Category: latest

ഐസിസി ഏകദിന റാങ്കിംഗ്: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ശുഭ്മാന്‍ ഗില്‍

ദുബായ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ തിരിച്ചടികള്‍ക്കിടയിലും, ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ 2-1ന് പരാജയപ്പെട്ടെങ്കിലും, പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് 26 കാരനായ ഗില്‍ പുറത്തെടുത്തത്. ഇന്ത്യയുടെ ടോപ് സ്‌കോററായ അദ്ദേഹം മൂന്ന് മത്സരങ്ങളില്‍ നിന്നായി ആകെ 188 റണ്‍സ് അടിച്ചെടുത്തു. എജ്ബാസ്റ്റണില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 80 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്. തുടര്‍ന്നുള്ള മത്സരങ്ങളിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനായി. […]
Read more

പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം; സർക്കാരിന് തിരിച്ചടി

കൊച്ചി: സംസ്ഥാന പൊലീസ് സംഘടനകളുടെ പുനഃക്രമീകരണത്തിൽ സർക്കാരിന് തിരിച്ചടി. പൊലീസ് അസോസിയേഷൻ പുനഃസംഘടിപ്പിച്ച ആഭ്യന്തര വകുപ്പ് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ആഭ്യന്തര വകുപ്പ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ ഭാരവാഹികൾ നൽകിയ ഹ‍ർജിയിലാണ് നടപടി. സർക്കാർ ഉത്തരവ് നിയമ വിരുദ്ധമാണെന്നും സംഘടന രൂപീകരിക്കാനുള്ള ഭരണഘടനാ അവകാശത്തിന്‍റെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. 47 വർഷമായി പ്രവർത്തിക്കുന്ന സംഘടനയിലെ അംഗത്വ ഘടന പുനഃസംഘടിപ്പിച്ചത് എന്തിനെന്ന് വ്യക്തമാക്കിയില്ല. സായുധ സേനാംഗങ്ങളുടെ മൗലികാവശാത്തിൽ […]
Read more

പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാർഗനിർദേശം വേണം; നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

ഡൽഹി: സുരക്ഷസേനകളുടെ പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാര്‍​ഗനിര്‍ദേശം തയാറാക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. ദില്ലിയിലെ വിദ്യാർത്ഥി സമരത്തിന് നേരെയുണ്ടായ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ദില്ലി സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. സമരക്കാർക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ച് ജവാന് എതിരെ സിആർപിഎഫ് കേസിന് അനുവാദം നൽകില്ല. മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടിയെന്നാണ് സിആർപിഎഫ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. അസാധാരണ സാഹചര്യങ്ങളിൽ സേനകൾക്ക് ചില നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ഇതിൽ ഒന്നാണ് പെല്ലറ്റ് ഗൺ […]
Read more

പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം; സർക്കാരിന് തിരിച്ചടി

കൊച്ചി: സംസ്ഥാനത്തെ പൊലീസ് സംഘടനകളുടെ പുനഃക്രമീകരണത്തിൽ സർക്കാരിന് തിരിച്ചടി. പൊലീസ് അസോസിയേഷൻ പുനഃസംഘടിപ്പിച്ച ആഭ്യന്തര വകുപ്പ് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ആഭ്യന്തര വകുപ്പ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ ഭാരവാഹികൾ നൽകിയ ഹ‍ർജിയിലാണ് നടപടി. സർക്കാർ ഉത്തരവ് നിയമ വിരുദ്ധമാണെന്നും സംഘടന രൂപീകരിക്കാനുള്ള ഭരണഘടനാ അവകാശത്തിന്‍റെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. 47 വർഷമായി പ്രവർത്തിക്കുന്ന സംഘടനയിലെ അംഗത്വ ഘടന പുനഃസംഘടിപ്പിച്ചത് എന്തിനെന്ന് വ്യക്തമാക്കിയില്ല. സായുധ സേനാംഗങ്ങളുടെ മൗലികാവശാത്തിൽ […]
Read more

ട്രെയിൻ യാത്രയ്ക്കിടെ പുതപ്പ് ലഭ്യമാക്കിയില്ല; റെയിൽവേയ്ക്ക് പിഴ

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ പുതപ്പ് ലഭ്യമാക്കാതിരുന്നതിന് പിന്നാലെ റെയിൽവേയ്ക്ക് 25000 രൂപ പിഴ. രണ്ട് യാത്രക്കാർക്കുകൂടി ഒരു പുതപ്പ് മാത്രമാണ് ലഭിച്ചതെന്ന പരാതിയിലാണ് റെയിൽവേയ്ക്ക് സേവനത്തിൽ വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തി ഡൽഹി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴ വിധിച്ചത്. ട്രെയിനിൽ ആർ.എ.സി. ടിക്കറ്റിൽ യാത്രചെയ്ത പരസ്പരം അപരിചിതരായ രണ്ട് യാത്രക്കാർക്ക് ഉപയോഗിക്കാൻ ഒരു പുതപ്പ് നൽകിയെന്നായിരുന്നു പരാതി. 2022 ഒക്ടോബർ 28-ന് പരാതിക്കാരൻ പ്രയാഗ്‌രാജിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിനിൽ ആർ.എ.സി. ടിക്കറ്റിലായിരുന്നു യാത്ര. മറ്റൊരു യാത്രക്കാരനൊപ്പം ഒരേ […]
Read more

അസമിൽ വെള്ളപ്പൊക്കം; മരണം 78 ആയി

ഗുവാഹത്തി: അസമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു. ശിവസാഗർ, ഗോലാഘട്ട് ജില്ലകളിൽ മൂന്ന് പേരുടെ മരണമാണ് പുതിയതായി സ്ഥിരീകരിച്ചത്. ഇതോടെ ഈ വർഷത്തെ വെള്ളപ്പൊക്ക ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം 78 ആയതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എ.എസ്.ഡി.എം.എ.) അറിയിച്ചു. ഏഴു ജില്ലകളിലായി മൂന്നു ലക്ഷത്തോളം ആളുകൾ പ്രളയക്കെടുതിയിൽ തുടരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 21 റവന്യൂ സർക്കിളുകളിലെയും 551 ഗ്രാമങ്ങളിലെയും ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലാണ്. 21,523.08 ഹെക്ടറിലെ […]
Read more

ഹരിയാനയിൽ ലൈംഗികാതിക്രമത്തിന് ഇരയായ 11 വയസുള്ള പെണ്‍കുട്ടി പ്രസവിച്ചു

ന്യൂഡൽഹി: ഹരിയാനയിൽ ലൈംഗികാതിക്രമത്തിന് ഇരയായ 11 വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ചു. യമുനാനഗറിലെ ഡിസ്ട്രിക്റ്റ് സിവില്‍ ആശുപത്രിയിലാണ് കുട്ടി പ്രസവിച്ചത്. ബുധനാഴ്ചയാണ് കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് യമുനാനഗർ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജതീന്ദർ സിങ് വ്യക്തമാക്കി. ജനിച്ച പെണ്‍കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ പെണ്‍കുട്ടിയുടെ കുടുംബം സമ്മതിച്ചതായി പോലീസ് അറിയിച്ചു.മെയ് മാസത്തിലാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന […]
Read more

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മെറ്റ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മെറ്റ. പ്രധാനമന്ത്രിയുടെ അക്കൗണ്ടിന് കൂടുതല്‍ മേല്‍നോട്ടമുണ്ടാകുമെന്ന് മെറ്റ കത്തിൽ അറിയിച്ചു. പ്രധാനമന്ത്രിയുടെയും വിഐപികളുടെയും പോസ്റ്റുകളില്‍ പരാതി ലഭിച്ചാല്‍ നടപടി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അടക്കം പരിശോധനകള്‍ക്ക് ശേഷമായിരിക്കും എന്നാണ് മെറ്റ കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നത്. അതേസമയം പോസ്റ്റ് നീക്കിയത് സാങ്കേതിക പിഴവാണെന്ന മെറ്റയുടെ വാദം കേന്ദ്ര ഐടി മന്ത്രാലയം തളളി. വരും ദിവസങ്ങളില്‍ മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. […]
Read more

പ്ലസ് ടു വിദ്യാർത്ഥിനി വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ. വർക്കല ചെറുന്നിയൂർ സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനി അനന്യ (17)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് വീട്ടുവളപ്പിലെ കുളിമുറിയിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുന്നിയൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു അനന്യ.
Read more

തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തോൽവി; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് എ.എന്‍ ഷംസീര്‍

മലപ്പുറം: ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ. എന്‍ ഷംസീര്‍. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളി. വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തെ പ്രതിരോധിക്കുന്നതില്‍ ശക്തിയുണ്ടായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളും അയ്യപ്പ സംഗമവും എല്ലാം പരാജയത്തിന് കാരണങ്ങളായെന്നും എ.എന്‍ ഷംസീര്‍ തുറന്നടിച്ചു. ഇങ്ങനെ തോൽക്കുമെന്ന് വിചാരിച്ചില്ല. മൂന്നാം ഭരണം പ്രതീക്ഷിച്ചു, പോസ്റ്റൽ വോട്ട് എണ്ണിയപ്പോ ലീഡായിരുന്നു, പിന്നെ എല്ലാം ഒലിച്ച് പോയെന്നും ഷംസീർ പറയുകയുണ്ടായി. സിപിഎം സംസ്ഥാന സമിതിയും പിന്നീട് […]
Read more

Recent News