Category: latest

35ലക്ഷത്തിന്റെ എംഡിഎംഎ; മലയാളി പൈലറ്റ് പിടിയില്‍

ന്യൂഡല്‍ഹി: 814 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയായ സ്വകാര്യ എയര്‍ലൈന്‍സിലെ മുന്‍ പൈലറ്റ് ഗുരുഗ്രാം പൊലീസിന്റെ പിടിയില്‍. ദൗലത്താബാദിലെ ലാന്‍ഡ്മാര്‍ക്ക് സൊസൈറ്റി അപാര്‍ട്ട്‌മെന്റിലെ താമസക്കാരനായ 33കാരന്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ പോഷ് ഹില്‍ റോഡ് റെഡ് റോസില്‍ അര്‍ഷാദ് അലിയാണ് സെക്ടര്‍ 39 ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. എന്‍ഡിപിഎസ് ആക്ട് പ്രകാരം അര്‍ഷാദ് അലിക്കെതിരെ രാജേന്ദ്ര പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎക്ക് രാജ്യാന്തര വിപണിയില്‍ 35 ലക്ഷം […]
Read more

ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണകേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണകേസിൽ പ്രതികളുടെ സ്വത്ത് താൽക്കാലികമായി കണ്ടുകെട്ടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. 37.59 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കേസിലെ 16 പ്രതികളുടെ ഉടമസ്ഥതയിലുള്ള 120ഓളം സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലയിലാണ് സ്വത്തുക്കൾ. കണ്ടുകെട്ടൽ ഉത്തരവ് ഇഡി റവന്യു അധികൃതർക്ക് കൈമാറി. 300 കോടി രൂപയിൽ അധികം തട്ടിപ്പ് നടന്നു എന്നാണ് കണ്ടെത്തൽ. സൊസൈറ്റി മുൻ പ്രസിഡൻ്റ് എ. ആർ ഗോപിനാഥൻ, സെക്രട്ടറി പ്രദീപ്കുമാർ, ക്ലർക്ക് രാജീവ് ഉൾപ്പെടെ ഭരണസമിതി അംഗങ്ങളും […]
Read more

പ്രധാനമന്ത്രിയുടെ കാലുകൾ കഴുകി വെള്ളം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ സുദേഷ് ബേരി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുകൾ കഴുകി വെള്ളം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് നടൻ സുദേഷ് ബേരി. ദൈവത്തിന് സമമാണ് പ്രധാനമന്ത്രി. അദ്ദേഹം വിഷ്ണുവിന്‍റെ അവതാരമാണെന്നും നടൻ പറഞ്ഞു. കോക്രോച്ച് ജനത പാർട്ടിയെ അധിക്ഷേപിച്ച് സംസാരിക്കുന്നതിനിടെയാണ് സുദേഷ് ബേരി പ്രധാനമന്ത്രിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. കോക്രോച്ച് ജനതാ പാർട്ടിക്കാർ ഭ്രാന്തന്മാരും തെണ്ടികളുമാണെന്ന് സുദേഷ് ബേരി അധിക്ഷേപിച്ചു. 90കളിൽ മഹാഭാരതം എന്ന ടെലിവിഷൻ പരമ്പരയിലൂടെയും ബോർഡർ പോലുള്ള ബ്ലോക്ക്ബസ്റ്റർ സിനിമകളിലൂടെയും സുരാഗ് എന്ന ജനപ്രിയ പരമ്പരയിലൂടെയും പ്രശസ്തനായ നടനാണ് […]
Read more

പുനർജനി പദ്ധതിയിൽ വി.ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണം; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി ഡി സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. വി ഡി സതീശൻ എംഎൽഎ എന്ന നിലയി വിദേശയാത്ര നടത്തുന്നതിന് നിയമസഭ സെക്രട്ടറിയേറ്റിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ല. ആഭ്യന്തര വകുപ്പിൻ്റെ അനുമതിയും കിട്ടിയിട്ടില്ലെന്നും എം. വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വി ഡി സതീശൻ ഫണ്ട് ചോദിക്കുന്ന വീഡിയോ എം. വി ഗോവിന്ദൻ വാർത്താസമ്മേളനത്തിനിടെ പ്രദർശിപ്പിക്കുകയും ചെയ്തു. വിദേശത്ത് പോയി ഫണ്ട് […]
Read more

അജിന്‍ക്യ രഹാനെ പടിയിറങ്ങുന്നത് അപൂര്‍വ്വ റെക്കോര്‍ഡുകളോടെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ്വമായ റെക്കോര്‍ഡുകളിലൊന്നുമായാണ് അജിന്‍ക്യ രഹാനെ പടിയിറങ്ങുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിച്ചവരില്‍ തോല്‍വി അറിയാത്ത ക്യാപ്റ്റനെന്ന നേട്ടവുമായിട്ടാണ് രഹാനെ മടങ്ങുന്നത്. നായകനായി ഇറങ്ങിയ 6 ടെസ്റ്റുകളില്‍ 4 എണ്ണത്തില്‍ ജയം നേടുകയും 2 എണ്ണം സമനിലയിലാക്കുകയും ചെയ്ത അദ്ദേഹം ഒരു മത്സരത്തില്‍ പോലും പരാജയം അറിഞ്ഞിട്ടില്ല. തോല്‍വിയറിയാത്ത ക്യാപ്റ്റന്മാരുടെ എക്‌സ്‌ക്ലൂസീവ് ക്ലബ്ബ് ഇന്ത്യക്കായി 38 ടെസ്റ്റ് ക്യാപ്റ്റന്മാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നാല് പേര്‍ മാത്രമാണ് തോല്‍വി അറിയാതെ പദവി വിട്ടിട്ടുള്ളത്. കെ […]
Read more

 ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്‌സി മാറ്റത്തില്‍ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഡൽഹി: ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ ടീം കാവി നിറത്തിലുള്ള ജേഴ്‌സി ധരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ വിവാദം. ആരാധകരുടെയും ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പാണ് ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നത്. രാജ്യത്തിന്റെ പരമ്പരാഗത നീല ജേഴ്‌സി മാറ്റിയതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരേന്‍ റാസ്‌കിന്‍ഹ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തി. ഇന്ത്യന്‍ ഹോക്കിയുടെ ഐഡന്റിറ്റിയുമായി ദീര്‍ഘകാലമായി ഇഴചേര്‍ന്നുനില്‍ക്കുന്ന നീല നിറം മാറ്റിയത് ലജ്ജാകരമാണെന്നാണ് റാസ്‌കിന്‍ഹ വിമര്‍ശിച്ചത്. വിമര്‍ശനങ്ങള്‍ ശക്തമായതോടെ വിശദീകരണവുമായി ഹോക്കി ഇന്ത്യ രംഗത്തെത്തി. കളിക്കാരുടെയും പരിശീലകരുടെയും സപ്പോര്‍ട്ട് […]
Read more

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലെത്തിയേക്കും

കൊല്‍ക്കത്ത: അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കൊല്‍ക്കത്തയില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ വെച്ചാകും മത്സരമെന്നാണ് ബ്രസീലിയന്‍ മാധ്യമമായ ജി ഇ ഗ്ലോബോ (GE Globo) റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രസീലിന്റെ ദേശീയ ടീം ഇന്ത്യയിലെത്തുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാകും. 2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കാനാണ് ബ്രസീല്‍ ഒരുങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുക. സെപ്റ്റംബര്‍ […]
Read more

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

തിരുവനന്തപുരം: പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടൻ നിവിൻ പോളി പറഞ്ഞു. തന്റെ ആദ്യകാല സ്‌കിറ്റിലെ ഡയലോഗാണിതെന്ന് വ്യക്തമാക്കിയ നിവിൻ അഴിമതിക്കെതിരായ പോരാട്ടം സ്‌കൂളുകളിലും കോളേജുകളിലും നിന്നു തന്നെ ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രോജക്ട് സീറോ – വിജിലൻസ് കമാൻഡോ യുവജന ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നിവിൻ പോളിയെ വിജിലൻസ് കമാൻഡോ ബാഡ്ജ് അണിയിച്ച് സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് […]
Read more

സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കും, ഹെപ്പറ്റൈറ്റിസ് വാക്സിനേഷൻ വ്യാപകമാക്കും: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി പോലുള്ള മാരകരോഗങ്ങൾ എത്രയും വേഗം കണ്ടെത്താനും വാക്‌സിനേഷൻ വ്യാപകമാക്കാനും നടപടിയെടുക്കുമെന്നു ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം എത്രയും വേഗം പരിഹരിക്കും. കൂടാതെ പുതിയതായി മരുന്നുകൾ വാങ്ങുന്നതിനായി ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ഐക്യത്തോടെ പ്രവർത്തിക്കുന്നവരാണ് നമ്മൾ എന്നതാണ് സംസ്ഥാനത്തിന്റെ നേട്ടം. […]
Read more

ബഹിരാകാശ സാങ്കേതികവിദ്യ രാജ്യത്തിന്റെയും മനുഷ്യരാശിയുടെയും പുരോഗതിക്ക് വിനിയോഗിക്കണം: ഗവർണർ 

തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ബിരുദധാരികൾ നേടിയ അറിവും ഗവേഷണ മികവും രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി വിനിയോഗിക്കണമെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. ഐ ഐ എസ് ടി വലിയമല ക്യാമ്പസിൽ നടന്ന 14-ാമത് ബിരുദദാന ചടങ്ങിൽ ബിരുദദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബിരുദവും മെഡലുകളും സമ്മാനിക്കുന്നതിനേക്കാൾ, രാജ്യത്തിന്റെ ഭാവി നിർമിക്കുന്ന യുവപ്രതിഭകൾക്കൊപ്പമുള്ള ഈ നിമിഷമാണ് തനിക്ക് അഭിമാനകരമെന്ന് ഗവർണർ പറഞ്ഞു. മാതാപിതാക്കളുടെയും അധ്യാപകരുടെയും ത്യാഗവും സമർപ്പണവുമാണ് വിദ്യാർഥികളുടെ […]
Read more

Recent News