്രേസ്ലെറ്റ് മോഷ്ടിച്ച ബിദൂൻ യുവതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. മോഷ്ടിച്ച സ്വർണം ഫർവാനിയയിലെ മറ്റൊരു കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ അന്വേഷണ സംഘത്തിന്‍റെ വലയിലായത്. സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച് അബായയും നിഖാബും ധരിച്ചെത്തിയ യുവതി സ്വർണം വാങ്ങാനെന്ന വ്യാജേനയാണ് മുബാറകിയയിലെ കടയിൽ കയറിയത്. സാധാരണ ഉപഭോക്താവിനെപ്പോലെ പെരുമാറിയ ഇവർ വ്യാപാരിയുടെ ശ്രദ്ധ മാറിയ സമയം നോക്കി 500 […]
Read more

വാക്ക് തര്‍ക്കം; കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു

കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി ആദില്‍ റോഷനാ(39)ണ് കൊല്ലപ്പെട്ടത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചാണ് കത്തിക്കുത്ത് നടന്നത്. കുത്തേറ്റ ഉടന്‍ ആദിലിനിലെ ഓട്ടോറിക്ഷ തൊഴിലാളികളും മറ്റ് യാത്രക്കാരും ചേര്‍ന്ന് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read more

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട, 16 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. ലഹരിമരുന്ന് കച്ചവടത്തിനും ഉപയോഗത്തിനുമെതിരെ ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശക്തമായ നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കുമായി ഒടുവിൽ ഒമ്പത് വ്യത്യസ്ത കേസുകളിലായാണ് 16 പേർ പിടിയിലായത്. കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൊഴിൽപരമായ രഹസ്യ വിവരങ്ങളുടെയും വിശദമായ അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നത്. പിടിച്ചെടുത്ത മയക്കുമരുന്നുകളും ലഹരി ഗുളികകളും വിൽപനയ്ക്കും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ചതാണെന്ന് അധികൃതർ വ്യക്തമാക്കി. 3 കിലോഗ്രാമും 35 […]
Read more

ലോകകപ്പ് ഓഹരി വില്‍പ്പനയില്‍ പ്രതിഷേധിച്ച് ഫിഫ ഉപദേഷ്ടാവ് രാജിവച്ചു

സൂറിച്ച്: ലോകകപ്പ് അടക്കമുള്ള പ്രധാന ടൂര്‍ണമെന്റുകളുടെ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ഫിഫയുടെ വിവാദ നീക്കത്തില്‍ പ്രതിഷേധിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ സീനിയര്‍ ഉപദേഷ്ടാവ് കാര്‍ലോസ് കോര്‍ഡെയ്റോ രാജി വെച്ചു. ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം കരാറാണെന്ന് വിശേഷിപ്പിച്ചാണ് മുന്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് വൈസ് ചെയര്‍മാനും യു എസ് സോക്കര്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ കോര്‍ഡെയ്റോ തന്റെ പദവി ഒഴിഞ്ഞത്. ലോകകപ്പ് ഉള്‍പ്പെടെയുള്ള പ്രധാന ഫിഫ ടൂര്‍ണമെന്റുകളുടെ വാണിജ്യ അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു വാണിജ്യ […]
Read more

പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ യുവതിക്കെതിരെ കേസെടുത്തതിൽ പ്രതികരിച്ച് അഭിജിത് ദീപ്കെ

ഡല്‍ഹി: പ്രധാനമന്ത്രിയെ അപമാനിച്ചെന്ന പേരില്‍ ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതിക്കെതിരെ കേസെടുത്തതില്‍ വിമര്‍ശനവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. വൃത്തികെട്ട പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി നേതാക്കള്‍ക്കോ അവരുടെ ഐടി സെല്ലിനെതിരെയോ ഇതുവരെ കേസെടുത്തില്ലല്ലോ എന്ന് അഭിജീത് ദീപ്‌കെ ചോദിച്ചു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അഭിജീതിന്റെ പ്രതികരണം. ‘അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് നിങ്ങള്‍ കേസുകള്‍ എടുക്കുന്നുണ്ടെങ്കില്‍ വര്‍ഷങ്ങളായി ഓണ്‍ലൈനിലൂടെ സ്ത്രീകളെ അപമാനിക്കുന്ന ബിജെപി ഐടി സെല്ലിനെതിരെ എന്ന് കേസെടുക്കും?, അഭിജീത് ദീപ്‌കെ ചോദിച്ചു. ബിജെപി […]
Read more

സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ തേടി ബിസിബി പ്രസിഡന്റ് തമീം ഇഖ്ബാല്‍

ധാക്ക: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് തമീം ഇഖ്ബാല്‍ ഉന്നതരുമായി കൂടിക്കാഴ്ച നടത്തി. നിര്‍ണായക കൂടിക്കാഴ്ച്ചയില്‍ ബിസിബി സെക്യൂരിറ്റി കമ്മിറ്റി ചെയര്‍മാന്‍ സയീദ് ഇബ്രാഹിമും തമീം ഇഖ്ബാലിനൊപ്പമുണ്ടായിരുന്നു. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹമന്ത്രി ശമ ഒബൈദ് ഇസ്ലാമിന്റെ ഓഫീസിലെത്തിയാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്. വാര്‍ത്തയോട് പ്രതികരിച്ച ബിസിബി പ്രസിഡന്റ് തമീം ഇഖ്ബാല്‍ തങ്ങള്‍ മീറ്റിംഗ് നടത്തിയതായി സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ […]
Read more

പണമടയ്ക്കാന്‍ കഴിഞ്ഞില്ല; ജംഷഡ്പൂര്‍ എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി

ഭുവനേശ്വര്‍: മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്.സി 2026-27 സീസണില്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തെ മുന്‍നിര ഫുട്‌ബോള്‍ ലീഗില്‍ ഒമ്പത് വര്‍ഷം നീണ്ട പ്രയാണത്തിന് ശേഷമാണ് ക്ലബ്ബിന്റെ ഈ സുപ്രധാന തീരുമാനം. ലീഗിന്റെ പുതിയ വാണിജ്യ ഘടനയുടെ ഭാഗമായി എഐഎഫ്എഫ് നിശ്ചയിച്ച പങ്കാളിത്ത ഫീസ് അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ക്ലബ്ബ് പിന്മാറുന്നത്. പുതുക്കിയ വാണിജ്യ ചട്ടക്കൂടിന്റെ ഭാഗമായി 55 ലക്ഷം രൂപയുടെ ആദ്യ ഗഡു അടയ്ക്കാനുള്ള അവസാന തീയതിക്കുള്ളില്‍ തുക നല്‍കാന്‍ […]
Read more

Recent News