Category: national

തമിഴ്നാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി

ചെന്നൈ: തമിഴ്നാട്ടിൽ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം 28 വരെ നീട്ടി. വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങൾക്കാണ് ഉത്തരവ് ബാധകം. തെരഞ്ഞെടുപ്പ് ഹർജികൾ നിലവിലുള്ളതിനാലാണ് വിലക്ക്. ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് തള്ളിയിരുന്നെങ്കിലും ഉത്തരവിന്റെ പകർപ്പ് ലഭിച്ചെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഹർജി ഇല്ലാത്ത രണ്ട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
Read more

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പാളത്തിലെത്തുന്നു; 2027 ൽ പരീക്ഷണ ഓട്ടം

ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ ഒരു വൻ കുതിച്ചുചാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 മെയ്-ജൂൺ മാസങ്ങളിൽ ട്രാക്ക് പരിശോധനയ്ക്ക് ഇറങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ തദ്ദേശീയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലും ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി ശക്തിപ്പെടുത്തുന്നതിലും ഇതൊരു നിർണ്ണായക നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.ഈ തദ്ദേശീയ ഹൈസ്പീഡ് ട്രെയിനിന്റെ ആദ്യത്തെ ബോഡി ഫ്രെയിം വിജയകരമായി നിർമ്മിച്ച്, അതിന്റെ […]
Read more

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് വനിതാ പൊലീസുകാരിക്ക് ദാരുണാന്ത്യം

ലക്നൗ: പൊലീസ് സ്റ്റേഷനിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് വനിതാ പൊലീസുകാരിക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ കൗശാംബി ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. പ്രിയങ്ക യാദവ് എന്ന 25കാരിയായ വനിതാ കോൺസ്റ്റബിളാണ് കൊല്ലപ്പെട്ടത്. മാൻജാൻപൂരിലെ പൊലീസ് സ്റ്റേഷനിലായിരുന്നു പ്രിയങ്ക ഡ്യൂട്ടി ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്നവർ പ്രിയങ്കയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2025 ബാച്ച് വനിതാ കോൺസ്റ്റബിളാണ് പ്രിയങ്ക യാദവ്. സർക്കാർ അനുവദിച്ച ഇൻസാസ് റൈഫിളായിരുന്നു സംഭവ സമയത്ത് പ്രിയങ്കയുടെ അടുത്തുണ്ടായിരുന്നത്. ഗാസിപൂരിലെ പ്രിയങ്കയുടെ കുടുംബത്തെ വിവരം അറിയിച്ചതായി […]
Read more

ഡോളറിനെതിരെ നിര്‍ണായക നീക്കത്തിന് ഇന്ത്യ

ന്യൂഡൽഹി: അന്താരാഷ്ട്ര വ്യാപാരത്തിൽ അമേരിക്കൻ ഡോളറിനുള്ള അപ്രമാദിത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിർണായക നീക്കത്തിന് ഇന്ത്യ. 2026-ൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ സഖ്യരാജ്യങ്ങളുമായി ചേർന്ന് ‘ഡീ-ഡോളറൈസേഷൻ’ അഥവാ ഡോളർ ഇതര സാമ്പത്തിക ക്രമീകരണങ്ങൾ എന്ന വിഷയം ചർച്ചയ്ക്ക് വെക്കാനാണ് ഇന്ത്യയുടെ പദ്ധതി. അമേരിക്കൻ രാഷ്ട്രീയത്തിൽ ഡൊണാൾഡ് ട്രംപിൻ്റെ മടങ്ങിവരവ് ചർച്ചയാകുന്ന ഘട്ടത്തിൽ ഈ നീക്കത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ. അംഗരാജ്യങ്ങൾക്കിടയിൽ വ്യാപാരം നടത്തുമ്പോൾ ഡോളറിനെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന പുതിയൊരു പേയ്‌മെൻ്റ് സംവിധാനം രൂപപ്പെടുത്തുകയാണ് ഈ […]
Read more

ദേശീയ ചലച്ചിത്ര അവാര്‍ഡും ഗുജറാത്തിലേക്ക്; 72 വര്‍ഷത്തിനിടെ വേദി മാറ്റം; കേന്ദ്രത്തിനെതിരെ വിമര്‍ശനം

മുംബൈ: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഗുജറാത്തിലേക്ക് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനം. ഹിന്ദി ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ രാഹുല്‍ ധോലാകിയയും ശിവസേന ഉദ്ദവ് വിഭാഗം എംപി സഞ്ജയ് റാവത്തും സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തി. ഇന്ത്യന്‍ സിനിമയ്ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കിയ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഹൈദരബാദ് പോലുള്ള സംസ്ഥാനങ്ങളിലേക്കോ, നഗരങ്ങളിലോ ഈ പരിപാടി നടത്താമായിരുന്നില്ലേയെന്നും ധോലാകിയ ചോദിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുരസ്‌കാര വിതരണം മോദി ഗുജറാത്തിലേക്ക് മാറ്റിയതെന്നും അത്മാഭിമാനമുണ്ടെങ്കില്‍ ജേതാക്കള്‍ ചടങ്ങ് […]
Read more

ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ഗോഡൗണുകളിൽ റെയ്ഡ്; പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന ഗോഡൗണുകളിലും മറ്റ് ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിലും കർണ്ണാടക ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പ്രത്യേക പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. റെയ്ഡിൽ ഏകദേശം 1.38 കോടി രൂപ വിലമതിക്കുന്ന കാലാവധി കഴിഞ്ഞതും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താത്തതുമായ ഭക്ഷ്യോത്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു. ഇതിന് പുറമെ വിതരണ കേന്ദ്രങ്ങളിൽ അനുമതിയില്ലാതെ സൂക്ഷിച്ചിരുന്ന 4.02 ലക്ഷം രൂപ വിലവരുന്ന മരുന്നുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഓൺലൈൻ വഴിയും ഇ-കൊമേഴ്സ് […]
Read more

ക്യാപ്റ്റൻസി ഏറ്റെടുത്തത് നിർണായകമായി: സെഞ്ച്വറിക്ക് പിന്നാലെ ഇഷാൻ കിഷൻ

ചെന്നൈ: 2024-ൽ ജാർഖണ്ഡ് ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്തത് ക്രിക്കറ്റ് താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും തന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചതായി ഇഷാൻ കിഷൻ. നായകസ്ഥാനം നൽകിയ ഉത്തരവാദിത്തം തന്നിൽ കൂടുതൽ ശാന്തത കൈവരിക്കാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ​ ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിനായി 270 റൺസ് നേടുന്ന മികച്ച പ്രകടനം പുറത്തെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു 28-കാരനായ ഇഷാൻ. ബിസിസിഐ കരാർ നഷ്ടമായ ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം […]
Read more

ദേശീയ വനിതാ കമ്മീഷന്‍ ശില്പശാലയില്‍ കേരളത്തിലെ വനിതാ UDF എംഎൽഎമാരെ അവഗണിച്ചെന്ന് ആരോപണം

ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷന്‍ ശില്പശാലയില്‍ പ്രതിഷേധവുമായി കേരളത്തില്‍ നിന്നുള്ള യുഡിഎഫ് വനിതാ എംഎല്‍എമാര്‍. രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ വനിതാ കമ്മീഷനെ ഉപയോഗിക്കുന്നതായി എംഎല്‍എമാര്‍ ആരോപിച്ചു. യുഡിഎഫ് പ്രതിനിധികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തുകയും ശില്പശാല ബഹിഷ്‌കരിക്കുകയും ചെയ്തു. സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണ് ദേശിയ വനിതാ കമ്മീഷന്‍ നടപ്പാക്കുന്നതെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആരോപിച്ചു. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരെ പ്രസംഗിക്കാന്‍ ക്ഷണിച്ചില്ലെന്നും അവഗണിച്ചതായും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. പ്രസംഗങ്ങള്‍ പൂര്‍ണമായും നടന്നത് ഹിന്ദിയിലാണ്. തര്‍ജമയ്ക്കുള്ള സംവിധാനങ്ങളൊന്നും ശില്പശാലയില്‍ ക്രമീകരിച്ചിരുന്നില്ല. […]
Read more

ഏഷ്യൻ ​ഗെയിംസിൽ വിജയിക്കുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി

ന്യൂഡൽഹി: ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി ഒ ജെ ജനീഷ്. വെളളി നേടുന്നവർക്ക് 30 ലക്ഷവും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകും. സ്വർണ്ണം നേടുന്നവരുടെ പരിശീലകർക്ക് അഞ്ച് ലക്ഷം, വെള്ളി നേടുന്നവരുടെ പരിശീലകർക്ക് 3 ലക്ഷം, വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപ വീതവും നൽകുമന്നാണ് കായികമന്ത്രിയുടെ പ്രഖ്യാപനം.
Read more

‘നുണകളുടെ മുഴക്കത്തെ സത്യം പരാജയപ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

വഡോദര: പ്രതിപക്ഷത്തിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണകളുടെ മുഴക്കത്തെ സത്യം പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ‘ഛാത്രോം കീ ഗൂഞ്ച്’ പരിപാടിയെ പരിഹസിച്ചാണ് മോദി ‘ജൂട്ട് കീ ഗൂഞ്ച്’ എന്ന പ്രയോഗം ആവർത്തിച്ചത്. ഗുജറാത്തിലെ വഡോദരയിൽ 20,000 കോടിയിലേറെ രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നുണകളുടെ മുഴക്കം എന്ന് പറഞ്ഞ് യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നവരെ എല്ലാ കവലകളിലും കാണാം. എന്നാൽ ഇന്ത്യയിലെ യുവാക്കൾ സത്യത്തിന്റെ ഗർജനത്തിനൊപ്പമാണ് നടക്കുന്നത്. അവർ […]
Read more

Recent News