എസ്എസ്എൽസി ഫല പ്രഖ്യാപനം; പ്രതിസന്ധിക്ക് നാളെ പരിഹാരമുണ്ടാകും
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് സൂചന. ഫലം പ്രഖ്യാപനം എപ്പോൾ, ആര് നടത്തണമെന്നതിൽ നാളെ ചേരുന്ന പരീക്ഷ ബോർഡ് തീരുമാനമെടുക്കും. അതേസമയം സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പം ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. 4.17 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം എസ്എസ്എൽസി എഴുതിയത്. മൂല്യനിർണയം പൂർത്തിയായി. പരീക്ഷ ബോർഡ് ചേർന്ന് ഫലം അംഗീകരിച്ച് അന്തിമ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ പ്രഖ്യാപിക്കാം. വെള്ളിയാഴ്ച ഫല പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വി. ശിവൻകുട്ടി മുൻപേ പറഞ്ഞത്. […]
Read more

