Category: latest

രാഹുൽ ചോദിച്ചതും, നേതാക്കൾ പറഞ്ഞതും

ഡൽഹി : മുൻ കെ.പി.സി.സി. അധ്യക്ഷൻമാരെയും വർക്കിങ് പ്രസിഡന്റുമാരെയും വിളിച്ചുവരുത്തി ഡൽഹിയിൽ നടത്തിയ ചർച്ചയിലൂടെ, മുഖ്യമന്ത്രി തീരുമാനത്തിന് പൊതുസ്വീകാര്യത നേടാൻ കളമൊരുക്കുകയായിരുന്നു രാഹുൽ ഗാന്ധി. കേരളത്തിലെ യഥാർഥരാഷ്ട്രീയ സാഹചര്യവും കാര്യങ്ങൾ സുഗമമാക്കാൻ എന്തുചെയ്യണം എന്നുമാണ് രാഹുൽ ചോദിച്ചത്. മുഖ്യമന്ത്രിപദത്തിലേക്ക് ആരെ നിർദേശിക്കുന്നുവെന്ന് നേതാക്കളോടു ചോദിച്ചില്ല. ഓരോരുത്തരോടും നേരിട്ട് നടത്തിയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രിപദത്തിലേക്ക് ആരാണ് അനുയോജ്യൻ എന്ന കാഴ്ചപ്പാട് നേതാക്കൾ വിശദീകരിച്ചു. അതിനുള്ള കാരണങ്ങളും രാഹുൽ ചോദിച്ചറിഞ്ഞു. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് എല്ലാവരും ചർച്ചയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് […]
Read more

ബെന്നി ബഹനാനെ തടഞ്ഞ് വി ഡി അനുകൂലികൾ

തിരുവനന്തപുരം : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം പത്താം ദിവസത്തിലേക്ക് കടന്നതോടെ, കോൺഗ്രസ് അണികൾക്കിടയിൽ പ്രതിഷേധം പുകയുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം കോൺഗ്രസ് പ്രവർത്തകർ ബെന്നി ബഹനാൽ എം.പി.യെ തടയുന്ന സാഹചര്യമുണ്ടായി. പെരുമ്പാവൂർ മുടിക്കല്ലിൽ ഒരു പരിപാടിക്കെത്തിയ ബെന്നി ബഹനാൽ എം.പി.യെ യുവജനങ്ങളായ കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എം.പി.യുടെ നിലപാട് വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തീരുമാനം വി.ഡി. സതീശന് എതിരാണെങ്കിൽ സംസ്ഥാനത്ത് കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് പ്രവർത്തകർ […]
Read more

പ്രിയങ്ക ഗാന്ധിയുടെ ഓഫീസിനു മുന്നിലും പോസ്റ്റർ

കോഴിക്കോട്: മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന് മുന്നിലും പോസ്റ്റർ. മുഖ്യമന്ത്രി സ്ഥാനത്ത് കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകളിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതോടെ ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേരളത്തിലുയരുന്ന പോസ്റ്റർ പ്രതിഷേധത്തിന്‍റെ ഉദ്ദേശലക്ഷ്യത്തിൽ ആശയക്കുഴപ്പം രൂപപ്പെട്ടു. ഹൈക്കമാൻഡിനെ സമ്മർദ്ദത്തിൽ ആക്കാൻ ഉള്ള വി ഡി ഗ്രൂപ്പിന്‍റെ നീക്കം എന്നാണ് കെ സി ക്യാമ്പിന്‍റെ സംശയം. ഗാന്ധി […]
Read more

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും

ഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. സുരക്ഷാ വ്യൂഹത്തിൽ പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഇതിനായി പുതിയ വാഹങ്ങൾ വാങ്ങുന്നതിന് പകരം, ഉള്ള വാഹനങ്ങളെ ഇലക്ട്രിക് ആക്കി മാറ്റാനാണ് പ്രധാനമന്ത്രിയുടെ നിർദേശം. സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചുകഴിഞ്ഞു. പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന ഊ‍‍ർജ്ജ […]
Read more

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് സൂചന

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് വിവരം. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെയും കെപിസിസി ഭാരവാഹികളുടെയും അഭിപ്രായം രാഹുല്‍ ഗാന്ധി ഇന്നലെ കേട്ടിരുന്നു. അതുകൊണ്ട് രാഹുല്‍ ഗാന്ധി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലേക്ക് എത്തിയാല്‍ ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ചര്‍ച്ചകള്‍ക്കായി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞദിവസം ഡൽഹിയിലെത്തുകയും, കേരളത്തില്‍ നിന്നും വിളിപ്പിച്ച നേതാക്കളുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. രാഹുല്‍ഗാന്ധി […]
Read more

ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

മസ്കത്ത്: കനത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനായി ഒമാൻ സർക്കാർ ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നു. ജൂൺ മുതൽ ഉച്ചസമയങ്ങളിൽ തൊഴിലാളികൾക്ക് പുറം ജോലികൾ ചെയ്യാൻ പാടില്ല. വിലക്ക് ലംഘിച്ചാൽ കമ്പനികൾക്ക് 500 മുതൽ 1,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തൊഴിലാളികളെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉച്ചയ്ക്ക് 12:30 മുതൽ 3:00 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിലുള്ള ജോലികൾ തൊഴിലാളികൾ ചെയ്യാൻ പാടില്ല. […]
Read more

പശ്ചിമേഷ്യന്‍ സംഘര്‍ഷം: പാകിസ്ഥാന്റെ മധ്യസ്ഥതയെ സംശയിച്ച് അമേരിക്ക

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പാകിസ്ഥാന്റെ മധ്യസ്ഥ റോളില്‍ അമേരിക്കയ്ക്ക് ആശങ്ക. വിഷയത്തില്‍ മധ്യസ്ഥനായി നില്‍ക്കാന്‍ ശ്രമിക്കുന്ന പാകിസ്ഥാന്‍ ഒരേസമയം രണ്ടു പക്ഷത്തും ചേര്‍ന്ന് കളിക്കുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. പാകിസ്ഥാന്‍ ഒരേസമയം മുയലിനെപ്പോലെ ഓടുകയും, വേട്ടനായയെപ്പോലെ വേട്ടയാടുകയും ചെയ്യുന്നതായി തോന്നുന്നുവെന്നാണ് അമേരിക്ക സംശയിക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ നല്‍കുന്ന വിവരങ്ങളില്‍ അമേരിക്കന്‍ ഭരണകൂടത്തിന് വലിയ സംശയമുണ്ട്. ഇറാന്‍ പറയുന്ന കാര്യങ്ങള്‍ മാറ്റങ്ങളോടെയാണ് പാകിസ്ഥാന്‍ തങ്ങളെ അറിയിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ കരുതുന്നു. വാഷിംഗ്ടണിനും ടെഹ്റാനും […]
Read more

വിശ്വാസ വോട്ടെടുപ്പിലെ വിലക്ക് സുപ്രീംകോടതിയെ സമീപിച്ച് TVK എംഎൽഎ

ഡൽഹി: തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിലക്കിയ മദ്രാസ് ഹൈക്കോടതി നടപടിക്കെതിരെ ടിവികെ എംഎൽഎ സീനിവാസ് സേതുപതി സുപ്രീംകോടതിയെ സമീപിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിലക്കിയ നടപടി റദ്ദാക്കണമെന്നാണ് സീനിവാസ് സേതുപതിയുടെ ആവശ്യം. തെരഞ്ഞെടുപ്പിൽ തിരുപ്പത്തൂര്‍ മണ്ഡലത്തിൽ നിന്ന് ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് സീനിവാസ് സേതുപതി ജയിച്ചത്. തെരഞ്ഞെടുപ്പിൽ ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ നിയമസഭാ സീറ്റിൽ വെറും ഒരു വോട്ടിന് പരാജയപ്പെട്ട മുൻ തമിഴ്‌നാട് മന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സ്ഥാനാർത്ഥിയുമായ പെരിയകറുപ്പൻ സമർപ്പിച്ച […]
Read more

രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാൻ നിർബന്ധിത സാഹചര്യമുണ്ട്; പെട്രോളിയം മന്ത്രി

ഡൽഹി: രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുന്നത് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമെന്ന സൂചന നൽകി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. എണ്ണ കമ്പനികളുടെ നഷ്ടം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. രണ്ടുദിവസത്തിനകം പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ചു രൂപ വർദ്ധിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഇപ്പോഴത്തെ ഇന്ധന വില തൽസ്ഥിതിയിൽ നിലനിർത്താനാണ് ആഗ്രഹിക്കുന്നത് എന്ന് കേന്ദ്രം പറയുമ്പോഴും വില വർധിപ്പിക്കാൻ നിർബന്ധിത സാഹചര്യമുണ്ടെന്ന് കേന്ദ്രം കണക്കാക്കിക്കഴിഞ്ഞു. എണ്ണ വിപണന കമ്പനികള്‍ പ്രതിദിനം 1,000 കോടി രൂപ […]
Read more

മാന്നാറിൽ വയോധികയ്ക്കു പാമ്പുകടിയേറ്റു

മാന്നാർ: ആലപ്പുഴ മാന്നാറിൽ വയോധികയ്ക്കു പാമ്പുകടിയേറ്റു. കുട്ടമ്പേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് കിഴക്ക് വീടിന് സമീപത്ത് വെച്ച് ഞായറാഴ്ച രാത്രിയാണ് വയോധികയ്ക്ക് പാമ്പുകടിയേറ്റത്. പുലരിയിൽ ഗീതമ്മ (65) യ്ക്കാണ് അണലിയുടെ കടിയേറ്റത്. വീടിന് സമീപത്തുള്ള കോൺക്രീറ്റ് റോഡിൽ വെച്ച് കാൽ പാദത്തിൽ ആണ് പാമ്പിന്‍റെ കടിയേറ്റത്. ഉടനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. ഈ ഭാഗത്തുള്ള കുന്നത്തൂർ ക്ഷേത്ര പുരയിടവും സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടവും കാട് കയറിയിരിക്കുന്നതിനാൽ പ്രദേശം […]
Read more

Recent News