Category: latest

ആലുവയില്‍ നിന്ന് കാണാതായ 12 കാരിയെ കണ്ടെത്തി

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ പന്ത്രണ്ട് വയസ്സുകാരിയെ കണ്ടെത്തി. ആലുവ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ കൈയില്‍ നിന്ന് പുസ്തകം വാങ്ങാന്‍ എന്ന് പറഞ്ഞായിരുന്നു പെൺകുട്ടി ഇറങ്ങിയത്. നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ കിട്ടിയത്. സുഹൃത്തിനൊപ്പമാണ് കുട്ടി പോയത്. ഇൻസ്റ്റഗ്രാം വഴി സുഹൃത്തിന്റെ ഫോൺ ട്രേസ് ചെയ്താണ് കണ്ടെത്തിയത്. നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ആലുവ പൊലീസ് കുട്ടിയുമായി നാട്ടിലേക്ക് […]
Read more

ലോകത്തെ മൂല്യമേറിയ ഫുട്‌ബോള്‍ താരങ്ങളായി യമാലും ഹാളണ്ടും

ഫുട്‌ബോള്‍ ലോകകപ്പിന് ശേഷം ലോകത്തെ മൂല്യമേറിയ ഫുട്‌ബോള്‍ താരങ്ങളായി സ്പാനിഷ് കൗമാര താരം ലമീന്‍ യമാലും നോര്‍വേ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ടും. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 1760 കോടി രൂപയാണ് യമാലിന്റെയും ഹാളണ്ടിന്റെയും വിപണി മൂല്യം. അതായത്, മൂന്നാം സ്ഥാനത്തുള്ള എംബാപ്പെയെക്കാള്‍ 160 കോടി രൂപ അധികം.ഫുട്‌ബോള്‍ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ലമിന്‍ യമാലിന്റെ മൂല്യം ഉയരുകയായിരുന്നു. മാഞ്ചെസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളന്‍ഡിനൊപ്പം ലോകത്തിലെ ഏറ്റവും വിലകൂടിയ താരമെന്ന പദവി ഇപ്പോള്‍ യമാലിനുണ്ട്. ഹാളണ്ടും […]
Read more

നവജാത ശിശുവിനെ ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ ഉപേക്ഷിച്ചു

മലപ്പുറം: മലപ്പുറം സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി സ്ഥലംവിട്ടു. നിലമ്പൂര്‍-അകമ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് സംഭവം. കുഞ്ഞ് മരിച്ചു. ചാലിയാര്‍ സ്വദേശിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചുപോയത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയില്‍ എത്തിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. അതിനിടയില്‍ ശുചിമുറിയില്‍ പ്രസവിച്ച യുവതി കുട്ടിയെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. രാവിലെ ശുചിമുറി വൃത്തിയാക്കാന്‍ എത്തിയ സ്റ്റാഫ് ആണ് ബക്കറ്റില്‍ നവജാത ശിശുവിനെ […]
Read more

സൗദിയിൽ ആ​ഗസ്റ്റിലും ചൂട് കുറയില്ല; ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

റിയാദ്: സൗദിയിൽ വേനൽക്കാലത്തിന്റെ അവസാനമായ ആ​ഗസ്റ്റിലും ചൂട് കുറയില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം സാധാരണയുണ്ടാവാറുള്ള താപനിലയേക്കാൾ കൂടുതലായിരിക്കും മിക്ക പ്രവിശ്യകളിലും ഇത്തവണയെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ കേന്ദ്രത്തിന്റെ ഔദ്യോ​ഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനിയാണ് ഇതു സംബന്ധിച്ച ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. സൗദിയിൽ വേനൽക്കാലത്ത് കൂടുതൽ മഴ ലഭിക്കുന്ന ജിസാൻ, അസീർ, അൽ ബഹ പ്രവിശ്യകളിലും തബൂക്ക്, മദീന, മക്ക, നജ്റാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഇത്തവണ മഴ സാധാരണ അളവിലും […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയില്‍ വിട്ടു

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്തിനേയും ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനേയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്ക് ആണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഇരുവരെയും കൊല്ലം പൊലീസ് ക്ലബ്ബില്‍ വച്ച് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ എസ്‌ഐടി നേരത്തെ നല്‍കിയിരുന്നു. 2024-25 ല്‍ ഇവരുടെ ഭരണ കാലഘട്ടത്തില്‍ വലിയ തോതില്‍ സ്വര്‍ണക്കൊള്ള നടന്നു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. 2025ലെ ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി […]
Read more

മയക്കുമരുന്ന് കടത്ത്; അസീറിൽ അഞ്ച് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയിലേക്ക് വൻതോതിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച അഞ്ച് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. അസീർ പ്രവിശ്യയിൽ വെച്ചാണ് എത്യോപ്യൻ പൗരന്മാരായ അഞ്ച് പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കിയത്. അദ്ദീസ് അലം തെകായ് തസ്മ, ഖതാശു ഗബ്രി ബർഹാൻ മസ്ഖൻ, മുർഷിദ് മർഹാന ഖസസു ഖർമദഹൻ, തക്‌ലായി നഖ്ഷ് അബ്രഹ ലജൻ, ​ഗബ്രി അബ്രഹ ഹിഫ്തായ് എന്നീ എത്യോപ്യൻ പൗരന്മാരാണ് പിടിയിലായി ശിക്ഷിക്കപ്പെട്ടത്. രാജ്യത്തേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നതിനിടെ സുരക്ഷാ സേനയുടെ പിടിയിലാവുകയായിരുന്നു ഇവർ. അന്വേഷണത്തിൽ […]
Read more

കോട്ടയത്ത് നവജാതശിശുക്കളെ വിൽക്കുന്ന മാഫിയ; രണ്ട് പേർ അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് നവജാതശിശുക്കളെ വിൽക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി യുവതിയുടെ പരാതി. അസം സ്വദേശിനിയായ 22കാരി നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി സ്വദേശി രാജന്‍, വാഗമണ്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് ഗര്‍ഭിണിയായ പെൺകുട്ടിയുടെ പരാതിയില്‍ പിടിയിലായത്. സംഭവത്തില്‍ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം നടത്തും. അര്‍ജുന്റെ സഹോദരീ ഭര്‍ത്താവാണ് കൂട്ടുപ്രതിയായ രാജന്‍. ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞ യുവതി സമൂഹമാധ്യമത്തിലൂടെ പ്രസവത്തിന് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ […]
Read more

സൗദിയിൽ പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കാൻ പരിശോധന കർശനമാക്കി ഹെറിറ്റേജ് കമ്മീഷൻ

റിയാദ്: സൗദി അറേബ്യയിലെ ചരിത്ര പൈതൃക കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കി ഹെറിറ്റേജ് കമ്മീഷൻ. മൂന്ന് മാസത്തിനിടെ നടത്തിയ ഫീൽഡ് പരിശോധനകളിലായി 55 ലംഘനങ്ങളാണ് കണ്ടെത്തിയത്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ പൈതൃക കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ലംഘനങ്ങൾ കണ്ടെത്തുന്നതിനായി സമൂഹ മാധ്യമങ്ങളിലും നിരീക്ഷണം ശക്തമായിരുന്നു. റിയാദ്, ഖസീം, അസീർ, തബൂക്ക്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ ബഹ എന്നിവിടങ്ങളിലെ പുരാവസ്തു കേന്ദ്രങ്ങളിൽ നിന്നായി 16 കേസുകളാണ് ഫീൽ‍ഡ് പരിശോധനകളിലായി രജിസ്റ്റർ ചെയ്തത്. […]
Read more

റിയാദിലെ കിങ് അബ്ദുൽ അസീസ് ബസ് സ്റ്റേഷൻ താത്കാലികമായി അടച്ചിടുന്നു

റിയാദ്: റിയാദ് പൊതു ​ഗതാ​ഗത സംവിധാനത്തിന് കീഴിലുള്ള കിങ് കിങ് അബ്ദുൽ അസീസ് (B03) ഡെഡിക്കേറ്റഡ് ലൈൻ ബസ് സ്റ്റേഷൻ താത്കാലികമായി അടച്ചിടുന്നു. റോഡ് വികസന പ്രവ‍ത്തികൾ നടക്കുന്നതിന്റ ഭാ​ഗമായി ജൂലൈ 31 മുതൽ പരമാവധി 10 ദിവസത്തേക്കാണ് നിയന്ത്രണം. തലസ്ഥാന നഗരിയിലെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ഗതാഗതം കൂടുതൽ എളുപ്പമാക്കുന്നതിനായി, ഈ മാസം തുടക്കത്തിൽ റിയാദ് ബസ് നെറ്റ്‌വർക്കിലെ റൂട്ട് 440 സർവീസ് ആരംഭിക്കുകയും ഇതിനെ റൂട്ട് 13-മായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ […]
Read more

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന, കേരളത്തെ ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിക്കും; മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ദേശീയപാതകളില്‍ 24 മണിക്കൂറും വാഹന പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ് കിലോമീറ്റര്‍ വീതമുള്ള ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളെ വിന്യസിക്കും. അമിതവേഗം തടയല്‍, അപകടങ്ങള്‍ കുറയ്ക്കല്‍, ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വര്‍ധിപ്പിക്കല്‍ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. റോഡപകടങ്ങളില്‍ പ്രധാന കാരണം അമിതവേഗമാണെന്ന […]
Read more

Recent News