Category: latest

മുഖ്യമന്ത്രി തർക്കത്തിൽ വിമർശനവുമായി സമസ്ത മുഖപത്രം

കോഴിക്കോട് : 102 സീറ്റുകളുമായി യുഡിഎഫ് വിജയിച്ചിട്ടും കോൺഗ്രസിൽ തുടരുന്ന മുഖ്യമന്ത്രി തർക്കത്തിൽ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. കോൺഗ്രസിന് ജയിപ്പിച്ചു വിട്ടവരോട് പ്രതിപത്തിയില്ലെന്നും, പാർട്ടിക്കുള്ളിലെ തർക്കങ്ങൾ തീർക്കാൻ ശേഷിയുള്ള നേതൃത്വമില്ലെന്നും സമസ്ത മുഖപത്രം സുപ്രഭാതം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും കേന്ദ്ര നേതൃത്വത്തിന്റെ കഴിവില്ലായ്മയുമാണ്. ഭരണ മാറ്റത്തിന് വോട്ട് ചെയ്തവരെ കോൺഗ്രസ് പരിഹസിക്കുകയാണ്. നേതാക്കളെ ബോധ്യപ്പെടുത്താൻ കഴിയാത്ത നേതൃത്വമാണോ അതോ നേതൃത്വത്തിന് വഴിപ്പെടാത്ത നേതാക്കളാണോ പ്രശ്നമെന്ന് സുപ്രഭാതം ചോദിക്കുന്നു.
Read more

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ

മസ്കറ്റ്: ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ നിയമിതനായി. മെയ് 11-നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നിയമന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1995 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഈജിപ്ത്, ലിബിയ, ടുണീഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ അദ്ദേഹം നേരത്തെ നയതന്ത്ര ചുമതലകൾ വഹിച്ചിട്ടുണ്ട്. ജപ്പാൻ, മൗറീഷ്യസ്, യു കെ എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മസ്കറ്റ്: ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ നിയമിതനായി. […]
Read more

എല്ലാത്തിനും കുറ്റം പിണറായിക്ക്

കൊച്ചി : കേരളത്തിലെ തോൽവിക്ക് പിണറായി വിജയൻ ധാർമിക ഉത്തരവാദിത്വമേൽക്കേണ്ട കാര്യമില്ലെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. ‘പാർട്ടിയിലെ മുതിർന്ന അംഗമാണ് പിണറായി. പാർട്ടി കൂട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഏതെങ്കിലുമൊരാളല്ല ഉത്തരവാദിത്വമെടുക്കേണ്ടത്. എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ നേതൃത്വമാണ് ഉത്തരവാദികൾ.’ പരിശോധനകൾക്കും വിലയിരുത്തലുകൾക്കുംശേഷം ആവശ്യമെങ്കിൽ നേതൃമാറ്റമടക്കമുള്ള തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും ബേബി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ സംസ്ഥാന ഘടകം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും പൊളിറ്റ് ബ്യൂറോ യോഗത്തിൽ അക്കാര്യം പരിഗണനയിൽവന്നില്ലെന്നും ബേബി വ്യക്തമാക്കി. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോയെന്ന […]
Read more

കേരളത്തെ നശിപ്പിക്കരുതെന്ന് അഖിൽ മാരാർ

കൊച്ചി : കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായ കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയെ രൂക്ഷമായി വിമർശിച്ച് അഖിൽ മാരാർ രംഗത്ത്. യാതൊരു പ്ലാനുമില്ലാതെ പ്രഖ്യാപിച്ചതാണ് ഇതെന്നും വരുമാനം തീരെ ഇല്ലാത്ത ഒരു സംസ്ഥാനം സൗജന്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ അത് എപ്രകാരം ആണെന്ന് വ്യക്തമാക്കിയാൽ ആ തീരുമാനം സ്വാഗതം ചെയ്യാമെന്നും അഖിൽ മാരാർ ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ത് KSRTC യിൽ സൗജന്യം കിട്ടിയാൽ സ്ത്രീകൾ പ്രൈവറ്റ് ബസിനെ ആശ്രയിക്കാതെ പൂർണമായും യാത്ര KSRTC യിലാക്കും […]
Read more

പ്രവർത്തനം തകഴിയിലേക്ക് മാറ്റിക്കോളൂ; യു പ്രതിഭയ്ക്ക് നിർദേശം നൽകി ആലപ്പുഴ ജില്ലാ നേതൃത്വം

കായംകുളം: കായംകുളത്ത് പ്രവർത്തിക്കാനുളള സിപിഐഎം നേതാവ് യു. പ്രതിഭയുടെ ആവശ്യം തള്ളി ആലപ്പുഴ ജില്ല നേതൃത്വം. വക്കീൽ ഓഫീസ് തുറന്ന് കായംകുളത്ത് പ്രവർത്തിക്കാനുള്ള ആവശ്യമാണ് തള്ളിയത്. പ്രതിഭയോട് പ്രവർത്തനം തകഴിയിലേക്ക് മാറ്റാൻ നേതൃത്വം നിർദേശിച്ചു. അതേസമയം , കായംകുളത്തെ തോൽവിക്ക് ശേഷം പ്രതിഭ നടത്തിയ പ്രതികരണങ്ങളിൽ ജില്ലാ നേതൃത്വം അതൃപ്തി വ്യക്തമാക്കിയിരുന്നു. ജില്ലാ സെക്രട്ടറി ആർ നാസർ യു പ്രതിഭയെ ശാസിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള താല്പര്യം പ്രതിഭ ജില്ലാ നേതൃത്വത്തെ അറിയിച്ചത്. എന്നാൽ, […]
Read more

ഒന്നിനും വഴങ്ങാതെ വി ഡി സതീശൻ

ഡൽഹി : കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിന് ഒന്നിലധികം ഫോർമുലകൾ മുന്നോട്ട് വെച്ച് ഹൈക്കമാൻഡ്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മറ്റ് പദവികളൊന്നും വേണ്ട എന്ന ഉറച്ച നിലപാടിൽ വിഡി സതീശൻ തുടരുന്നത് ഹൈക്കമാൻഡിന് വെല്ലുവിളിയാകുകയാണ്. എം എൽ എമാരുടെ പിന്തുണ കണക്കിലെടുത്ത് കെ സി വേണുഗോപാലിനെ ഹൈക്കമാന്റ് മുഖ്യമന്ത്രിയാക്കിയേക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ. എന്നാൽ വി ഡി സതീശൻ ഒരു നിലയ്ക്കും വഴങ്ങാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മുഖ്യമന്ത്രി സ്ഥാനം അല്ലാതെ മറ്റൊരു […]
Read more

മുഖ്യമന്ത്രിയെ ഇന്നെങ്കിലും തീരുമാനിക്കുമോ?

ഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ ഡൽഹിയിൽ അന്തിമഘട്ടത്തിലേക്ക്. രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ചർച്ചകൾക്ക് ശേഷം ഇന്ന് രാത്രിയോ നാളെ രാവിലെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. മുൻ കെപിസിസി അധ്യക്ഷന്മാരായ കെ. മുരളീധരൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കെ. സുധാകരൻ എന്നിവർ ചർച്ചകൾക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്. […]
Read more

സൈബർ ലീഗുകാർക്കെതിരെ വനിതാ ലീഗ് അധ്യക്ഷ സുഹറ മമ്പാട്

കോഴിക്കോട് : പേരാമ്പ്രയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയുടെ വിജയത്തിൽ അഭിനന്ദിച്ചില്ലെന്ന പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ സൈബർ ലീഗുകാർക്കെതിരെ വനിതാ ലീഗ് അധ്യക്ഷ സുഹറ മമ്പാട്. ‘സൈബർ ലീഗിന്റേത് മാന്യത ഇല്ലാത്ത പ്രതികരണമാണ്. പാർട്ടിക്ക് എതിരെ ഇന്നുവരെ പറഞ്ഞിട്ടില്ല. മറുപടി പറയാത്തത് പാർട്ടിയെ ബാധിക്കും എന്നതിനാലാണ്. തള്ള, അമ്മായി, കിളവി തുടങ്ങി തെറി വരേ വിളിച്ചു. സൈബർ ലീഗുകാർ ആരെയാണ് പേടിപ്പിക്കുന്നത് എന്ന് സുഹറ മമ്പാട് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപംനിങ്ങൾ ആരെയാണ്‌ […]
Read more

മന്ത്രി ആകുമെന്ന് ഉറപ്പിച്ച് നിയുക്ത എംഎൽഎ മാണി സി. കാപ്പൻ

കോട്ടയം: മന്ത്രി ആകുമെന്ന് ഉറപ്പിച്ച് പാലാ നിയുക്ത എംഎൽഎ മാണി സി. കാപ്പൻ. രണ്ട് തവണ എംഎൽഎ ആയതുകൊണ്ട് തന്നെ മന്ത്രി ആകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മാണി സി കാപ്പൻ പറഞ്ഞു. ടേം വ്യവസ്ഥയെ കുറിച്ച് ചർച്ച ഒന്നും തന്നെ നടന്നിട്ടില്ല. ഘടക കക്ഷി എന്ന നിലയ്ക്ക് തന്നെയും മന്ത്രി സഭയിൽ പരിഗണിക്കും മാണി സി കാപ്പൻ പറഞ്ഞു. എഐസിസി നിരീക്ഷകർ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ചോദിച്ചു. എന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി സ്ഥാനം സംബന്ധിച്ച് ചർച്ചയുണ്ടായിട്ടില്ലെന്ന് മാണി […]
Read more

ഹോട്ടൽ ഭക്ഷണങ്ങളുടെ വില കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി. ചായയ്ക്ക് 4 രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് കൂട്ടിയത്. 12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ നൽകണം. പൊറോട്ടയുടെ വില വർധിപ്പിച്ചതിനാൽ അതിന് മാറ്റമുണ്ടാകില്ല. അതേസമയം നോൺ വെജ് വിഭവങ്ങളുടെ വിലയിൽ വർധനവുണ്ടാകും. അതേസമയം ഇന്ധന വില വർധിപ്പിക്കാനൊരുങ്ങുകയാണ് പൊതുമേഖല എണ്ണ കമ്പനികൾ. കേന്ദ്ര സർക്കാരിൽ നിന്ന് കമ്പനികൾക്ക് അനുമതി ലഭിച്ചതായി സൂചന. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും. […]
Read more

Recent News