Category: latest

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിൽ പൊളിറ്റ് ബ്യൂറോയുടെ ഇടപെടൽ ഉണ്ടാകും; സൂചന നൽകി എം.എ ബേബി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിൽ പൊളിറ്റ് ബ്യൂറോയുടെ കൂടി ഇടപെടൽ ഉണ്ടാകുമെന്ന സൂചന നൽകി ജനറൽ സെക്രട്ടറി എം.എ ബേബി. വിഷയം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമെന്ന് എം. എ ബേബി പറഞ്ഞു. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ തന്നെ തുടരട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ വികാരം. എന്നാൽ ജനറൽ സെക്രട്ടറി എം എ ബേബിക്കും കേന്ദ്ര നേതൃത്വത്തിനും വ്യത്യസ്ത നിലപാടുണ്ടോ എന്ന ചോദ്യം ഉയരുകയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പിണറായിയെ പ്രഖ്യാപിക്കുന്നില്ല എന്നാണ് തെരഞ്ഞെടുപ്പിന് […]
Read more

സത്യപ്രതി‍ജ്ഞാചടങ്ങിലെ പ്രോട്ടോക്കോൾ ലംഘനം: വിജയ് സർക്കാരിനെതിരെ സിപിഐ

ചെന്നൈ: മുഖ്യമന്ത്രി ജോസഫ് സി. വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ‘തമിഴ് തായ് വാഴ്ത്ത്’ (തമിഴ് പ്രാർത്ഥനാ ഗീതം) മൂന്നാമതായി ആലപിച്ചതിലുണ്ടായ പ്രോട്ടോക്കോൾ ലംഘനത്തിൽ പരസ്യ വിശദീകരണം വേണമെന്ന് സിപിഐ. വന്ദേമാതരത്തിനും ദേശീയഗാനത്തിനും പിന്നാലെ തമിഴ് പ്രാർത്ഥനാ ഗീതത്തെ തള്ളിയത് തമിഴ് പാരമ്പര്യത്തോടുള്ള അവഹേളനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ പറഞ്ഞു. ഈ ഗുരുതരമായ വീഴ്ചയ്ക്ക് ഉത്തരവാദികളായവർ ആരാണെന്ന് തമിഴ്‌നാട് സർക്കാർ ജനങ്ങളോട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ് തായ് വാഴ്ത്തിന് അർഹമായ മുൻഗണന നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ […]
Read more

ജി. സുധാകരൻ വെള്ളാപ്പള്ളിയെ സന്ദർശിച്ചതിൽ വിമർശനവുമായി സി. കെ നജാഫ്

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി. സുധാകരന്‍ സന്ദര്‍ശിച്ചതില്‍ വിമര്‍ശനവുമായി എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കെ നജാഫ്. വിവാദ നിലപാടുകള്‍ കൊണ്ട് സമൂഹത്തില്‍ വിഷം കലര്‍ത്തുന്ന വെള്ളാപ്പള്ളി നടേശനെ പോലുള്ള വ്യക്തിയെ പൊന്നാട അണിയിക്കുന്നത് തെറ്റാണെന്ന് സി. കെ നജാഫ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു നജാഫിന്റെ വിമര്‍ശനം. ‘എസ്എന്‍ഡിപി എന്ന സാമൂഹിക പ്രസ്ഥാനത്തെ ബഹുമാനിക്കുന്നവരാണ് നാം. അതില്‍ ആര്‍ക്കും അംഗീകാരങ്ങളും അവകാശങ്ങളും നല്‍കാന്‍ മുന്നിലുണ്ടാവുകയും വേണം. […]
Read more

തമിഴ്നാട് നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ നാളെ

ചെന്നെെ: തമിഴ്നാട്ടിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ നാളെ. നാളെ രാവിലെ 9.30ന് സെക്രട്ടറിയേറ്റിലാണ് ചടങ്ങ് നടക്കുക. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് 12 ന് രാവിലെ 9.30ന് നടക്കും. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്തത് 9 മന്ത്രിമാരാണ്. 9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്.ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയാണ് കീർത്തന. ശിവകാശിയിൽ നിന്നാണ് കീർത്തന മത്സരിച്ച് വിജയിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു […]
Read more

കളമശ്ശേരിയിൽ പാടത്ത് നിന്നും കെട്ടഴിഞ്ഞ് വന്ന പോത്ത് ആക്രമിച്ചു; 73കാരന് ദാരുണാന്ത്യം

കൊച്ചി: കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കളമശ്ശേരി കൈപ്പടമുകളിൽ ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് സംഭവം. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബു ആണ് മരിച്ചത്. 73 വയസ്സാണ്. തൊട്ടടുത്ത പാടത്ത് നിന്നും കെട്ടഴിഞ്ഞ് വന്ന പോത്ത് ആണ് അബുവിനെ ആക്രമിച്ചത്. പോത്ത് അബുവിന്റെ വീടിന് സമീപത്തെ മരങ്ങൾ കുത്തി മറിച്ചത് കണ്ട് ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. നിലവിളി കേട്ട് പ്രദേശവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പോത്ത് ആക്രമണം തുടർന്നു. ഒരു തരത്തിൽ പോത്തിനെ തട‌ഞ്ഞ് പരിക്കേറ്റ് അബുവിനെ […]
Read more

ആവശ്യത്തിന് പണമുണ്ട്; വിജയ്ക്ക് മറുപടിയുമായി സ്റ്റാലിന്‍

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. അധികാരമേറ്റ തുടക്കത്തില്‍ തന്നെ പണമില്ലെന്ന് പറയേണ്ടതില്ല. 10 ലക്ഷം കോടി കടമാണ് എന്നത് അനുവദിക്കപ്പെട്ട തുകയാണ്. നിങ്ങള്‍ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാനാണ് ശ്രമിക്കേണ്ടതെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. ‘ഞങ്ങള്‍ കോവിഡ് അടക്കമുള്ള ദുരന്തകാലത്ത് പ്രവര്‍ത്തിച്ച നേതാക്കളാണ്. ഇപ്പോഴും സര്‍ക്കാര്‍ പ്രവര്‍ത്തിക്കാനാവശ്യമായ പണം ഖജനാവിലുണ്ട്. ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും’ സ്റ്റാലിന്‍ […]
Read more

ഖർ​ഗെയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച്ച നീളുന്നു

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ​ഗാന്ധിയും നേരിട്ടുള്ള ചർച്ച ഉടനുണ്ടാകില്ലെന്ന് വിവരം. ഖർഗെ ബംഗളൂരുവിലേക്ക് പോയതോടെ ചർച്ച നീളുകയായിരുന്നു. 2 ദിവസങ്ങൾക്ക് ശേഷമേ മടങ്ങിയെത്തൂയെന്ന് ഖർഗെയുടെ ഓഫീസ് അറിയിച്ചു. മുതിർന്ന കോൺ​ഗ്രസ് നേതാവ് ഡി സുധാകറിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് ഖർ​ഗെ പോയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച മൂന്ന് നേതാക്കളുമായും ഇന്നലെ ഖ​ർ​ഗെ ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഏഴു ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയെ […]
Read more

പ്രതിപക്ഷ ഉപനേതാവ് പദവി വേണം, അക്കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് ബിനോയ് വിശ്വം

‍ഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി വേണം എന്ന തീരുമാനത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം സാങ്കേതിക കാരണങ്ങളാണ് പറയുന്നതെന്നും അത് മാറണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരാണെന്നത് സിപിഎം തീരുമാനിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപൂജ തിരിച്ചടിയായെന്നത് ലോക ചരിത്രത്തിൽ നിന്നും പാർട്ടി പഠിച്ച വലിയ പാഠം ആണെന്നും വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ വലിയ പിഴവ് ആണെന്നും ബിനോയ് […]
Read more

പുതിയ സർക്കാർ അധികാരമേറ്റില്ല; കൊല്ലത്തും ജീവനക്കാർക്ക് സ്ഥലംമാറ്റം

കൊല്ലം: പുതിയ സർക്കാർ അധികാരമേൽക്കും മുൻപ് തന്നെ കൊല്ലം ജില്ലയിലെ ജീവനക്കാരെ സ്ഥലം മാറ്റുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ ഇടപെടലിലൂടെയാണ് വ്യാപകമായ സ്ഥലം മാറ്റങ്ങൾ നടക്കുന്നതെന്നാണ് ആരോപണം. വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസുകളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഇത്തരം സ്ഥലംമാറ്റം നടന്നിട്ടുണ്ട്. സഹകരണവകുപ്പിൽ ശാസ്താംകോട്ട, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലെ സൂപ്രണ്ടുമാരെ സ്ഥലം മാറ്റി. സഹകരണവകുപ്പിന്റെ ജില്ലാ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലെ ജീവനക്കാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ക്ലാസ്-4 തസ്തികയിലെ ജീവനക്കാരുടെ […]
Read more

ശ്രദ്ധിച്ചില്ലെങ്കിൽ ആന്തരികാവയവങ്ങളെ ബാധിക്കുന്ന രോഗം

ഡൽഹി :രോഗപ്രതിരോധ സംവിധാനത്തിന് വരുന്ന തകരാറാണ് ലൂപസ് എന്ന ഓട്ടോഇമ്മ്യൂൺ രോഗത്തിലേക്ക് നയിക്കുന്നത്. ലൂപസിനേക്കുറിച്ച് അവബോധം പരത്തുന്നതിനായാണ് എല്ലാവർഷവും മേയ് പത്തിന് ലോക ലൂപസ് ദിനമായി ആചരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ചർമം, സന്ധികൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം, മസ്തിഷ്കം തുടങ്ങി ശരീരത്തിലെ പല പ്രധാന അവയവങ്ങളേയും ബാധിക്കുന്ന രോഗമാണിത്. പുറമേനിന്ന് ആരോഗ്യവാന്മാരായി കാണാമെങ്കിലും അടിക്കടിയുള്ള ക്ഷീണം, വേദന എന്നിവയിൽ തുടങ്ങി മറ്റുപല സങ്കീർണതകളിലേക്കും നയിക്കും. ‘മേക്ക് ലൂപസ് വിസിബിൾ’ എന്നതാണ് ഈ വർഷത്തെ ലൂപസ് ദിനത്തിന്റെ തീം. ലൂപസിനേക്കുറിച്ച് […]
Read more

Recent News