Category: national

35ലക്ഷത്തിന്റെ എംഡിഎംഎ; മലയാളി പൈലറ്റ് പിടിയില്‍

ന്യൂഡല്‍ഹി: 814 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയായ സ്വകാര്യ എയര്‍ലൈന്‍സിലെ മുന്‍ പൈലറ്റ് ഗുരുഗ്രാം പൊലീസിന്റെ പിടിയില്‍. ദൗലത്താബാദിലെ ലാന്‍ഡ്മാര്‍ക്ക് സൊസൈറ്റി അപാര്‍ട്ട്‌മെന്റിലെ താമസക്കാരനായ 33കാരന്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ പോഷ് ഹില്‍ റോഡ് റെഡ് റോസില്‍ അര്‍ഷാദ് അലിയാണ് സെക്ടര്‍ 39 ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. എന്‍ഡിപിഎസ് ആക്ട് പ്രകാരം അര്‍ഷാദ് അലിക്കെതിരെ രാജേന്ദ്ര പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎക്ക് രാജ്യാന്തര വിപണിയില്‍ 35 ലക്ഷം […]
Read more

പ്രധാനമന്ത്രിയുടെ കാലുകൾ കഴുകി വെള്ളം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ സുദേഷ് ബേരി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുകൾ കഴുകി വെള്ളം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് നടൻ സുദേഷ് ബേരി. ദൈവത്തിന് സമമാണ് പ്രധാനമന്ത്രി. അദ്ദേഹം വിഷ്ണുവിന്‍റെ അവതാരമാണെന്നും നടൻ പറഞ്ഞു. കോക്രോച്ച് ജനത പാർട്ടിയെ അധിക്ഷേപിച്ച് സംസാരിക്കുന്നതിനിടെയാണ് സുദേഷ് ബേരി പ്രധാനമന്ത്രിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. കോക്രോച്ച് ജനതാ പാർട്ടിക്കാർ ഭ്രാന്തന്മാരും തെണ്ടികളുമാണെന്ന് സുദേഷ് ബേരി അധിക്ഷേപിച്ചു. 90കളിൽ മഹാഭാരതം എന്ന ടെലിവിഷൻ പരമ്പരയിലൂടെയും ബോർഡർ പോലുള്ള ബ്ലോക്ക്ബസ്റ്റർ സിനിമകളിലൂടെയും സുരാഗ് എന്ന ജനപ്രിയ പരമ്പരയിലൂടെയും പ്രശസ്തനായ നടനാണ് […]
Read more

മക്കല്ലത്തിന്‍റെ പകരക്കാരനായി ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനാവും

ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പുതിയ പരിശീലകനായി ന്യൂസിലൻഡ് മുൻ നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പരിശീലകനുമായിരുന്ന സ്റ്റീഫൻ ഫ്ലെമിംഗിനെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ ബ്രണ്ടൻ മക്കല്ലത്തിന് പകരക്കാരനായാണ് ഫ്ലെമിംഗ് ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലകനാകുന്നത്. ഈ മാസമാദ്യമാണ് ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. 2022 മെയിലാണ് മക്കല്ലം ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റത്. വിരമിച്ച ബെന്‍ സ്റ്റോക്സിന് പകരം ജോ റൂട്ടിനെ ടെസ്റ്റ് ടീം നായകനായും വീണ്ടും തെരഞ്ഞെടുത്തു. […]
Read more

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

തിരുവനന്തപുരം: പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടൻ നിവിൻ പോളി പറഞ്ഞു. തന്റെ ആദ്യകാല സ്‌കിറ്റിലെ ഡയലോഗാണിതെന്ന് വ്യക്തമാക്കിയ നിവിൻ അഴിമതിക്കെതിരായ പോരാട്ടം സ്‌കൂളുകളിലും കോളേജുകളിലും നിന്നു തന്നെ ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രോജക്ട് സീറോ – വിജിലൻസ് കമാൻഡോ യുവജന ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നിവിൻ പോളിയെ വിജിലൻസ് കമാൻഡോ ബാഡ്ജ് അണിയിച്ച് സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് […]
Read more

ട്രെയിൻ യാത്രയ്ക്കിടെ പുതപ്പ് ലഭ്യമാക്കിയില്ല; റെയിൽവേയ്ക്ക് പിഴ

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ പുതപ്പ് ലഭ്യമാക്കാതിരുന്നതിന് പിന്നാലെ റെയിൽവേയ്ക്ക് 25000 രൂപ പിഴ. രണ്ട് യാത്രക്കാർക്കുകൂടി ഒരു പുതപ്പ് മാത്രമാണ് ലഭിച്ചതെന്ന പരാതിയിലാണ് റെയിൽവേയ്ക്ക് സേവനത്തിൽ വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തി ഡൽഹി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴ വിധിച്ചത്. ട്രെയിനിൽ ആർ.എ.സി. ടിക്കറ്റിൽ യാത്രചെയ്ത പരസ്പരം അപരിചിതരായ രണ്ട് യാത്രക്കാർക്ക് ഉപയോഗിക്കാൻ ഒരു പുതപ്പ് നൽകിയെന്നായിരുന്നു പരാതി. 2022 ഒക്ടോബർ 28-ന് പരാതിക്കാരൻ പ്രയാഗ്‌രാജിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിനിൽ ആർ.എ.സി. ടിക്കറ്റിലായിരുന്നു യാത്ര. മറ്റൊരു യാത്രക്കാരനൊപ്പം ഒരേ […]
Read more

അസമിൽ വെള്ളപ്പൊക്കം; മരണം 78 ആയി

ഗുവാഹത്തി: അസമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു. ശിവസാഗർ, ഗോലാഘട്ട് ജില്ലകളിൽ മൂന്ന് പേരുടെ മരണമാണ് പുതിയതായി സ്ഥിരീകരിച്ചത്. ഇതോടെ ഈ വർഷത്തെ വെള്ളപ്പൊക്ക ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം 78 ആയതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എ.എസ്.ഡി.എം.എ.) അറിയിച്ചു. ഏഴു ജില്ലകളിലായി മൂന്നു ലക്ഷത്തോളം ആളുകൾ പ്രളയക്കെടുതിയിൽ തുടരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 21 റവന്യൂ സർക്കിളുകളിലെയും 551 ഗ്രാമങ്ങളിലെയും ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലാണ്. 21,523.08 ഹെക്ടറിലെ […]
Read more

ഹരിയാനയിൽ ലൈംഗികാതിക്രമത്തിന് ഇരയായ 11 വയസുള്ള പെണ്‍കുട്ടി പ്രസവിച്ചു

ന്യൂഡൽഹി: ഹരിയാനയിൽ ലൈംഗികാതിക്രമത്തിന് ഇരയായ 11 വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ചു. യമുനാനഗറിലെ ഡിസ്ട്രിക്റ്റ് സിവില്‍ ആശുപത്രിയിലാണ് കുട്ടി പ്രസവിച്ചത്. ബുധനാഴ്ചയാണ് കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് യമുനാനഗർ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജതീന്ദർ സിങ് വ്യക്തമാക്കി. ജനിച്ച പെണ്‍കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ പെണ്‍കുട്ടിയുടെ കുടുംബം സമ്മതിച്ചതായി പോലീസ് അറിയിച്ചു.മെയ് മാസത്തിലാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന […]
Read more

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇനിയില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് അജിന്‍ക്യ രഹാനെ

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് 37 കാരനായ താരം തന്റെ വിരമിക്കല്‍ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള രഹാനെ, രാജ്യാന്തര കരിയറിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാനും രഹാനെയ്ക്ക് അവസരം ലഭിച്ചു. ”ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം എന്തെന്നാല്‍, എല്ലാറ്റിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്. ആ സമയം അടുത്തെത്തുമ്പോള്‍ […]
Read more

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മെറ്റ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മെറ്റ. പ്രധാനമന്ത്രിയുടെ അക്കൗണ്ടിന് കൂടുതല്‍ മേല്‍നോട്ടമുണ്ടാകുമെന്ന് മെറ്റ കത്തിൽ അറിയിച്ചു. പ്രധാനമന്ത്രിയുടെയും വിഐപികളുടെയും പോസ്റ്റുകളില്‍ പരാതി ലഭിച്ചാല്‍ നടപടി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അടക്കം പരിശോധനകള്‍ക്ക് ശേഷമായിരിക്കും എന്നാണ് മെറ്റ കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നത്. അതേസമയം പോസ്റ്റ് നീക്കിയത് സാങ്കേതിക പിഴവാണെന്ന മെറ്റയുടെ വാദം കേന്ദ്ര ഐടി മന്ത്രാലയം തളളി. വരും ദിവസങ്ങളില്‍ മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. […]
Read more

കേന്ദ്രസർക്കാർ ഉറപ്പ് ലംഘിച്ചു; വീണ്ടും സമരമുഖത്തേക്ക് സിജെപി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന ഉറപ്പ് ലംഘിച്ചതോടെ വീണ്ടും തെരുവിലിറങ്ങാൻ ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെയും രേഖാമൂലം കൈമാറാത്തതിലും വിദ്യാർഥി നേതാക്കളെ ഡൽഹി പൊലീസ് തുടർച്ചയായി വേട്ടയാടുന്നതിലും പ്രതിഷേധിച്ചാണ് സിജെപി വീണ്ടും സമരമുഖത്തേക്ക് നീങ്ങുന്നത്. പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ നാട്ടിൽ നിന്ന് ഉടൻ ഡൽഹിയിൽ മടങ്ങിയെത്തും. ചൊവ്വാഴ്ചക്കകം കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ രേഖാമൂലം നൽകാമെന്നായിരുന്നു ജെ.പി നദ്ദയും ജിതേന്ദ്ര സിങും സിജെപി നേതാക്കളെ അറിയിച്ചിരുന്നത്. […]
Read more

Recent News