Category: national

രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങൾ ലോക്‌സഭ രേഖകളിൽ നിന്ന് നീക്കി സ്പീക്കര്‍

ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങൾ ലോക്‌സഭ രേഖകളിൽ നിന്ന് നീക്കി സ്പീക്കര്‍. ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയടക്കമുള്ള പരാമർശങ്ങളും ഇഡിയറ്റ് പരാമര്‍ശവുമാണ് നീക്കിയത്. ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള ദില്ലി പൊലീസ് നടപടിയില്‍ രാഹുല്‍ അമിത് ഷാക്കെതിരെ ലോക്സഭയില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെക്കാന്‍ അമിത് ഷാ നിര്‍ദേശം നല്‍കിയെന്നും അല്ലെങ്കില്‍ വെടിവെപ്പ് നടന്നത് അദ്ദേഹം അറിഞ്ഞില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിന്‍റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണകക്ഷി എംപിമാര്‍ […]
Read more

ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറണ്ട് സ്‌റ്റേ ചെയ്ത് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറണ്ട് ഡല്‍ഹി കോടതി സ്‌റ്റേ ചെയ്തു. ഡല്‍ഹി പട്യാലഹൗസ് കോടതിയില്‍ ഐഷി നല്‍കിയ അപേക്ഷയിലാണ് അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്ത് കോടതി ഉത്തരവ് ഇറക്കിയത്. കേസ് പരിഗണിക്കുന്ന വ്യാഴാഴ്ച വരെ ഐഷിയെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.2021ല്‍ ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായുള്ള കേസിലാണ് പട്യാല ഹൗസ് കോടതി ഏപ്രില്‍ 15ന് ഐഷിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് വാറണ്ടില്‍ […]
Read more

കർഷക നേതാക്കളുമായി കൈകോർത്ത് CJP; രാകേഷ് ടിക്കായത്തുമായി വേദി പങ്കിട്ട് നേതാക്കൾ

ന്യൂഡൽഹി: മുതിർന്ന കർഷക നേതാവ് രാകേഷ് ടിക്കായത്തുമായി കൂടിക്കാഴ്ച നടത്തി കോക്രാച്ച് ജനത പാർട്ടി നേതാക്കൾ. ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിൽ കർഷകർ, വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവർ അടങ്ങുന്ന സംയുക്ത മുന്നണിയുണ്ടാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നുവെന്നാണ് റിപ്പോർട്ട്. വിദ്യാഭ്യാസ സംബന്ധമായ വിഷങ്ങൾക്ക് പുറമേ സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സിജെപി നേതാക്കളുടെ നീക്കമെന്നാണ് വിലയിരുത്തൽ. അതേസമയം ഡൽഹിയിൽ നടന്ന കർഷക കൺവെൻഷനിൽ സിജെപി പ്രതിനിധികൾ ടിക്കായത്തിനും മറ്റ് കർഷകനേതാക്കൾക്കും ഒപ്പം വേദി പങ്കിടുകയും ചെയ്തു. സിജെപി വക്താവ് അശുതോഷ് […]
Read more

33 വർഷങ്ങൾക്ക് ശേഷം മുംബൈ ബോംബ് സ്ഫോടന പരമ്പര പ്രതി ടൈഗർ മേമന്‍റെ സ്വത്തുവക ലേലം കൊള്ളാൻ തയ്യാറായി ഒരാൾ

മുംബൈ: മുംബൈ സ്ഫോടന പരമ്പര നടന്ന് മുപ്പത്തി മൂന്ന് വർഷത്തിന് ശേഷവും കേസുമായി ബന്ധപ്പെട്ട പ്രതികളുടെ സ്വത്തുക്കൾ നിയമനടപടികളുടെ ഭാഗമായി ലേലത്തിന് വിൽക്കുന്ന നടപടികൾ സർക്കാർ തുടരുകയാണ്. കേസിലെ മുഖ്യ പ്രതികളിലൊരാളായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയ ടൈഗർ മേമനുമായി ബന്ധമുള്ള മഹീമിലെ ഒരു ഓഫീസ് സമുച്ചയവും രണ്ട് ഫ്ലാറ്റുകളും അടുത്തിടെ ലേലത്തിൽ വച്ചപ്പോൾ മുംബൈ സ്വദേശിയായ ഒരാൾ മാഹിമിലെ 560 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു കട വാങ്ങാൻ തയ്യാറായെന്ന് റിപ്പോർട്ട്. സുരക്ഷാ കാരണങ്ങൾ ആരാണ് സ്വത്ത് […]
Read more

പരീക്ഷ ക്രമക്കേടുകള്‍ക്ക് ശിക്ഷയും പിഴയും; പ്രതിപക്ഷ ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് പാസാക്കി

ഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് പാസാക്കി ലോക്സഭ. പരീക്ഷ ക്രമക്കേടുകളിൽ ശിക്ഷയും പിഴയും വർധിപ്പിക്കുന്ന ബില്ല് ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗം പൂർത്തീകരിക്കാൻ അനുവദിക്കാതെയായിരുന്നു സഭ ബിൽ പാസാക്കലിലേക്ക് കടന്നത്. ഇഡിയറ്റ് പരാമർശത്തെ ചൊല്ലിയും അമിത് ഷാക്കെതിരായ വിമർശനത്തെ ചൊല്ലിയും ലോക്സഭയില്‍ ബഹളം ഉയര്‍ന്നു. പരീക്ഷ ഭേദഗതി ബിൽ ചർച്ചകൾക്കിടെ രാഹുൽ ഗാന്ധി നടത്തിയ ഇഡിയറ്റ് പരാർമശത്തെ ചൊല്ലിയും ലോക്സഭയിയിൽ ബഹളമുണ്ടായി. നിങ്ങളെ ബഹുമാനമില്ലാത്തവരായി മുദ്ര കുത്തുന്നവരെ, എന്ത് […]
Read more

അനധികൃത ഇറച്ചിക്കടകൾ അടച്ചുപൂട്ടും; കൻവർ യാത്ര പ്രമാണിച്ച് നിർദേശവുമായി ഡൽഹി കോർപറേഷൻ

ഡൽഹി: ജൂലൈ 30ന് ആരംഭിക്കുന്ന കൻവർ യാത്ര (കാവടി യാത്ര) പ്രമാണിച്ച് ഡൽഹിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഇറച്ചിക്കടകൾ അടച്ചുപൂട്ടാൻ നിർദേശം. ഡൽഹി മുനിസിപ്പൽ കോർപറേഷൻ്റേതാണ് നിർദേശം. കൻവർ യാത്ര കടന്നുപോകുന്ന റൂട്ടുകളിലെ അനധികൃത ഇറച്ചിക്കടകൾ അടച്ചുപൂട്ടാനാണ് കോർപറേഷൻ്റെ നിർദേശം. പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്ന ലൈസൻസുള്ള ഔട്ട്ലെറ്റുകൾക്കെതിരെ നടപടിയെടുക്കുമെന്നും കോർപറേഷൻ അറിയിച്ചു. യാത്രയ്ക്ക് മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയാക്കാനും കോർപറേഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജൂലൈ 30 മുതൽ ഓഗസ്റ്റ് 11 വരെയാണ് കൻവർ യാത്ര നടക്കുന്നത്. ഇതുപ്രമാണിച്ച് 308 […]
Read more

ആറാം ക്ലാസുകാരിയോട് അശ്ലീല പെരുമാറ്റം; അധ്യാപകന് സസ്‌പെൻഷൻ

ലക്ക്നൗ: സർക്കാർ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ 50-കാരനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. അധ്യാപകനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. രക്ഷിതാക്കളും നാട്ടുകാരും രാവിലെ സ്‌കൂളിന് മുന്നിലെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ സുനിൽ ചൗബേ സ്ഥലത്തെത്തി കർശന നടപടി ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ ഉപരോധം അവസാനിപ്പിച്ചത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, അധ്യാപകൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെൺകുട്ടിയെ സ്‌കൂളിലെ […]
Read more

വിദ്യാഭ്യാസ മന്ത്രാലയത്തെ നിയന്ത്രിച്ചിരുന്നത് ആർഎസ്എസെന്ന് രാ​ഹുൽ ​ഗാന്ധി

ന്യൂഡൽഹി: രാജ്യത്തിൻ്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും തെരുവിൽ കണ്ട യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ടീയ പാർട്ടികളും ബഹുമാനിക്കണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമിത്ഷാ പാർലമെൻ്റിലെത്താൻ ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്നും എല്ലാ സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ ​ഗാന്ധി പാർലമെന്റിൽ പറഞ്ഞു. അവർ പരീക്ഷകളെ അട്ടിമറിക്കുന്നു. സ്വകാര്യ മേഖലയിലേക്ക് ആർഎസ്എസും വരുന്നു അവർ എല്ലാം പിടിച്ചെടുക്കുന്നു. പ്രധാൻ അല്ലായിരുന്നു, ആർഎസ്എസായിരുന്നു വിദ്യാഭ്യാസ മന്ത്രാലയത്തെ നിയന്ത്രിച്ചിരുന്നതെന്നും രാഹുൽ ​​ഗാന്ധി […]
Read more

പ്രൾഹാദ് ജോഷിക്കെതിരെ രാഹുൽ : നിയമനം വിദ്യാർത്ഥികളോട് ചെയ്ത ചതി

ന്യൂഡല്‍ഹി: ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രള്‍ഹാദ് ജോഷിയെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചതില്‍ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബലാത്സംഗക്കേസ് പ്രതികളെ ന്യായീകരിച്ച ഒരാളെയാണ് ബിജെപി വിദ്യാഭ്യാസ മന്ത്രിയായി തെരഞ്ഞെടുത്തതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പാര്‍ലമെന്റിന് മുന്നില്‍ വെച്ച് മാധ്യമങ്ങളോടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ‘വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ യുവാക്കള്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബലാത്സംഗക്കേസ് പ്രതികളെ സംരക്ഷിക്കുന്ന ഒരാളെ ബിജെപി മന്ത്രിയായി നിയോഗിക്കുന്നത്. ഏറ്റവും നീചനായ വ്യക്തിയാണ് അദ്ദേഹം. ബലാത്സംഗം ചെയ്തവര്‍ക്ക് സംരക്ഷണം ആവശ്യമാണ് എന്ന് […]
Read more

സ്‌കൂളിൽ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാര്‍ത്ഥികള്‍

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ സ്‌കൂളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാര്‍ത്ഥികള്‍. ക്ലാസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ അംബേദ്കറിനെ ചിത്രം ഉയര്‍ത്തി തെരുവിലിറങ്ങുകയായിരുന്നു. ക്രമസമാധാനം നിലനിര്‍ത്താന്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ പൊലീസിനെ വിളിച്ചു.നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രമന്ത്രിയുടെ രാജി ഉയര്‍ത്തി ഡല്‍ഹി ജന്തര്‍ മന്തറില്‍ സിജെപിയുടെ നേതൃത്വത്തില്‍ ജെന്‍സികള്‍ തെരുവിലിറങ്ങിയതിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ജെന്‍ ആല്‍ഫ പ്രതിഷേധം. നാഗിന എംപിയും ആസാദ് സമാജ് വാദി പാര്‍ട്ടി എംപിയുമായ ചന്ദ്രശേഖര്‍ ആസാദും ആംആദ്മി പാര്‍ട്ടിയും സമര […]
Read more

Recent News