കോട്ടയം: മന്ത്രി ആകുമെന്ന് ഉറപ്പിച്ച് പാലാ നിയുക്ത എംഎൽഎ മാണി സി. കാപ്പൻ. രണ്ട് തവണ എംഎൽഎ ആയതുകൊണ്ട് തന്നെ മന്ത്രി ആകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മാണി സി കാപ്പൻ പറഞ്ഞു. ടേം വ്യവസ്ഥയെ കുറിച്ച് ചർച്ച ഒന്നും തന്നെ നടന്നിട്ടില്ല. ഘടക കക്ഷി എന്ന നിലയ്ക്ക് തന്നെയും മന്ത്രി സഭയിൽ പരിഗണിക്കും മാണി സി കാപ്പൻ പറഞ്ഞു. എഐസിസി നിരീക്ഷകർ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ചോദിച്ചു. എന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി സ്ഥാനം സംബന്ധിച്ച് ചർച്ചയുണ്ടായിട്ടില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു
മന്ത്രി സഭയിൽ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. അവർ തീരുമാനിച്ച് അറിയിക്കട്ടെ. പരിഗണന കിട്ടുമെന്നാണ് വിശ്വസിക്കുന്നതെന്ന് മാണി സി. കാപ്പൻ പറഞ്ഞു. മുഖ്യമന്ത്രിയെ തീരാനിക്കാൻ 23 വരെ സമയം ഉണ്ടല്ലോ. കോൺഗ്രസ് ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്. തൻ്റെ പേരിൽ വെച്ച ഫ്ലക്സുകൾ പോലും നശിപ്പിക്കാൻ പറഞ്ഞു. ആര് ആർക്ക് വേണ്ടി ഫ്ലെക്സ് വെക്കുന്നു എന്നറിയില്ലല്ലോയെന്ന് മാണി സി. കാപ്പൻ പറഞ്ഞു.
