കേരളത്തെ നശിപ്പിക്കരുതെന്ന് അഖിൽ മാരാർ

കൊച്ചി : കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായ കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയെ രൂക്ഷമായി വിമർശിച്ച് അഖിൽ മാരാർ രംഗത്ത്. യാതൊരു പ്ലാനുമില്ലാതെ പ്രഖ്യാപിച്ചതാണ് ഇതെന്നും വരുമാനം തീരെ ഇല്ലാത്ത ഒരു സംസ്ഥാനം സൗജന്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ അത് എപ്രകാരം ആണെന്ന് വ്യക്തമാക്കിയാൽ ആ തീരുമാനം സ്വാഗതം ചെയ്യാമെന്നും അഖിൽ മാരാർ ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ത് KSRTC യിൽ സൗജന്യം കിട്ടിയാൽ സ്ത്രീകൾ പ്രൈവറ്റ് ബസിനെ ആശ്രയിക്കാതെ പൂർണമായും യാത്ര KSRTC യിലാക്കും അതോടെ പുരുഷന്മാർ യാത്ര പ്രൈവറ്റ് ബസിലേക്ക് മാറ്റും.. എന്തിനാണ് വെറുതെ കിടന്ന് തള്ളുന്നത് ആളില്ലാതെ ഓടുന്ന പ്രൈവറ്റ് ബസിനെ അവർക്ക് ആശ്രയിക്കാം.. നമ്മുടെ നാട്ടിൽ പൊതു ഗതാഗതം ഉപയോഗിക്കുന്നത് കൂടുതലും സ്ത്രീകൾ ആണ്.. പുരുഷൻമാർ ഇരു ചക്ര വാഹനങ്ങൾ പരമാവധി ഉപയോഗിക്കും.

ഇത് മൂലം സ്ത്രീകൾക്ക് മാത്രമായി ഓടുന്ന വരുമാനം ഇല്ലാത്ത സംവിധാനം ആയി KSRTC മാറും..രാവിലെയും വൈകിട്ടും ഉള്ള സ്‌കൂൾ കുട്ടികളുടെ യാത്ര മാറ്റി വെച്ചാൽ പ്രൈവറ്റ് ബസിൻറെ വരുമാനം പകുതിയിലും താഴെ ആകും.. ഖജനാവിൽ നിന്നും വലിയൊരു തുക KSRTC നില നിന്ന് പോകാൻ നൽകേണ്ടി വരും.. അല്ലാതെ തന്നെ നശിച്ചു പോയികൊണ്ടിരുന്ന ഒരു പ്രസ്ഥാനം സൗജന്യം കൂടി നടപ്പിലായാൽ തീരുമാനം ആയി മാറുമെന്നും അഖിൽ മാരാർ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *