Category: latest

ജ്യോതികുമാർ ചാമക്കാലക്കും സംഘത്തിനും മുൻപിൽ കാട്ടാന; ഓടിച്ചുവിട്ട് സംഘം

കൊല്ലം: പത്തനാപുരത്ത് കാട്ടാനയുടെ ആക്രമണം നടന്ന പ്രദേശം സന്ദർശിക്കാനെത്തിയ നിയുക്ത എംഎൽഎ ജ്യോതികുമാർ ചാമക്കാലക്കും സംഘത്തിനും മുൻപിൽ കാട്ടാന. പിറവന്തൂർ പഞ്ചായത്തിലെ ചാങ്ങപ്പാറയിൽ കഴിഞ്ഞ ദിവസം കാട്ടാന തകർത്ത വീട് സന്ദർശിക്കാനെത്തിയതായിരുന്നു ജ്യോതികുമാർ ചാമക്കാലക്കും സംഘവും. ഇതിനിടയിലാണ് സംഘത്തിന് മുന്നിൽ കാട്ടാന എത്തിയത്. എല്ലാവരും ചേർന്ന് കാട്ടാനയെ ഓടിച്ചുവിട്ടു. ശേഷം തകർന്ന വീട് സന്ദർശിച്ച് സംഘം മടങ്ങി.
Read more

നിയമം ലംഘിച്ച് കാല്‍നടയാത്ര, കുവൈത്തില്‍ 8,938 പേര്‍ക്ക് പിഴ

കുവൈത്ത് സിറ്റി: നിയമം ലംഘിച്ച് കാല്‍നടയാത്ര നടത്തിയതിന് കുവൈത്തില്‍ 8,938 പേര്‍ക്ക് പിഴ ചുമത്തി. 2025 ഏപ്രില്‍ 22 മുതല്‍ 2026 ഏപ്രില്‍ 22 വരെയുള്ളവില്‍ നിയമം ലംഘിച്ചവര്‍ക്കാന് പിഴ ചുമത്തിയിരിക്കുന്നത്. നിര്‍ദിഷ്ട പെഡസ്ട്രിയന്‍ ലൈന് പുറത്തുകൂടി റോഡ് മുറിച്ചുകടന്നതിനാണ് ഗതാഗത നിയമലംഘന കുറ്റം ചുമത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാഫിക് റെഗുലേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ബദര്‍ അല്‍ഖത്താനാണ് ഇക്കാര്യം അറിയിച്ചത്. ‘ക്രോസ് സേഫ്ലി’ എന്ന പ്രമേയത്തില്‍ നടന്ന 2026 […]
Read more

കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 14 മുതല്‍ 16 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മെയ് 15 ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മെയ് 16ന് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍ […]
Read more

നാല് ജില്ലകൾ ഇരുട്ടിലേക്ക്; ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്നുമുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. കണ്ണൂര്‍, കാസർഗോഡ്, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യത. ഇന്നുമുതൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസം നേരിടുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷൻ്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ 220 കെ.വി ബുഷിംഗില്‍‍ തകരാറ് സംഭവിച്ചതിനാല്‍‍ അടിയന്തിര അറ്റകുറ്റപണികള്‍‍ നടത്തുന്നതിനാലാണ് നിയന്ത്രണം. ഭാഗിക വൈദ്യുതി തടസം ഏർപ്പെടുത്തുന്നതിൽ കെഎസ്ഇബി ഖേദം പ്രകടിപ്പിക്കുകയും കാലവർഷത്തിന് മുൻപ് […]
Read more

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ആനന്ദ് മേനൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” പൂജാ ചടങ്ങ് ഇന്ന് നടന്നു.

“ഗൗതമന്റെ രഥം”, “വാഴ 1” എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന “ഹാപ്പിലൂപ്പ്” എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് ഇന്ന് (12/05/2026) ഇരിഞ്ഞാലക്കുട കരാളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ വച്ച് നടന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ (13/05/2026) ആരംഭിക്കും. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മുകേഷ്, ജെ പി തുമിനാട്, മധു വാര്യർ, വി കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. […]
Read more

എസ്എസ്എൽസി ഫല പ്രഖ്യാപനം; പ്രതിസന്ധിക്ക് നാളെ പരിഹാരമുണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് സൂചന. ഫലം പ്രഖ്യാപനം എപ്പോൾ, ആര് നടത്തണമെന്നതിൽ നാളെ ചേരുന്ന പരീക്ഷ ബോർഡ് തീരുമാനമെടുക്കും. അതേസമയം സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പം ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. 4.17 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം എസ്എസ്എൽസി എഴുതിയത്. മൂല്യനിർണയം പൂർത്തിയായി. പരീക്ഷ ബോർഡ് ചേർന്ന് ഫലം അംഗീകരിച്ച് അന്തിമ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ പ്രഖ്യാപിക്കാം. വെള്ളിയാഴ്ച ഫല പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വി. ശിവൻകുട്ടി മുൻപേ പറഞ്ഞത്. […]
Read more

തുറന്ന് പറഞ്ഞ് കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: അധികാരത്തിൽ തിരിച്ചെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ അന്തിമ തീരുമാനമാകാത്തത് വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചെന്ന് തുറന്ന് പറഞ്ഞ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു കെ പി സി സി അധ്യക്ഷന്‍റെ മറുപടി. വമ്പൻ ജയത്തിന് മങ്ങലേൽപ്പിക്കുന്നതാണ് മുഖ്യമന്ത്രി ചർച്ചയെന്ന് അദ്ദേഹം വ്യക്തമാക്കി. വെളുത്ത പുക ഉടൻ ഉയരുമെന്നും സണ്ണി ജോസഫ് പ്രതീക്ഷ പങ്കുവെച്ചു. അതിനിടെ കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ തീരുമാനം എടുത്തിട്ടല്ല രാഹുൽ ഗാന്ധി […]
Read more

മധുവിധു’ മെയ് 22മുതൽ സോണി ലിവിൽ

കൊച്ചി : ചിരിയും കുടുംബബന്ധങ്ങളും കോർത്തിണക്കി പ്രേക്ഷകഹൃദയം കീഴടക്കിയ ഫാമിലി എന്റർടൈനറായ ‘മധുവിധു’ സോണി ലിവ് പ്രേക്ഷകരിലേക്ക്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം മെയ് 22 മുതൽ സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.ഷറഫുദ്ദീൻ നായകനാകുന്ന ചിത്രം ആഞ്ഞിലമൂട് തറവാട്ടിലെ ഇളയ തലമുറക്കാരനായ അമൃത് രാജ് എന്ന ‘അമ്മു’വിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. അഞ്ചു പുരുഷന്മാർ മാത്രം താമസിക്കുന്ന ആ വീട്ടിലേക്കെത്തുന്ന പുതിയ ബന്ധങ്ങളും അതിനുശേഷമുള്ള ജീവിതാനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിവാഹശേഷമുള്ള സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള […]
Read more

ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസ് സൈബര്‍ അണികള്‍ രംഗത്ത്

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിനിടെ ഷാഫി പറമ്പിൽ എംപിക്ക് കോണ്‍ഗ്രസ് സൈബർ അണികളുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചു എന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്. ‘നമ്മള് ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു’ എന്ന് ഉമ്മൻചാണ്ടിയുടെ ഫോട്ടോ ഉൾപ്പെടുത്തി ഷാഫിയിട്ട പോസ്റ്റിന് താഴെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ജനവികാരം മാനിക്കണമെന്നും വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് കമന്റുകളിലെ പൊതുവായ ആവശ്യം. ‘വർത്തമാന കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയക്കാരനാണ് കെസി, […]
Read more

എ.ഐ.എ.ഡി.എം.കെ. പിളർന്നു?

ചെന്നൈ : തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യിലെ ഒരുവിഭാഗം ടി.വി.കെ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. സി.വി. ഷണ്മുഖം നയിക്കുന്ന വിഭാഗമാണ് ഭരണപക്ഷത്തിന് പിന്തുണയറിയിച്ചത്. പിന്നാലെ ചൊവ്വാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ കാണാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ഷണ്മുഖം പറഞ്ഞു. സംസ്ഥാനത്ത് എ.ഐ.എ.ഡി.എം.കെ.യ്ക്ക് തുടർച്ചയായുണ്ടായ തോൽവികളാണ് ഈ മാറ്റത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ അതിന്റെ ഭാവിയെക്കുറിച്ച് ചർച്ച വേണമെന്ന് ഷണ്മുഖം പറഞ്ഞു. ടി.വി.കെ. സർക്കാർ രൂപവത്കരിക്കുന്നതിനെ തടയാൻ മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഡി.എം.കെ.യുമായി സഖ്യം ചേരുന്നതിനെക്കുറിച്ച് ചിന്തിച്ചതിനെയും അദ്ദേഹം വിമർശിച്ചു. […]
Read more

Recent News