Category: national

ഡല്‍ഹി ബസുകളില്‍ ഇനി കര്‍ട്ടനും സണ്‍ ഫിലിമും വേണ്ട, പാനിക് ബട്ടണ്‍ നിര്‍ബന്ധം; ബസ് സുരക്ഷ കര്‍ശനമാക്കി ഡല്‍ഹി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബസുകളില്‍ കര്‍ട്ടനുകള്‍ സ്ഥാപിക്കുന്നതും അനധികൃത ഫിലിം/സണ്‍ ഫിലിം ഉപയോഗിക്കുന്നതും നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍. പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും എപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെയാണ് പുതിയ നിര്‍ദേശങ്ങള്‍. ദേശീയ തലസ്ഥാന മേഖലയിലെ ബസുകളില്‍ സ്ത്രീസുരക്ഷയും നിര്‍ബന്ധിത സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമമായ നടപ്പാക്കലും വീണ്ടും ചര്‍ച്ചയായതോടെയാണ് സര്‍ക്കാര്‍ നടപടി. സ്ലീപ്പര്‍ ബസിനുള്ളിലെ അതിക്രമത്തില്‍ ബസിന്റെ ജനലുകളില്‍ കര്‍ട്ടനുകള്‍ ഇട്ടിരുന്നതിനാല്‍ പുറത്തുനിന്നുള്ള കാഴ്ച […]
Read more

ബംഗാളില്‍ സിപിഎം സ്വാധീനം വര്‍ധിപ്പിക്കുന്നു; നേതാക്കള്‍ റീല്‍സ് നിര്‍മാണ തിരക്കില്‍; വിമര്‍ശനവുമായി ബിജെപി എംഎല്‍എ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി പാര്‍ട്ടി എംഎല്‍എ അമര്‍നാഥ് സഖ. സംസ്ഥാനത്ത് സിപിഎം നേതൃത്വം സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ സെല്‍ഫ് പ്രമോഷനും റീല്‍സ് ചിത്രീകരിക്കുന്നതിലും ഫോളോവേഴ്‌സിനെ വര്‍ധിപ്പിക്കുന്നതിലുമാണ് ശ്രദ്ധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിയിരുന്നു പാര്‍ട്ടി നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനം. ബങ്കൂര ജില്ലയിലെ ഒണ്ട മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അമര്‍നാഥ്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ മിണ്ടാതിരിക്കാന്‍ കഴിയില്ലന്നും ആരെയും പ്രീതിപ്പെടുത്താന്‍ താന്‍ ശ്രമിക്കാറില്ലെന്നും അതുമൂലം തനിക്ക് ധാരാളം ശത്രുക്കള്‍ ഉണ്ടെന്നും […]
Read more

ഉത്തരാഖണ്ഡിൽ രാഹുല്‍ ഗാന്ധിക്കെതിരെ ഹോമം നടത്തി ബിജെപി പ്രവര്‍ത്തകര്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ക്ഷേത്രത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബുദ്ധി ശുദ്ധീകരണ യജ്ഞം നടത്തി ബി.ജെ.പി. ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരിപാടിക്ക് ശേഷം നടന്ന ശുദ്ധീകരണത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കിടയിലാണ് ബി.ജെ.പിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ‘നല്ല ബുദ്ധി ഉണ്ടാകാന്‍’ പ്രാര്‍ത്ഥിച്ചുകൊണ്ട് ഡെറാഡൂണിലെ ക്ഷേത്രത്തിലാണ് ബി.ജെ.പി എസ്.സി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ചടങ്ങ് സംഘടിപ്പിച്ചതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 11 ന് ഹല്‍ദ്വാനി രാം ലീല […]
Read more

മമത ബാനര്‍ജിയുടെ അനന്തരവളെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി. 28കാരിയായ ബ്രിസ്റ്റി മുഖർജി ആണ് മരിച്ചത്. ബംഗാളിലെ ബിർഭുമിലുള്ള രാംപുർഹട്ടിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മമത ബാനർജിയുടെ കസിനും പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവുമായ നിഹാർ മുഖർജിയുടെ മകളാണ് ബ്രിസ്റ്റി മുഖർജി. ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രാംപുർഹട്ടിലെ കുസുംബ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വീടിൻ്റെ രണ്ടാംനിലയിലെ മുറിയിലാണ് ബ്രിസ്റ്റി മുഖർജിയെ മരിച്ച […]
Read more

കേസുകള്‍ റദ്ദാക്കി; സെപ്റ്റംബര്‍ അഞ്ചിന്റെ സിജെപി മാര്‍ച്ച് പിന്‍വലിച്ചു

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന മാര്‍ച്ച് പിന്‍വലിച്ച് കോക്രേച്ച് ജനതാ പാര്‍ട്ടി. ഡല്‍ഹി ജന്തര്‍മന്തിര്‍ സമരത്തിനിടെ വിദ്യാര്‍ഥികള്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് നടപടി. സൗരവ് ദാസ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. നേരത്തെ കേന്ദ്രസര്‍ക്കാരുമായി സിജെപി നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ജന്തര്‍മന്തിറിലെ സമരം അവസാനിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കും. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ല. നീറ്റ് പരീക്ഷയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം […]
Read more

യാത്രകൾക്ക് ചിലവേറും; വിമാന ഇന്ധനവില വർധിപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ വിമാന ഇന്ധനവില വര്‍ധിപ്പിച്ചു. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധമാണ് ഇന്ധനവില കൂട്ടിയത്. എണ്ണ കമ്പനികളുടെ അറിയിപ്പ് പ്രകാരം പാചക വാതകത്തിന് ചില നഗരങ്ങളില്‍ 11 രൂപ വരെ വര്‍ധിച്ചിരുന്നു. ഇതിന് പുറമേയാണ് വിമാന ഇന്ധന വിലയും വര്‍ധിപ്പിച്ചത്. ലിറ്ററിന് 6.28 രൂപ (5.46%) ഒറ്റയടിക്ക് കൂട്ടിയത്. വിമാന ഇന്ധന (എടിഎഫ്) വിലയില്‍ 5.46% വര്‍ധനവാണ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസം അഞ്ചുരൂപയുടെ വര്‍ധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തുടര്‍ച്ചയായി സെപ്തംബറിലും വീണ്ടും നിരക്ക് കൂട്ടിയതായി പ്രഖ്യാപിക്കുന്നത്. […]
Read more

ഇന്ത്യയുടെ ജിഎസ്ടി വരുമാനത്തിൽ വൻ കുതിപ്പ്

ഇന്ത്യയുടെ ജിഎസ്ടി വരുമാനം വീണ്ടും 2 ലക്ഷം കോടിക്ക് അരികിലെത്തി. 2026 ഓഗസ്റ്റിൽ രാജ്യത്തിന്റെ മൊത്തം ജിഎസ്ടി പിരിവ് 1,99,853 കോടിയായി. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ 1,74,116 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 14.8% വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിയില്‍ നിന്നുള്ള നികുതി വരുമാനത്തിലെ വര്‍ധനയാണ് ജിഎസ്ടി കളക്ഷന്‍ ഉയര്‍ന്നതിന്റെ പ്രധാന കാരണം.ഇത് GST 29% ഉയർന്ന് 62,604 കോടിയായി. അതേസമയം ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി വരുമാനം 9.3% വളർന്ന് ഏകദേശം 1.37 ലക്ഷം കോടിയിലെത്തി. രാജ്യത്തെ വ്യാപാര-വാണിജ്യ […]
Read more

ഷാങ്ഹായി ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രിക്ക് കൈ കൊടുക്കാതെ മോദി

ബെയ്ജിങ്: തീവ്രവാദത്തിനെതിരെ ഷാങ്ഹായി ഉച്ചകോടിയില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മനുഷ്യരാശിക്ക് മുഴുവനും വലിയ വെല്ലുവിളിയായി തുടരുകയാണ് എന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ഭീകരവാദത്തിനായുള്ള സാമ്പത്തിക സഹായം, റിക്രൂട്ട്മെന്റ്, തീവ്രവാദവല്‍ക്കരണം, സുരക്ഷിത താവളങ്ങള്‍ എന്നിവയുടെ മുഴുവന്‍ ശൃംഖലയെയും തകര്‍ക്കണമെന്നും മോദി ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലാണ് മോദിയുടെ സന്ദേശം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ എന്നിവരെ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ സന്ദേശം. ഭീകരവാദത്തില്‍ ഇരട്ടത്താപ്പുകള്‍ക്ക് സ്ഥാനമില്ലെന്നും മോദി പറഞ്ഞു. […]
Read more

മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം

സേലം: തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി സേലത്തെ മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് ഷട്ടറുകള്‍ തുറന്നത്. പതിദിനം 10,000 മുതല്‍ 12,000 വരെ ക്യുസെക്‌സ് അടി ജലം തുറന്നുവിടും. 45 ദിവസമാണ് ജലം തുറന്നുവിടുക. 13 ജില്ലകളിലായി എട്ട് ലക്ഷത്തോളം ഏക്കര്‍ സ്ഥലത്ത് ജലമുപയോഗിച്ച് കൃഷി നടക്കും. സാധാരണ വര്‍ഷങ്ങളില്‍ ജൂണ്‍ മാസത്തിലാണ് മേട്ടൂര്‍ അണക്കെട്ട് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി തുറക്കുക. ഇത്തവണ മഴ കുറഞ്ഞതും കാവേരി നദീജല വിഹിതം കര്‍ണാടക വിട്ടുനല്‍കാത്തതും […]
Read more

സുരക്ഷാവീഴ്ച്ച; സെക്കന്തരാബാദ് കന്റോൺമെന്റിൽ നിന്നും ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയി

ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ കനത്ത സുരക്ഷാവീഴ്ച. സെക്കന്തരാബാദ് കന്റോൺമെന്റിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിൽ നിന്ന് 4 എകെ-47 റൈഫിളുകൾ, 6 പിസ്റ്റളുകൾ, 1 ഇൻസാസ് റൈഫിൾ എന്നിവയടക്കം 11/12 ആയുധങ്ങളും വെടിയുണ്ടകളുമാണ് മോഷണം പോയത്. ഞായറാഴ്ച രാത്രിയിലാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ടും വാതിലും തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് സൈനിക ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ബൊല്ലാരം പോലീസ് കേസ് […]
Read more

Recent News