Category: national

വില കുറഞ്ഞ ഐസ്ക്രീം നൽകി വിപണി പിടിക്കാൻ അംബാനി

ഐസ്ക്രീം വിപണി പിടിച്ചടക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ റിലയൻസ്. വില കുറഞ്ഞ ഐസ്ക്രീം രംഗത്തിറക്കിയാണ് അംബാനി കളംപിടിക്കാൻ ഒരുങ്ങുന്നത്. ഐസ്ക്രീമുകൾ വെറും 10 രൂപയ്ക്ക് നൽകിയാണ് അംബാനി വിപണിയിലേക്ക് ഇറങ്ങുക. ഇതിനായി ബോംബെ ക്രീമറി എന്ന പേരിലുള്ള കമ്പനി നേരത്തെ ലോഞ്ച് ചെയ്തിരുന്നു.രാജ്യമൊട്ടാകെ കമ്പനി വ്യാപിപ്പിക്കുന്നതിന് മുൻപായി മുംബൈ, ഗുജറാത്ത് അടക്കമുള്ള പടിഞ്ഞാറൻ മേഖലകളിൽ ആദ്യം പരീക്ഷണത്തിന് ഇറങ്ങാനാണ് റിലയൻസിന്റെ നീക്കം. റിലയൻസിന്റെ വിശാലമായ വിതരണ ശൃംഖലയെ ഉപയോഗപ്പെടുത്തി വില കുറഞ്ഞ ഐസ്ക്രീമുകൾ രംഗത്തിറക്കി വിപണി പിടിക്കാനാണ് […]
Read more

ഡിഎംകെ സർക്കാർ കർഷകർക്കും അദ്ധ്യാപകർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ പ്രതിഷേധങ്ങളിൽ പങ്കാളികളായ അദ്ധ്യാപകര്‍ക്കും കര്‍ഷകര്‍ക്കുമെതിരെ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. പ്രതിഷേധങ്ങളെ മുന്‍ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായും മനുഷ്യത്വ രഹിതമായുമാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിഷേധത്തിൻ്റെ പേരിൽ 2021-2026 കാലഘട്ടത്തിൽ നിരവധി അധ്യാപകർക്കും കർഷകർക്കുമെതിരെ സർക്കാർ കേസ് രജിസ്റ്റർ ചെയ്തു. ഇത് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്കും അദ്ധ്യാപകര്‍ക്കുമൊപ്പം നിലകൊള്ളാനാണ് ആഗ്രഹിക്കുന്നതെന്നും വിജയ് പറഞ്ഞു. ജനങ്ങളുടെ […]
Read more

ഡൽഹിയിൽ ശക്തമായ മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഡല്‍ഹിയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കുപടിഞ്ഞാറന്‍ ജില്ല ഒഴികെ ഡല്‍ഹിയുടെ എല്ലാ ഭാഗങ്ങളിലും ഐഎംഡി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. അടുത്ത കുറച്ച് മണിക്കൂറുകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചയും വിവിധ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ നീരക്ഷണ […]
Read more

‘വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന, ’; എന്‍സിഇആര്‍ടിക്ക് നിര്‍ദേശവുമായി കേന്ദ്രം

ഡല്‍ഹി: വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ എന്‍സിഇആര്‍ടിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രള്‍ഹാദ് ജോഷി നിര്‍ദേശം നല്‍കി. ഉയര്‍ന്ന മാര്‍ക്കിനായി സമ്മര്‍ദം ചെലുത്തരുതെന്നും കൊച്ചുകുട്ടികള്‍ പോലും ജീവനൊടുക്കുന്ന സംഭവങ്ങള്‍ അതീവ ഗുരുതരമെന്നും മന്ത്രി പറഞ്ഞു. എന്‍സിഇആര്‍ടി കഴിഞ്ഞ ദിവസമാണ് 66-ാം സ്ഥാപകദിനം ആചരിച്ചത്. ആ ചടങ്ങില്‍വച്ചാണ് പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ചില നിര്‍ദേശങ്ങള്‍ നല്‍കിയത്. അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കണമെന്നും പഠനത്തിലെ കടുത്ത സമ്മര്‍ദങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ മോചിപ്പിക്കണമെന്നുമുള്ള […]
Read more

മലേറിയ ഗുളിക കഴിച്ച് കുട്ടി മരിച്ചതായി ആരോപണം; നിരവധി പേര്‍ ചികിത്സയില്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മലേറിയ പ്രതിരോധത്തിനായി വിതരണം ചെയ്ത ഗുളിക കഴിച്ചതിന് പിന്നാലെ ഏഴ് വയസുകാരി മരിച്ചതായി ആരോപണം. ക്ലോറോക്വിന്‍ ഗുളിക കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. പോളവാരം ജില്ലയിലെ ഗൊല്ലഗുപ്പ ഗ്രാമത്തിലാണ് സംഭവം. മരുന്ന് കഴിച്ച 52 പേര്‍ നിലവില്‍ ആശുപത്രിയിലും പ്രാദേശിക ആരോഗ്യകേന്ദ്രത്തിലുമായി ചികിത്സയിലാണ്. കുട്ടിയുടെ മരണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. തെലങ്കാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗൊല്ലഗുപ്പ ഗ്രാമത്തില്‍ 71 പേര്‍ക്കാണ് മലേറിയ പ്രതിരോധത്തിന്റെ […]
Read more

രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന; സെപ്റ്റംബർ 11ന് സൂചനാ സമരം

‍ഡൽഹി : ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സമരം പ്രഖ്യാപിച്ചു. ഈ മാസം 11 ന് ആണ് സൂചനാ പണിമുടക്ക്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ സമരവും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരവും നടത്തുമെന്ന് യു എഫ് ബി യു അറിയിച്ചു. ആഴ്ചയിൽ അഞ്ച് ദിവസം ജോലി, പരിഷ്കരിച്ച പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്‍റീവ് സ്കീം പിൻവലിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. […]
Read more

അയോധ്യ സംഭാവനക്കൊള്ള: അഭിഷേക് ഉപാധ്യായയുടെ എക്സ് അക്കൗണ്ട് വിവരങ്ങള്‍ തേടി യുപി പൊലീസ്

ന്യൂഡല്‍ഹി: ഉത്തർപ്രദേശ് സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ള പുറത്തെത്തിച്ച മാധ്യമപ്രവര്‍ത്തകന്‍ അഭിഷേക് ഉപാധ്യായ വീണ്ടും സുപ്രീം കോടതിയില്‍. തന്റെ എക്‌സ് അക്കൗണ്ടുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ വിവരങ്ങള്‍ കൈമാറാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനോട് ഗാസിയാബാദ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. നടപടി ഉടന്‍ സ്റ്റേ ചെയ്യുകയും റദ്ദാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. റോഡ് റേജ് സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ചോദ്യം ചെയ്ത് അദ്ദേഹം നേരത്തെ നല്‍കിയിരുന്ന […]
Read more

കേസുകള്‍ പിന്‍വലിച്ചതില്‍ ചീഫ് ജസ്റ്റിസിന് നന്ദി അറിയിച്ച് സിജെപി; എല്ലാ ക്രെഡിറ്റും നിങ്ങള്‍ക്കെന്ന് മറുപടി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കിയതിന് സുപ്രിംകോടതിയില്‍ നന്ദി അറിയിച്ച് കോക്രോച്ച് ജനതാ പാർട്ടി. ഇത് ചരിത്രമെന്നാണ് സിജെപി കോ കണ്‍വീനര്‍ സൗരവ് ദാസ് പറഞ്ഞത്. അതേസമയം എല്ലാ ക്രെഡിറ്റും നിങ്ങള്‍ക്കെന്ന് സൗരവ് ദാസിനോട് ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നീതി ഉറപ്പാക്കാനുള്ള നടപടിയെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്. കേസ് റദ്ദാക്കിയതിന് പിന്നാലെ ശനിയാഴ്ച നടത്താനിരുന്ന രണ്ടാം ഘട്ട പ്രതിഷേധം പിന്‍വലിക്കുന്നതായും സൗരവ് […]
Read more

മോദിയുടെ കള്ളം പറായാനുള്ള കഴിവ് ഒഴികെ മറ്റൊന്നും വളര്‍ന്നില്ല; GDP അവകാശവാദങ്ങള്‍ PR തന്ത്രമെന്ന് ഖര്‍ഗെ

ന്യൂഡല്‍ഹി: മോദിയുടെ സാമ്പത്തിക അവകാശവാദങ്ങള്‍ പി ആര്‍ തന്ത്രമാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്ത് തൊഴിലില്ലായ്മ കഴിഞ്ഞ 50 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിമര്‍ശിച്ചു. 2026 ജൂലൈയിലെ കണക്കുകള്‍ പ്രകാരം 15 മുതല്‍ 29 വയസ്സുവരെയുള്ളവരില്‍ ആറില്‍ ഒരു യുവാവ് തൊഴില്‍രഹിതനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവശ്യസാധനങ്ങള്‍ക്കും ഇന്ധനത്തിനും തീവിലയാണ്. വിലക്കയറ്റം 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക അസമത്വം ബ്രിട്ടീഷ് ഭരണത്തേക്കാള്‍ മോശമാണെന്നും ഒരു ശതമാനം […]
Read more

മഴക്കെടുതി രൂക്ഷം: ഉത്തരാഖണ്ഡിൽ 24 മണിക്കൂറിനിടെ എട്ട് മരണം; വിവിധ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടം

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ മഴക്കെടുതി രൂക്ഷം. ശക്തമായ മഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. അല്‍മോറയില്‍ ജില്ലയിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ രണ്ട് പേര്‍ നേപ്പാള്‍ സ്വദേശികളാണ്. ഹിമാചല്‍ പ്രദേശിലും ശക്തമായ മഴ തുടരുകയാണ്. ഇവിടെ നഹാനില്‍ നദിയില്‍ കുടുങ്ങിയ രണ്ട് പേരെ ഹെലികോപ്റ്ററില്‍ രക്ഷപെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രാത്രി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. അസമിലും ഉത്തരാഖണ്ഡിലുമായി കുറഞ്ഞത് 11 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും നദികള്‍ കരകവിഞ്ഞിരുന്നു. […]
Read more

Recent News