Category: latest

ഏകദിന ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് അശ്വിന്‍

ചെന്നൈ: അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മലയാളി താരം സഞ്ജു സാംസൺ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, പരിചയസമ്പന്നനായ പേസർ മുഹമ്മദ് ഷമി എന്നിവരെ ഒഴിവാക്കിയാണ് അശ്വിൻ ടീമിനെ പ്രഖ്യാപിച്ചത്. ക്രിക്ഇൻഫോയുടെ ചർച്ചാ പരിപാടിയിലാണ് അശ്വിൻ ഏകദിന ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തത്. ആരാധകരെ അമ്പരപ്പിച്ചുകൊണ്ട്, 2022-ന് ശേഷം ഇന്ത്യൻ ഏകദിന ടീമിൽ ഇടംപിടിച്ചിട്ടില്ലാത്ത പേസർ ഭുവനേശ്വർ കുമാറിനെ അശ്വിൻ ടീമിലിടം നല്‍കി. ദക്ഷിണാഫ്രിക്കയിൽ […]
Read more

വിമർശനങ്ങൾ ബാധിക്കാറില്ലെന്ന് വിസ്മയ

കൊച്ചി : തുടക്കം എന്ന ചിത്രത്തിലൂടെ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുകയാണ് മോഹൻലാലിന്റെ മകൾ വിസ്മയ. ജൂ‍ഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റിൽ തിയറ്ററുകളിൽ എത്തും. ഇതിനിടെ സിജെപി പ്രതിഷേധത്തെ പിന്തുണച്ച് കൊണ്ട് വിസ്മയ രം​ഗത്ത് എത്തിയത് ഏറെ ചർച്ചയായി മാറിയിരുന്നു. കടുത്ത വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നു. ഇപ്പോഴിതാ വിമർശനങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്ന് പറയുകയാണ് വിസ്മയ മോഹൻലാൽ. ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിസ്മയ മോഹൻലാലിന്റെ പ്രതികരണം. സിജെ പ്രതിഷേധത്തെ മുൻനിർത്തി, താരപുത്രിയായതിനാൽ ജീവിതം […]
Read more

വന്ദേഭാരത്തിനെ വെല്ലുമെന്ന് പ്രഖ്യാപിച്ച കെഎസ്ആർടിസി ബസുകൾ ഇപ്പോഴും കട്ടപ്പുറത്ത്

തിരുവനന്തപുരം: കൊട്ടിഘോഷിച്ച് കെസ്ആർടിസി വാങ്ങിയ ബിസിനസ് ക്ലാസ് ബസുകള്‍ ഒരു വര്‍ഷമായിട്ടും നിരത്തിലിറങ്ങിയില്ല. വന്ദേഭാരത് ട്രെയിനിനെ വെല്ലുന്ന സൗകര്യങ്ങളും എയർ ഹോസ്റ്റസ് മാതൃകയിൽ ബസ് ഹോസ്റ്റസും ഒക്കെ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച വാഹനങ്ങളാണ് കട്ടപ്പുറത്തായത്. കോടികള്‍ മുടക്കി വാങ്ങിയ ബസുകള്‍ നികുതി സംബന്ധിച്ച തർക്കം മൂലം പാപ്പനംകോട്ടെ സെന്‍ട്രൽ വർക്ക്ഷോപ്പിലാണ്. ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായിരിക്കെയാണ് നാല് കോടി രൂപ ചെലവിട്ട് ബിസിനസ് ക്ലാസ് ബസുകൾ വാങ്ങിയത്. വന്ദേഭാരതിനെ വെല്ലുവിളിക്കുന്ന ആഡംബര സൗകര്യങ്ങൾ, യാത്രക്കാരുടെ സേവനത്തിന് എയര്‍ ഹോസ്റ്റസ് […]
Read more

പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യരുതെന്ന് കേന്ദ്രം

ഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും തിരഞ്ഞെടുക്കാനുള്ള സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിൻ്റെ കാരണം വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുക മാത്രമല്ല, അത് സ്വതന്ത്രമാണെന്ന് ജനങ്ങൾക്ക് അനുഭവപ്പെടുകയും വേണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ദിപങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സി.ബി.ഐ ഡയറക്ടർ, ലോക്പാൽ എന്നിവരെ തിരഞ്ഞെടുക്കുന്ന സമിതികളിൽ ചീഫ് ജസ്റ്റിസ് അംഗമാണ്. ജനാധിപത്യത്തിൽ ഏറ്റവും നിർണ്ണായകമായ തിരഞ്ഞെടുപ്പ് […]
Read more

മുത്തങ്ങ സമരം; പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം ഇന്ന് വിധി

സുൽത്താൻ ബത്തേരി: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം ഗീതാനന്ദൻ ആണ് ഒന്നാം പ്രതി. 2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെയാണ് കെ വി വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളിൽ ഒന്നാണ് […]
Read more

പുനർജനി അഴിമതി ആരോപണം: മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയത് രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം

തിരുവനന്തപുരം: പുനർജനി അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം. നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ആരോപണം. പ്രതിഷേധ പരിപാടികൾക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും. പറവൂർ മണ്ഡലത്തിൽ പ്രളയത്തിൽ തകർന്ന വീടുകൾ പുനർ നിർമ്മിക്കാൻ വിദേശ ഫണ്ടുവാങ്ങിയതിൽ ക്രമക്കേടില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കേസ് അവസാനിപ്പിച്ചത്. വിദേശഫണ്ട് വാങ്ങിയതിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ഇടത് സർക്കാറിൻ്റെ കാലത്തെ വിജിലൻസ് ഡയറക്ടറുടെ ശുപാർശയും യുഡിഎഫ് സർക്കാർ തള്ളി. സതീശനെ രക്ഷിക്കാൻ ആസൂത്രിത നീക്കം നടന്നുവെന്നാണ് സിപിഎം […]
Read more

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിലും നാളെ 9 ജില്ലകളിലും ഓറഞ്ച് അലർട്ട്. കാസർകോടും വയനാടും എറണാകുളത്തും ആലപ്പുഴയിലും കോട്ടയത്തും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഓറഞ്ച് അലർട്ട് നിലവിലുള്ള സാഹചര്യത്തിലാണ് അവധി. കേരളതീരത്ത് മീൻപിടിത്തത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. കാസർകോട്, വയനാട് ജില്ലകളിൽ റസിഡൻഷ്യൽ […]
Read more

ഇസ്രയേൽ സൈന്യം ​ഗാസയിൽനിന്ന് പിൻവാങ്ങും; ചരിത്രപരമായ കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ​ഗാസയിൽ ഹമാസ് ഉൾപ്പെടെയുള്ള സായുധ സംഘങ്ങളെ പൂർണമായും നിരായുധരാക്കുന്നതിനായി ‘ബോർഡ് ഓഫ് പീസ്’ ചരിത്രപരമായ കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് ​ഗാസയിൽ പുതിയ പലസ്തീൻ ഭരണകൂടം സ്ഥാപിക്കുന്നതിനും ഇസ്രയേൽ സൈന്യം ഘട്ടം​ഘട്ടമായി ​ഗാസയിൽനിന്ന് പിന്മാറാനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇന്ന് ​ഗാസയിലെ ഹമാസിന്റെയും മറ്റ് സായുധസംഘങ്ങളുടെയും പൂർണമായ നിരായുധീകരണത്തിന് ചരിത്രപരമായ കരാറിലെത്തി. ശാശ്വതമായ സമാധാനത്തിനും സുരക്ഷയ്ക്കും ഇതൊരു മഹത്തായ ചുവടുവെയ്പ്പാണ്. നിരായുധീകരണം പൂർണമാകുന്നതോടെ ഇസ്രയേൽ സൈന്യം […]
Read more

രേണുവിനെ വിമർശിക്കുന്നതിനുള്ള കാരണം?

കൊല്ലം: രേണു സുധിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ എപ്പോഴും രണ്ട് അഭിപ്രായങ്ങളാണ് കാണാൻ കഴിയുന്നത്. ഒരു വിഭാഗം അവർക്ക് ശക്തമായ പിന്തുണ നൽകുമ്പോൾ, മറ്റൊരു വിഭാഗം കടുത്ത വിമർശനവും ഉയർത്തുന്നു. പക്ഷേ, എന്തുകൊണ്ടാണ് ഇത്രയും വിമർശനം? പലരുടെയും അഭിപ്രായത്തിൽ, രേണു സുധിയുടെ തുറന്ന സംസാരശൈലിയും വിവാദ വിഷയങ്ങളിൽ അഭിപ്രായം പറയാനുള്ള സമീപനവുമാണ് പ്രധാന കാരണം. ചിലർ അതിനെ ആത്മവിശ്വാസമായി കാണുമ്പോൾ, മറ്റുചിലർ അത് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് ആരോപിക്കുന്നു. കൂടാതെ, അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും റീലുകളും […]
Read more

മോദി രാജിവെച്ചു എന്ന് കത്ത്?

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെച്ചു എന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം. മോദിയുടെ ഒപ്പ് ഉൾപ്പെടെയുള്ള രാജിക്കത്താണ് പ്രചരിച്ചത്. അശോക ചക്ര എംബ്ലവും ഉൾപ്പെടുത്തിയിരുന്നു. ആധികാരികമാണ് എന്ന് തോന്നിക്കുംവിധമുള്ള കത്ത് പലരും പങ്കുവെക്കാൻ തുടങ്ങിയതോടെ കേന്ദ്ര സർക്കാർ പ്രതികരണവുമായി രംഗത്തുവന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണ് എന്ന് കേന്ദ്രം അറിയിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ യുടെ ഫാക്ട് ചെക്ക് യൂണിറ്റ് സോഷ്യൽ മീഡിയയിലെ പ്രചാരണം ശരിയല്ലെന്ന് അറിയിച്ചു. പ്രധാനമന്ത്രി അത്തരം കത്തിൽ ഒപ്പുവച്ചിട്ടില്ലെന്നും […]
Read more

Recent News