കോഴിക്കോട്: കോഴിക്കോട് മുക്കത്ത് കടകളിലെ ജീവനക്കാർ പരസ്പരം ഏറ്റുമുട്ടി. തൊട്ടടുത്ത് പ്രവർത്തിക്കുന്ന കൂൾബാർ ജീവനക്കാരനും ഹോട്ടൽ ജീവനക്കാരനും തമ്മിലാണ് സംഘർഷം ഉണ്ടായത്. കൂൾബാറിലേക്ക് വന്നവരെ ഹോട്ടലിലേക്ക് വിളിച്ചുകയറ്റിയതാണ് ഏറ്റുമുട്ടലിൽ കാരണമായത്. ഹോട്ടൽ ജീവനക്കാരൻ ഫിലിപ്പും കൂൾബാർ ജീവനക്കാരൻ മുനവ്വർ താജും ആണ് ഏറ്റുമുട്ടിയത്. ഹോട്ടലിലേക്ക് വിളിച്ചുകയറ്റിയത് ചോദ്യം ചെയ്ത മുനവ്വർ ഫിലിപ്പിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഫിലിപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടൽ ഉടമയുടെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
Related Posts
ബാലരാമപുരം ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം; മദ്യം ഉൾപ്പെടെ കവർന്ന
തിരുവനന്തപുരം: ബാലരാമപുരം ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം. മദ്യം ഉൾപ്പെടെ മോഷ്ടിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. ബിവറേജസിന്റെ വാതിലുകൾ കുത്തിത്തുറന്നാണ്…
പാലക്കാട് എക്സൈസിൽ 59 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
പാലക്കാട്: പാലക്കാട് എക്സൈസിൽ 8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റി ഉത്തരവിറക്കി. പിന്നാലെമാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് സ്ഥലംമാറ്റ നടപടിയെന്ന…
ഉഷ്ണതരംഗത്തിന് സാധ്യത; തൃശ്ശൂരിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ ( പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ ശിഖ…
