Category: national

പിഎംശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതിയായ പിഎംശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി ഡി സതീശന്‍റെ ദില്ലി സന്ദർശനത്തിൽ ഇക്കാര്യം ചർച്ചയാകാനാണ് സാധ്യത. പാഠ്യപദ്ധതിയിൽ ഇടപെടരുതെന്നും സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് വേണമെന്നുമുള്ള ആവശ്യം അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഈ നിബന്ധനകൾ മുന്നോട്ട് വച്ച് കേന്ദ്രവുമായി വീണ്ടും ചർച്ച നടത്താനാണ് നീക്കം. അതേസമയം ദില്ലിയിൽ ഇന്ന് രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം […]
Read more

നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ അനധികൃത പണപ്പിരിവാണ് ഡിഎംകെ കാലത്തുണ്ടായതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് ഉദയനിദി സ്റ്റാലിൻ, മുന്‍ മന്ത്രി സെന്തില്‍ ബാലാജി എന്നിവര്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇത് എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് തന്നെ പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മുന്‍ മുഖ്യമന്ത്രി കരുണാനിധി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം […]
Read more

2010 മുതൽ 2026 വരെ രാജ്യത്ത് 32 ഐഎഎസ് ഉദ്യോഗസ്ഥർ രാജിവെച്ചു

ന്യൂഡൽഹി: രാജ്യത്ത് 2010 മുതൽ 2026 വരെയുള്ള കാലയളവിൽ രാജ്യത്ത് 32 ഐഎഎസ് ഉദ്യോഗസ്ഥർ രാജിവെച്ചെന്ന് കേന്ദ്ര സർക്കാരിൻ്റെ വെളിപ്പെടുത്തൽ. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഇന്ത്യ ടുഡേ’ നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കേന്ദ്ര സർവീസ് ഉദ്യോഗസ്ഥരുടെ രാജി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. പശ്ചിമ ബംഗാൾ കേഡറിലാണ് ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ രാജിവെച്ചത്. കണക്കുകൾ പ്രകാരം 2010-ലാണ് ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ ജോലി ഉപേക്ഷിച്ചത്, ആറ് പേർ. തുടർന്നുള്ള വർഷങ്ങളിൽ ശരാശരി […]
Read more

ഡല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ കെട്ടിട ഉടമ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി സത്യ നികേതനില്‍ കെട്ടിടം തകര്‍ന്ന് ഏഴ് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കെട്ടിട ഉടമ അറസ്റ്റില്‍. രാജസ്ഥാനിലെ ഭിവാഡിയില്‍ നിന്നാണ് ഉടമ ഹരിറാം ബന്‍സാലിനെ പിടികൂടിയത്. ഇയാളെ പിടികൂടാനായി പല സംഘങ്ങളായി തിരിഞ്ഞ് ഡല്‍ഹി പൊലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു. അപകടമുണ്ടായി 25 മണിക്കൂറിന് ശേഷമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. പ്രാദേശിക ജില്ല പൊലീസ്, സ്‌പെഷ്യല്‍ സ്റ്റാഫ്, മറ്റ് ഓപ്പറേഷന്‍ യൂണിറ്റുകള്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഹരിറാമിനായി വലവിരിച്ചത്. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ലുക്ക് ഔട്ട് നോട്ടീസ് […]
Read more

ലൈംഗിക താല്‍പര്യത്തിന് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാം; ജെഎൻയു വിലെ അധ്യാപകനെതിരെ പരാതി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍. ലൈംഗിക താത്പര്യത്തിന് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് അധ്യാപകന്‍ വാഗ്ദാനം ചെയ്‌തെന്ന് ആരോപിച്ച് പതിനൊന്ന് വിദ്യാര്‍ഥിനികള്‍ സര്‍വകലാശാല ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി (icc) യെ സമീപിച്ചു. പരീക്ഷയ്ക്കിടെ അധ്യാപകന്‍ ലൈംഗിക ചുവയോടെ സംസാരിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഐസിസി അന്വേഷണം ആരംഭിക്കുകയും പരാതി നല്‍കിയ വിദ്യാര്‍ഥികളോട് നേരിട്ടെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മെയ് ആദ്യവാരം നടന്ന വൈവ പരീക്ഷയ്ക്ക് ശേഷം ഒരു വിദ്യാര്‍ഥിനി സഹപാഠികള്‍ ഉള്ള […]
Read more

എഞ്ചിൻ ഓയിൽ കുറഞ്ഞു; അബുദാബിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിൽ തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയർന്നതിന് പിന്നാലെ എഞ്ചിനിലെ സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. എഞ്ചിനിലെ ഓയിൽ അളവ്അപകടകരമായ വിധത്തിൽ കുത്തനെ താഴ്ന്നതിനെ തുടർന്നാണ് ബോയിങ് 737 വിമാനം അടിയന്തരമായി കൊച്ചിയിൽ തന്നെ തിരിച്ചിറക്കാൻ പൈലറ്റുമാർ തീരുമാനിച്ചത്. ഓഗസ്റ്റ് 31-ന് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട IX 415 നമ്പർ വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കൊച്ചിയിൽ നിന്ന് പറന്നുയർന്ന് […]
Read more

ഡൽഹിയിലെ കെട്ടിടം തകർന്നുണ്ടായ അപകടം:’കോൺഗ്രസും എഎപിയും പബ്ലിസിറ്റിക്ക് ശ്രമിക്കുന്നു’; BJP

ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് ബിജെപി. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയുമാണ് ബിജെപി എം പി നിഷികാന്ത് രൂക്ഷമായി വിമര്‍ശിച്ചത്. സംഭവത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും പ്രതിപക്ഷത്തിൻ്റെ പ്രതികരണം പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും നിഷികാന്ത് പറഞ്ഞു. ഡൽഹിയിലെ സംഭവത്തിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഎപി നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് നിഷികാന്ത് രംഗത്തെത്തിയത്. ‘ആളുകള്‍ക്ക് വേണ്ടത് പബ്ലിസിറ്റി മാത്രമാണ്. രാഹുല്‍ ഗാന്ധിയെയോ കോണ്‍ഗ്രസ് പാര്‍ട്ടിയെയോ […]
Read more

ഡൽഹിയിലെ കെട്ടിട അപകടം; മരണം ആറായി, കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു, കെട്ടിടം ഉടമക്കെതിരെ കേസ്

ഡൽഹി: ഡൽഹിസത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ മരണം ആറായി. പുലർച്ചയോടെ ഒരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ചികിത്സയിലുള്ള ഏഴ് പേരെ ഇനിയും തിരിച്ചറിയാനായില്ല. നിരവധി പേർ അവശിഷ്ടങ്ങൾക്ക് ഇടയിൽ ഉണ്ടെന്നാണ് സംശയം. അതേസമയം, സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തെക്കന്‍ ഡൽഹിയിലെ സത്യ നികേതനില്‍ അഞ്ച് നില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണത്. ഡൽഹിസര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപം പിജി […]
Read more

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; നടന്നത് കടുത്ത നിയമലംഘനം

ഡൽഹി: സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ആറായി ഉയർന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ മുൻപ് അടച്ചിട്ട കെട്ടിടമാണ് യാതൊരു അനുമതിയും കൂടാതെ കഴിഞ്ഞവർഷം മുതൽ വീണ്ടും തുറന്നു പ്രവർത്തിപ്പിച്ചത്. തെക്കൻ ഡൽഹിയിലെ സത്യനികേതനിൽ ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള അഞ്ച് നില ഹോസ്റ്റൽ കെട്ടിടമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ നിലംപൊത്തിയത്. ആൺകുട്ടികൾ താമസിച്ചിരുന്ന ഈ പിജി ഹോസ്റ്റലിൽ അപകട സമയം നാൽപ്പതോളം പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെയോടെ […]
Read more

ഓൾഡ് മോങ്ക് ഒറിജിനൽ റം അല്ല’; ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി ബോംബെ ഹൈക്കോടതിയിൽ

മുംബൈ: ഓൾഡ് മോങ്ക്, ‘റം’ അല്ലെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. ന്യൂട്രൽ സ്പിരിറ്റും റം ഫ്ലേവറും ചേർത്താണ് ഓൾഡ് മൊങ്ക് തയ്യാറാക്കുന്നതെന്നും ഓള്‍ഡ് മോങ്കില്‍ അടങ്ങിയിരിക്കുന്ന റം അഞ്ച് ശതമാനത്തിൽ താഴെയാണെന്നും അതോറിറ്റി വ്യക്തമാക്കി. റം ഫ്ലേവേർഡ് സ്പിരിറ്റ് എന്ന് വിശേഷിപ്പിക്കണമെന്നും അതോറിറ്റി ബോംബെ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഓള്‍ഡ് മങ്കിന്‍റെ കുപ്പികളിൽ ഏഴ് വർഷം പഴക്കമുള്ളത് എന്നെഴുതിയത് നീക്കാനും നിർദേശം നൽകി. നിര്‍മ്മാണത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് മഹാരാഷ്ട്രയിൽ ഓൾഡ് മോങ്കിന്റെ വിൽപ്പന വിലക്കിയിരുന്നു.
Read more

Recent News