പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തേക്ക്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന മെയ് 15 ന് വിദേശത്തേക്ക് പോകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഞ്ച് രാജ്യങ്ങൾ സന്ദർശിക്കാനാണ് വിദേശ യാത്ര. യുഎഇ, നെതർലൻ്റ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങൾ ആണ് സന്ദർശിക്കുന്നത്. മെയ് 20ന് അദ്ദേഹം തിരിച്ചെത്തും.

യുഎഇയിലേക്കാണ് പ്രധാനമന്ത്രിയുടെ ആദ്യ യാത്ര. സന്ദർശനം പൂർത്തിയാക്കി മെയ് 15ന് തന്നെ അദ്ദേഹം നെതർലൻ്റ്സിലേക്ക് തിരിക്കും. മെയ് 17 വരെ അദ്ദേഹം നെതർലാന്റ്സിൽ തുടരും. മെയ് 17 ന് സ്വീഡനിലെത്തും. തുടർന്ന് മെയ് 18 ന് അദ്ദേഹം നോർവേയിലേക്ക് പോകും. മെയ് 19 ന് ഇറ്റലിയിലെത്തും. മെയ് 20 ന് തിരികെ ഇന്ത്യയിലേക്ക് യാത്ര തിരിക്കും.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടക്കേണ്ടിയിരുന്ന യാത്ര ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഡെന്മാർക്ക്, ഫിൻലൻ്റ്സ്, ഐസ്‌ലൻ്റ്സ്, സ്വീർഡൻ, നോർവേ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ഇന്ത്യ-നോർഡിക് സമ്മിറ്റിൽ മെയ് 19 ന് അദ്ദേഹം പങ്കെടുക്കും. യുഎഇയിൽ ഷെയ്‌ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *