തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് സൂചന. ഫലം പ്രഖ്യാപനം എപ്പോൾ, ആര് നടത്തണമെന്നതിൽ നാളെ ചേരുന്ന പരീക്ഷ ബോർഡ് തീരുമാനമെടുക്കും. അതേസമയം സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പം ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. 4.17 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം എസ്എസ്എൽസി എഴുതിയത്.
മൂല്യനിർണയം പൂർത്തിയായി. പരീക്ഷ ബോർഡ് ചേർന്ന് ഫലം അംഗീകരിച്ച് അന്തിമ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ പ്രഖ്യാപിക്കാം. വെള്ളിയാഴ്ച ഫല പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വി. ശിവൻകുട്ടി മുൻപേ പറഞ്ഞത്. എന്നാൽ പുതിയ സർക്കാർ ഇനിയും അധികാരമേൽക്കാത്ത സാഹചര്യത്തിൽ ആര് ഫലം പ്രഖ്യാപിക്കണം, എപ്പോൾ പ്രഖ്യാപിക്കണമെന്ന കാര്യത്തിലാണ് പരീക്ഷ ബോർഡ് തീരുമാനമെടുക്കുക.
