Category: national

പ്രതിപക്ഷ ഉപനേതൃപദവി തർക്കം; പ്രശ്നം കേരളത്തിൽ പരിഹരിക്കുമെന്ന് എം.എ ബേബി

ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃപദവി തർക്കത്തിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പ്രശ്നം കേരളത്തിൽ പരിഹരിക്കുമെന്നും ചർച്ചകളിലൂടെ പരിഹാരം കാണുമെന്നും എംഎ ബേബി പ്രതികരിച്ചു. പിണറായിയും മറ്റ് നേതാക്കളും പറഞ്ഞതിൽ വൈരുദ്ധ്യമില്ലെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. ഒരു മണ്ഡലത്തിൽ സംസാരിച്ചപ്പോൾ അവിടുത്തെ പ്രശ്നം ഊന്നിപ്പറഞ്ഞു. പിബിയിൽ രാജ്യത്തെ രാഷ്ട്രീയ സ്ഥിതി ആണ് ചർച്ച ചെയ്യുന്നത്. പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കുകയാണെങ്കിൽ അതിൽ സ്വീകരിക്കേണ്ട നിലപാടും ചർച്ചയാകുമെന്നും എംഎ ബേബി വിശദമാക്കി. സിപിഐയുമായി നല്ല നിലയിലാണ് പോകുന്നത്. […]
Read more

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; ‘കേരളത്തിലെ എംപിമാരുടെ യോഗം വിളിച്ചുചേർക്കണം’, ജോൺ ബ്രിട്ടാസ് എംപി

ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി ജോണ്‍ ബ്രിട്ടാസ് എം പി. കേരളത്തിന്റെ റെയില്‍വേ താല്‍പര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നാണ് ആവശ്യം. ‘കേരളത്തിലെ എല്ലാ പാര്‍ലമെന്റ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി പാലക്കാട് റെയില്‍വേ ഡിവിഷനുമായി ബന്ധപ്പെട്ടും കേരളത്തിന്റെ മൊത്തത്തിലുള്ള റെയില്‍വേ വികസനവുമായി ബന്ധപ്പെട്ടും അതീവ പ്രാധാന്യമുള്ള ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൂടിക്കാഴ്ച അനുവദിക്കണമെന്ന അഭ്യര്‍ഥനയോടെയാണ് കത്ത് എഴുതുന്നതെന്ന് ജോൺ […]
Read more

മകൾ മുഖ്യമന്ത്രിയെ വിമർശിച്ചു; തെലങ്കാനയിൽ വനിതാ മന്ത്രി പുറത്ത്

ഹൈദരാബാദ്: തെലങ്കാന മന്ത്രിസഭയില്‍ നിന്നും പരിസ്ഥിതി മന്ത്രി കെ സുരേഖയെ പുറത്താക്കി. സുരേഖയുടെ മകള്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ സുരേഖ ഖേദം പ്രകടിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സുരേഖയെ പുറത്താക്കാനുള്ള ശുപാര്‍ശ തെലങ്കാന ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ലയ്ക്ക് നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനായി ജി ചിന്ന റെഡ്ഢിയെ നിയമിച്ച ഉത്തരവും പിന്‍വലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ക്കും എതിരെ രൂക്ഷമായ വിമര്‍ശനമാണ് സുരേഖയുടെ മകള്‍ കെ സുസ്മിത […]
Read more

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമിക്കവെ വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മര്‍ദിച്ചതായി പരാതി

ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം ന്യൂസ് നെറ്റ് വര്‍ക്കിലെ മാധ്യമപ്രവര്‍ത്തകരായ ഷഹീന്‍ ഖാന്‍, നാഫിസ എന്നിവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. മുഖ്യമന്ത്രി രേഖ ഗുപ്തയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കുമ്പോഴാണ് രണ്ട് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ദക്ഷിണ ഡൽഹിയിലെ സാകേത് പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച സൗത്ത് ഡല്‍ഹിയിൽ സാകേത് മാക്‌സ് ഹോസ്പിറ്റലിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങ് നടക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. തങ്ങള്‍ മുസ്‌ലിമാണെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് മര്‍ദനമുണ്ടായതെന്ന് ഇരുവരും ആരോപിച്ചു. ഡല്‍ഹി സര്‍ക്കാരിനെയും […]
Read more

സമരത്തിന് എത്തിയ 25 പേര്‍ ആ സമയം ജയിലില്‍; ഡല്‍ഹി പൊലീസിന്റെ നിരീക്ഷണ സംവിധാനം പാളി

ന്യൂഡല്‍ഹി: ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ ക്രിമിനലുകളെ കണ്ടെത്താനെന്ന് അവകാശപ്പെട്ട് ഡല്‍ഹി പൊലീസ് സ്ഥാപിച്ചിരുന്ന നിരീക്ഷണ സംവിധാനം പാളി എന്ന് റിപ്പോര്‍ട്ട്. ജന്തര്‍ മന്തറില്‍ എത്തിയെന്ന് പൊലീസ് കണ്ടെത്തിയ 25 പേര്‍ ആ സമയം ജയിലുകളില്‍ അയിരുന്നെന്നാണ് വിവരം. ജന്തര്‍ മന്തര്‍ സമരത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സമരത്തില്‍ ഉണ്ടായിരുന്നെന്ന് കണ്ടെത്തിയ 2,873 പ്രതിഷേധക്കാര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നായിരുന്നു ഡല്‍ഹി പൊലീസ് അറിയിച്ചിരുന്നത്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ് വെയറിലൂടെയാണ് […]
Read more

സിജെപി സമരത്തിന് മുന്നില്‍ മുട്ട് മടക്കി ഡല്‍ഹി പൊലീസ്; ഭരദ്വാജിനെ കസ്റ്റഡിയിലെടുക്കും

ന്യൂഡല്‍ഹി: വീണ്ടും ഡൽഹിയിൽ സിജെപി സമരത്തിന് മുന്നില്‍ മുട്ട് മടക്കി ഡല്‍ഹി പൊലീസ്. ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ചതില്‍ ബിജെപി പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനുള്ളില്‍ കസ്റ്റഡിയിലെടുക്കും എന്ന് പൊലീസ് ഉറപ്പ് നല്‍കി. നിലവിലെ എഫ്‌ഐആറില്‍ ഗുരുതരമായ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ഭരദ്വാജിനെതിരെ ചുമത്തുക. തത്കാലം പിരിയുന്നെന്നും വൈകീട്ടെത്തി തുടര്‍ നടപടികള്‍ പരിശോധിക്കുമെന്നും സിജെപി നേതാക്കള്‍ അറിയിച്ചു.ജന്തര്‍ മന്തറിന് സമാനമായ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു സിജെപിയുടെ നീക്കം. രണ്ടര […]
Read more

‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിയാൽ യുദ്ധം തീരില്ല’; നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി

ഡൽഹി : റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എണ്ണ വാങ്ങുന്നത് നിർത്തിയത് കൊണ്ട് യുദ്ധം തീരില്ല എന്ന് എസ് ജയശങ്കർ പറഞ്ഞു. യുക്രെയിനിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. യുക്രെയിൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കിയുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് സ്വാഗതം ചെയ്യുന്നു എന്ന് സെലെൻസ്‌കി വ്യക്തമാക്കി. യുദ്ധം തീർക്കാൻ ഇന്ത്യയ്ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാമെന്ന് എസ് ജയശങ്കറും ഉറപ്പുനൽകി.
Read more

നേപ്പാളില്‍ തുരങ്കത്തില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ 7 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് അത്ഭുത രക്ഷ. ഏഴ് ദിവസത്തിന് ശേഷമാണ് ടണലില്‍ കുടുങ്ങിയ രണ്ട് നിര്‍മാണ തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തിയത്. ത്രിശൂലി ജലവൈദ്യുത പദ്ധതിയിലെ തുരങ്കത്തില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയിരിക്കുന്നത്. സഞ്ജയ് സാഹ, കബീര്‍ മാഹാരാജന്‍ എന്നീ തൊഴിലാളികള്‍ക്കാണ് പുതു ജീവന്‍ ലഭിച്ചത്. അതേയമയം തുരങ്കത്തില്‍ ജീവനോടെ ഇനിയും ആളുകൾ ഉണ്ടെന്നാണ് സൂചന. ദുരന്തത്തില്‍ വിറങ്ങലിച്ച നേപ്പാളില്‍ നിന്ന് ആശ്വാസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായവരുടെ പ്രതീകാത്മക […]
Read more

ഒളിമ്പിക് സിറ്റി, നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയം; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: ചെന്നൈ ന​ഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈയിൽ പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയം, ലോകനിലവാരത്തിലുള്ള ഒളിമ്പിക് സിറ്റി, ഫോർമുല വൺ റേസിങ് ഉൾപ്പെടെ നടത്താനായി മോട്ടോർ സ്പോർട്സ് സിറ്റി എന്നിവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 20 ലക്ഷം ചതുരശ്ര അടിയിൽ 1200 കോടി രൂപ ചെലവഴിച്ചാണ് പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയം നിർമിക്കുകയെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അടുത്ത 100 വർഷത്തേക്കുള്ള ഭരണപരമായ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നരീതിയിലുള്ള കെട്ടിടമാകും നിർമിക്കുക. അത്യാധുനിക സൗകര്യങ്ങൾക്ക് പുറമേ, […]
Read more

ഡൽഹിയിലെ കേരള ഹൗസിൽ ഔദ്യോഗിക രേഖകൾ മോഷണം പോയെന്ന് പരാതി

ന്യൂഡൽഹി: കേരള ഹൗസിലെ നിയമഓഫീസിലെ ഔദ്യോഗിക രേഖകൾ മോഷണംപോയെന്ന് പരാതി. ദില്ലി പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. നിയമവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതി തിലക് മാർഗ് പോലീസിലാണ് പരാതി നൽകിയത്. സ്ഥലംമാറ്റ ഉത്തരവ് നൽകിയ മുൻ അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി ടി.എസ്. അനുമതിയില്ലാതെ ഓഫീസിൽ പ്രവേശിക്കുകയും അറ്റൻഡൻസ് രജിസ്റ്റർ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ എടുത്തുകൊണ്ടുപോയെന്നും ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം അഞ്ചിന് ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി ഗ്രാൻസിയെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയതിന് പിന്നാലെ ഇന്നലെ അനുമതിയില്ലാതെ ഓഫീസിലെത്തിയതെന്നാണ് […]
Read more

Recent News