Category: national

‘വിദ്യാഭ്യാസത്തിലൂടെസംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല’; പിഎം ശ്രീയിൽ കെ സി വേണുഗോപാല്‍

തൃശൂര്‍: കേരളത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട വിഷയമാണ് പഠിക്കേണ്ടത്. യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ച് സംഘപരിവാറിന്റെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീ നടപ്പിലാക്കിയാല്‍ ജനകീയ പ്രക്ഷോഭവും പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്ന മുന്‍ മന്ത്രിയും എംഎൽഎയുമായ കെ രാജന്റെ പ്രതികരണത്തിനും […]
Read more

ലണ്ടനിലേക്ക് പറന്ന വിമാനം ബംഗളൂരുവിൽ അടിയന്തരമായി തിരിച്ചിറക്കി; രക്ഷയായത് പൈലറ്റിന്റെ സമയോചിത ഇടപടെൽ

ബംഗളൂരു: ലണ്ടനിലേക്ക് പറന്നുയർന്ന വെർജിൻ അറ്റ്ലാന്റിക് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. 270 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് ബെംഗളൂരു വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഞായറാഴ്ച നടന്ന സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബെംഗളൂരുവിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട് നിമിഷങ്ങൾക്കകമാണ് വിമാനത്തിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വിമാനം തിരിച്ചുവിളിക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണെന്നാണ് . വലിയൊരു അപകടസാധ്യത ഒഴിവായത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി […]
Read more

ഡൽഹി കെട്ടിട ദുരന്തത്തിൽ ഒരു മരണം, മുഖ്യമന്ത്രി ദുരന്തസ്ഥലത്തെത്തി

ഡൽഹി: ഡൽഹി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. രക്ഷപ്പെട്ട ആറ് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. രക്ഷാ പ്രവര്‍ത്തനം മന്ദഗതിയില്‍ നീങ്ങുമ്പോള്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അപകട സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. രക്ഷാ പ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ വഴികളും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് രേഖ ഗുപ്ത വ്യക്തമാക്കി. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഗോവയിലേക്കുള്ള സന്ദർശനം റദ്ദാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി […]
Read more

ഡൽഹിയിൽ ഹോസ്റ്റൽ തകർന്നുവീണ് അപകടം : രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

ഡൽഹി : തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതന് സമീപം ബഹുനില കെട്ടിടം തകർന്നു വീണ് വൻ അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദുരന്തമുണ്ടായത്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഡൽഹി ഫയർ സർവീസും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. നിലവിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 5 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. ഡൽഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനിൽ വിദ്യാർത്ഥികൾ താമസിക്കുന്ന പേയിംഗ് ഗസ്റ്റ് (പി ജി) കെട്ടിടമാണ് തകർന്നുവീണത്. […]
Read more

പ്രധാനമന്ത്രി യുവാക്കൾക്ക് പ്രതീക്ഷ നൽകണം; ദിമാ​ഗി നക്സൽ ആവർത്തിച്ച മോദിക്കെതിരെ സിജെപി

ഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്. ചോദ്യം ചോദിക്കുന്ന തലമുറയെ ഇങ്ങനെ ചിത്രീകരിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് ചെയ്യാവുന്ന ഏറ്റവും നാണംകെട്ട പ്രവർത്തിയെന്ന് സൗരവ് ദാസ് പറഞ്ഞു. രാജ്യത്തെ 1ലക്ഷം സ്കൂളുകൾ അടച്ചതും, തൊഴിലില്ലായ്മയും, വിദ്യാഭ്യാസത്തിന് ബജറ്റിൽ വകയിരുത്തിയത് കുറച്ചതും ഒന്നും മോദി കണ്ടില്ല. കോളേജിലെ സൗകര്യങ്ങളുടെ പ്രശ്നങ്ങളും, അധ്യാപകർക്ക് അവധി നിഷേധിക്കുന്നതും, വിദ്യാർത്ഥികൾ അനുഭവിക്കുന്ന സമ്മർദ്ദവും എല്ലാം മോദിക്ക് പറയാമായിരുന്നു. പകരം മോദി ഒരു തലമുറയെ രാഷ്ട്രീയലക്ഷ്യത്തോടെ […]
Read more

പൂനെ കേതൻ അഗർവാളിൻ്റെ കൊലപാതകം: യുവതിയുടെ കാമുകൻ്റെ സുഹൃത്തും പിടിയിൽ

പൂനെ: പ്രതിശ്രുതവരനെ യുവതിയും ആണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. റിതേഷ് ഹാംഗെ എന്നയാളാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. ജൂണ്‍മാസം പതിനെട്ടാം തീയതിയാണ് പ്രതിശ്രുതവരനും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ കേതന്‍ അഗര്‍വാളിനെ സിയാ ഗോയലും ആണ്‍സുഹൃത്ത് ചേതനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസില്‍ പ്രധാന പ്രതിയായ ചേതന്റെ സുഹൃത്താണ് റിതേഷ്. കേതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ റിതേഷും പങ്കാളിയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൂനെ റൂറല്‍ എസ്പി സന്ദീപ് ഗില്‍ പറഞ്ഞു. കേതന്റെ കൈകാലുകള്‍ തല്ലിയൊടിച്ച് പരിക്കേല്‍പ്പിക്കാനും പിന്നീട് കൊലപ്പെടുത്താനുമുള്ള […]
Read more

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ഡൽഹി യിൽ യെല്ലോ അലർട്ട്

ഡൽഹി : ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ. സംസ്ഥാനത്ത് മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് 136 റോഡുകൾ അടച്ചതായി സർക്കാർ അറിയിച്ചു.ഡൽഹിയിൽ ഇന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നദികൾ അപകടനിലയ്ക്കു മുകളിൽ ഒഴുകുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Read more

കനത്ത മഴ; ഡൽഹിയിൽ തിങ്കളാഴ്ച വരെ ജാഗ്രതാ നിർദേശം

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ദില്ലിയിൽ ശക്തമായ കാറ്റോടുകൂടിയ മഴ തിങ്കളാഴ്ച വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥ ദേശീയ തലസ്ഥാനത്തെ റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നഗരത്തിലെ പല റോഡുകളിലും ജനവാസകേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദില്ലി വിമാനത്താവളത്തിൽ നിന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ തുടരുന്നതിനാൽ യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്ന് ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ […]
Read more

സിജെപി സമരത്തിനിടെ ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവം; പ്രതി സ്വതന്ത്ര ഭരദ്വാജിനെ കസ്റ്റഡിയിൽ വിട്ടു

ന്യൂഡല്‍ഹി: സിജെപിയുടെ ജന്തര്‍ മന്തര്‍ സമരത്തിനിടെ ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഒരു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. പ്രതിയെ നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ സ്വതന്ത്ര ഭരദ്വാജിന്റെ അനുയായികള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി പൊലീസ് സ്റ്റേഷന് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും […]
Read more

പശ്ചിമ ബംഗാളില്‍ ക്രിസ്ത്യന്‍ സംഘടനകള്‍ പ്രാർത്ഥനകൾ നിർത്തിവെച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ക്രിസ്ത്യന്‍ സംഘടനകള്‍ പ്രാര്‍ത്ഥനകളും ഗൃഹ സന്ദര്‍ശനങ്ങളും നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നതിന് പിന്നാലെ ക്രൈസ്തവര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ധിക്കുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൗറയിലെ ഉലുബേരിയയില്‍ ഒരാഴ്ചയിലധികം മുമ്പ് നടന്ന ആക്രമണത്തില്‍ പാസ്റ്ററെയും വിശ്വാസികളെയും രക്ഷപ്പെടുത്താന്‍ പൊലീസിന് ഇടപെടേണ്ടി വന്നിരുന്നു. കൂടാതെ, പൂര്‍ബ ബര്‍ധമാനില്‍ ഒരു സംസ്‌കാര ചടങ്ങ് തടസ്സപ്പെടുത്തിയതായും, ജൂലൈ 5-ന് സൗത്ത് 24 പര്‍ഗാനാസിലെ സുഭാഷ്ഗ്രാമില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളി തകര്‍ക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന് […]
Read more

Recent News