Category: latest

തമിഴ്‌നാട്ടിൽ മദ്യ വിൽപ്പന ശാലകൾക്ക് പൂട്ട് വീഴുന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ മദ്യ വിൽപ്പന ശാലകൾക്ക് പൂട്ട് വീഴുന്നു. തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള മദ്യവിൽപനാ കേന്ദ്രമായ ടാസ്മാകിന്റെ 717 ഔട്ട്‍ലറ്റുകൾ പൂട്ടാൻ ടിവികെ സർക്കാർ ഉത്തരവിട്ടു. സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ,ആരാധനാലയങ്ങൾ എന്നിവയ്ക്ക് സമീപം 500 മീറ്റർ ദൂരപരിധിയിലുള്ള വിൽപന ശാലകളാണ് അടയ്ക്കുക. സാമൂഹിക ക്ഷേമത്തിനും പൊതുജനങ്ങളുടെ താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾക്കിടയിലാണ് ഈ നീക്കം. ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 വിൽപന ശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 വിൽപന ശാലകളും, ബസ് സ്റ്റേഷനുകൾക്ക് സമീപമുള്ള 255 […]
Read more

പിണറായി വിജയൻ ഇനി വാടക വീട്ടിൽ

തിരുവനന്തപുരം: പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു. ബേക്കറി ജങ്ഷനിലെ വീട്ടിലേക്കാണ് മാറിയത്. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു. വാടക വീട്ടിലെത്തിയ പിണറായി വിജയനെ മുൻ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി എന്നിവർ സ്വീകരിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമാണ് പിണറായി വിജയനെത്തിയത്. കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത സാഹചര്യത്തിൽ നിലവിൽ കാവൽ മുഖ്യമന്ത്രിയായി അദ്ദേഹം തുടരുകയാണ്. പദവി ഒഴിയുന്നതോടെ തിരുവനന്തപുരത്തെ എകെജി സെന്ററിന് സമീപമുള്ള സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്കായി […]
Read more

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കനത്ത മഴ, ഇടിമിന്നൽ മുന്നറിയിപ്പ്

കൊച്ചി: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടെന്നും, വരുന്ന 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മാത്രമല്ല, വരുന്ന 14, 15 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പതിനാലാം തീയതി മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 15ന് മലപ്പുറം, കോഴിക്കോട്, […]
Read more

വിമാന യാത്രികരുടെ അവകാശസംരക്ഷണത്തിന് കർശന നടപടി

മസ്‌കത്ത്: വിമാന യാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി കർശന നടപടികൾ സ്വീകരിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി, സർവീസ് റദ്ദാക്കിയാൽ ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകുകയോ പകരം വിമാന സൗകര്യം ഒരുക്കുകയോ വേണം, ലഗേജ് നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം നൽകണം, ഒമാൻ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും യാത്രക്കാരുടെ അവകാശ സംരക്ഷണ നിയമം ബാധകമാണ്. വിമാനം ആറ് മണിക്കൂറിൽ കൂടുതൽ വൈകിയാൽ യാത്രക്കാർക്ക് താമസം, ഭക്ഷണം, യാത്ര സൗകര്യം എന്നിവ നൽകാൻ എയർലൈനുകൾ ബാധ്യസ്ഥരാണ്. സർവീസ് റദ്ദാക്കിയാൽ […]
Read more

സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ബസ് സർവീസിന് വൻ സ്വീകാര്യത

ദമ്മാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ബസ് സർവീസിന് വൻ സ്വീകാര്യത. മേഖലയിലെ ബസ് സർവീസുകൾ ബസ് സർവീസുകൾ ഉപയോഗപ്പെടുത്തിയ യാത്രക്കാരുടെ എണ്ണം 90 ലക്ഷം പിന്നിട്ടതായി ഈസ്റ്റേൺ പ്രൊവിൻസ് മുനിസിപ്പാലിറ്റി അറിയിച്ചു. റോഡുകളിലെ തിരക്ക് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ യാത്രാരീതികൾ പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതിക്ക് സാധിച്ചതായി മുനിസിപ്പാലിറ്റി വക്താവ് ഫൈസൽ അൽ സഹ്‌റാനി വ്യക്തമാക്കി. ദമ്മാം, അൽ ഖോബാർ, ഖത്തീഫ് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള കാര്യക്ഷമമായ സർവീസുകൾക്ക് പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ്. അത്യാധുനിക സൗകര്യങ്ങളോട് […]
Read more

ഒമാനിൽ പഴയ ടയറുകളുടെ വിൽപനക്ക് കർശന നിരോധനം

മസ്‌കത്ത്: ഒമാനിലെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമായി ഉപയോഗിച്ച ടയറുകളുടെയും കാലാവധി കഴിഞ്ഞ പുതിയ ടയറുകളുടെയും വിൽപനയ്ക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കർശന നിയന്ത്രണം ഏർപ്പെടുത്തി. ഗുണനിലവാരമില്ലാത്ത ടയറുകൾ വിപണിയിലെത്തുന്നത് തടയാനും അതുവഴി വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഈ നിയമമനുസരിച്ച് ഒമാനിൽ എല്ലാത്തരം ഉപയോഗിച്ച ടയറുകളുടെയും വിൽപന പൂർണമായും നിരോധിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഉപയോഗിക്കാത്ത പുതിയ ടയറുകളാണെങ്കിൽ പോലും നിശ്ചിത സമയപരിധി കഴിഞ്ഞവ വിൽക്കാൻ പാടുള്ളതല്ല. അതായത് യാത്രാ കാറുകൾ, ബസുകൾ, ലൈറ്റ് ട്രക്കുകൾ […]
Read more

മുക്കുപണ്ടമെന്നു കരുതി മോഷ്ടാക്കൾ ഉപേക്ഷിച്ചത് ഡയമണ്ട് നെക്ലേസും കമ്മലും

കാസർകോട്: 45 പവൻ മോഷ്ടിക്കുന്നതിനിടെ മോഷ്ടാക്കൾ സംഭവിച്ചത് വൻ അബദ്ധം. മുക്കുപണ്ടമെന്ന ധാരണയിൽ ഉപേക്ഷിച്ചത് ഡയമണ്ട് നെക്ലേസും കമ്മലു. വൻ തുക നഷ്ടമായെങ്കിലും മോഷ്ടാക്കൾക്ക് പറ്റിയ അബദ്ധം വീട്ടുകാർക്ക് അല്പം ആശ്വാസത്തിനുള്ള വക നൽകിയിട്ടുണ്ട്.ഞായറാഴ്ച പൂച്ചക്കാട്ടെ പൂട്ടിയിൽ വീട്ടിൽ നിന്നും 45 പവൻ സ്വർണ്ണവും 50000 രൂപയും മോഷണം പോയിരുന്നു. സർവ്വവും നഷ്ടപ്പെട്ടു എന്ന് കരുതിയ കുടുംബത്തിന് അല്പം ആശ്വാസമായിരുന്നു മോഷ്ടാക്കളുടെ ഈ അബദ്ധം. മോഷണം നടത്തി തിരിച്ചു പോകുമ്പോൾ മുക്കുപണ്ടം എന്ന് കരുതി മുറ്റത്തേക്ക് വലിച്ചെറിഞ്ഞത് […]
Read more

സ്റ്റാലിനെ നേരിൽക്കണ്ട് വിജയ്

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ് സ്റ്റാലിനും വിജയിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും എം.കെ. സ്റ്റാലിനും ചേർന്ന് വിജയിയെ സ്വീകരിച്ചു. എം.കെ. സ്റ്റാലിന്റെ വീട്ടിലെത്തിയ വിജയിയെ കൈകൊടുത്ത് കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന ഉദയനിധി സ്റ്റാലിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വിജയിയെ ഹസ്തദാനം ചെയ്ത് കെട്ടിപ്പിടിച്ച് വീടിനത്തേക്ക് ആനയിക്കുന്ന എം.കെ. സ്റ്റാലിനേയും ദൃശ്യങ്ങളിൽ കാണാം. […]
Read more

കോഴിക്കോട് കടകളിലെ ജീവനക്കാർ പരസ്പരം ഏറ്റുമുട്ടി, കേസ് എടുത്ത് പോലീസ്

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് കടകളിലെ ജീവനക്കാർ പരസ്പരം ഏറ്റുമുട്ടി. തൊട്ടടുത്ത് പ്രവർത്തിക്കുന്ന കൂൾബാർ ജീവനക്കാരനും ഹോട്ടൽ ജീവനക്കാരനും തമ്മിലാണ് സംഘർഷം ഉണ്ടായത്. കൂൾബാറിലേക്ക് വന്നവരെ ഹോട്ടലിലേക്ക് വിളിച്ചുകയറ്റിയതാണ് ഏറ്റുമുട്ടലിൽ കാരണമായത്. ഹോട്ടൽ ജീവനക്കാരൻ ഫിലിപ്പും കൂൾബാർ ജീവനക്കാരൻ മുനവ്വർ താജും ആണ് ഏറ്റുമുട്ടിയത്. ഹോട്ടലിലേക്ക് വിളിച്ചുകയറ്റിയത് ചോദ്യം ചെയ്ത മുനവ്വർ ഫിലിപ്പിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഫിലിപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടൽ ഉടമയുടെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
Read more

തമിഴ്നാട്ടിൽ ട്വിസ്റ്റുകൾ അവസാനിക്കുന്നില്ല

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ ട്വിസ്റ്റുകൾ അവസാനിക്കുന്നില്ല. കന്നിയങ്കത്തിൽ ടിവികെ അധികാരത്തിലെത്തുകയും വിജയ് മുഖ്യമന്ത്രിയാവുകയും ചെയ്തതിനു പിന്നാലെ പ്രതിപക്ഷ പാർട്ടികൾക്കുള്ളിൽ വിള്ളൽ വീഴുന്നതായി റിപ്പോർട്ട്. ആദ്യം ഇന്ത്യാസഖ്യത്തിൽ ആയിരുന്നുവെങ്കിൽ ഇപ്പോൾ എഐഎഡിഎംകെയ്ക്കുള്ളിലാണ് ഭിന്നത രൂക്ഷമായിരിക്കുന്നതെന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനി സ്വാമി ജില്ലാ സെക്രട്ടറിമാരുടെ യോഗം വിളിച്ച സമയത്ത് വിമത നേതാക്കൾ എംഎൽഎമാരുടെ യോഗം വിളിച്ചതായാണ് റിപ്പോർട്ട്. എടപ്പാടി പളനി സ്വാമി രാജിവെക്കണമെന്ന് ഒരു കൂട്ടം എംഎൽഎമാരും ആവശ്യപ്പെട്ടതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ […]
Read more

Recent News