സൗദി അറേബ്യയിലെ തൊഴിലിടങ്ങളിൽ നഴ്സറികൾ വരുന്നു
റിയാദ്: ജോലിക്ക് പോകുമ്പോൾ കുഞ്ഞുങ്ങളുടെ സുരക്ഷയെയും പരിചരണത്തെയും കുറിച്ച് ഓർത്ത് ഇനി സൗദി അറേബ്യയിലെ ജീവനക്കാർക്ക് മനസ്താപം വേണ്ട. സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രമുഖ തൊഴിലിടങ്ങളിൽ കിന്റർഗാർട്ടനുകളും നഴ്സറികളും സ്ഥാപിക്കാനുള്ള വിപുലമായ പദ്ധതിക്ക് രാജ്യം തുടക്കമിട്ടു. ഔദ്യോഗിക ജീവിതവും കുടുംബ ഉത്തരവാദിത്തങ്ങളും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാൻ ജീവനക്കാരെ പ്രാപ്തരാക്കുന്നതിനൊപ്പം, ദേശീയ പ്രതിഭകളെ ശാക്തീകരിക്കുക എന്ന തന്ത്രപരമായ ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്. കുട്ടികൾ തൊഴിലിടത്തിന് സമീപം സുരക്ഷിതരാണെന്ന ഉറപ്പ് മാതാപിതാക്കളുടെ മാനസിക സമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്ന് മാനവ […]
Read more

